പ്രഭാസിന്റെ റൊമാന്റിക് ചിത്രം രാധേശ്യാം; ടീസര്‍ വാലന്റൈന്‍സ് ദിനത്തില്‍

പ്രഭാസിനെ നായകനാക്കി രാധാകൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ റൊമാന്റ്ക് ചിത്രമായ രാധേശ്യാന്റെ ടീസര്‍ വാലന്റൈന്‍സ് ഡേയില്‍ പുറത്തിറങ്ങുന്നു.

ചിത്രത്തിലെ രണ്ട് റൊമാന്റിക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ച് താരം തന്നെയാണ് ടീസര്‍ പതിനാലാം തീയതി പുറത്തിറങ്ങുമെന്ന് അറിയിച്ചത്. രാവിലെ 9.18 നാണ് ടീസര്‍ പുറത്തിറങ്ങുക.

ചിത്രത്തിന്റെ പ്രീ ടീസര്‍ തന്നെയും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് പ്രഭാസിന്റെ നായികയായെത്തുന്നത്. ഇതരഭാഷകളില്‍ പുറതെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ്.

അതേസമയം, ബഹുബലി നായകന്‍ ഒരു പതിറ്റാണ്ട് ഇടവേളക്കുശേഷം റൊമാന്റിക് പരിവേഷത്തില്‍ ബിഗ്‌സ്‌ക്രീനില്‍ എത്തുന്നത് കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം.

Leave a Reply

Your email address will not be published. Required fields are marked *