NEWS

കസ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​റി​നെ പി​ന്തു​ട​ർ​ന്ന ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ

കസ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​റി​നെ പി​ന്തു​ട​ർ​ന്ന ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ പൊലീസ് പി​ടി​ച്ചെ​ടു​ത്തു. ഇ​രു​വ​രേ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ബോ​ധ​പൂ​ർ​വ​മ​ല്ല ഇ​വ​ർ ക​മ്മീ​ഷ​ണ​റെ പി​ന്തു​ട​ർ​ന്ന​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

യാ​ത്ര ത​ട​സ​പ്പെ​ടു​ത്തി സ​മ​യം വൈ​കി​ച്ചു- എ​ന്നാ​ണ് ക​മ്മീ​ഷ​ണ​ർ പോ​ലീ​സി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന പ​രാ​തി. കൊ​ടു​വ​ള്ളി മു​ത​ൽ എ​ട​വ​ണ്ണ​പ്പാ​റ വ​രെ​യാ​ണ് സം​ഘം ക​മ്മീ​ഷ​ണ​റെ പി​ന്തു​ട​ർ​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ക​ല്‍​പ്പ​റ്റ​യി​ലെ ഔ​ദ്യോ​ഗിക പ​രി​പാ​ടി​ക്ക് ശേ​ഷം കൊ​ച്ചി​യി​ലേ​ക്കു മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് സു​മി​ത് കു​മാ​റി​നെ പ്ര​തി​ക​ൾ പി​ന്തു​ട​ർ​ന്ന​ത്. ബൈ​ക്കി​ലും കാ​റി​ലു​മെ​ത്തി​യ സം​ഘം സു​മി​ത്ത് സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ വേ​ഗ​ത്തി​ല്‍ സ്ഥ ​ല​ത്തു നി​ന്നും പോ​യ​തി​നാ​ലാ​ണ് ര​ക്ഷ​പെ​ട്ട​തെ​ന്ന്അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ കുറിച്ചിരുന്നു . സ്വ​ര്‍​ണ​ക്ക​ട​ത്ത്, ഡോ​ള​ര്‍ ക​ട​ത്ത് കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ ത​ല​വ​നാ​ണ് സു​മി​ത് കു​മാ​ർ.

Back to top button
error: