Lead NewsNEWS

ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം; ഗ്രാമത്തിന് മുകളില്‍ തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്, ആശങ്ക

ത്തരാഖണ്ഡിലെ ചമോലി മഞ്ഞുമല ഇടിഞ്ഞു ഉണ്ടായ അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. മഞ്ഞുമല ഇടിഞ്ഞു ഉണ്ടായ പ്രളയത്തെ തുടർന്ന് തപോവൻ മേഖലയിലെ റെയ്‌നി ഗ്രാമത്തിനു മുകളിലായി ഒരു തടാകം രൂപപ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അവശിഷ്ടങ്ങൾ അടിഞ്ഞു കൂടിയാണ് ഈ തടാകം രൂപപ്പെട്ടിരിക്കുന്നത്. ഇത് പ്രദേശത്ത് നടക്കുന്ന രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതിനാൽ സാഹചര്യം വിലയിരുത്താൻ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവർ പരിശോധിച്ചതിനുശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിഐജി എസ് ഡി ആർ എഫ് റിഥിം അഗർവാൾ പറഞ്ഞു.

Back to top button
error: