NEWS
ഉത്തരേന്ത്യയിൽ പരക്കെ ഭൂചലനം

ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീർ, ഡൽഹി, ഉത്തർപ്രദേശ്,പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10 30ന് ആണ് സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് എന്നാണ് വിവരം. ഭൂചലനം അൽപ സമയത്തേക്ക് നീണ്ടു നിന്നതിനാൽ പരിഭ്രാന്തരായ പ്രദേശവാസികൾ വീട്ടിൽ നിന്ന് ഓടിയിറങ്ങി എന്നാണ് റിപ്പോർട്ടുകൾ.