Month: February 2021
-
Lead News
ചാരിറ്റി തട്ടിപ്പ് നടത്തുന്നവരെ അകത്തിടണം, പാവങ്ങളുടെ പോക്കറ്റിൽ നിന്നല്ല സ്വന്തം അന്നം വാങ്ങേണ്ടത്
ചാരിറ്റി അഥവാ ചികിത്സാ ധനസഹായം സ്വരൂപിച്ച് രോഗികള്‍ക്ക് നല്‍കുന്നവര്‍ എന്ന പേരില്‍ ധാരാളം ഫ്രോഡുകള്‍ നമ്മുടെ നാട്ടില്‍ മേലനങ്ങാതെ അന്യന്റെ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരി ജീവിക്കുന്നു. ഇവരുടെ തട്ടിപ്പ് കഥകള്‍ പല തവണ സമൂഹത്തിന് മുന്നില്‍ തെളിവുകള്‍ സഹിതം തുറന്ന് കാണിക്കപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും ആരും ഇവര്‍ക്കെതിരെ രേഖാമൂലം പരാതിയൊന്നും നല്‍കാത്തത്, എങ്ങനെയൊക്കെ ആണെങ്കിലും ഏതെങ്കിലും പാവങ്ങള്‍ക്ക് എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ, അത് നമ്മളായി മുടക്കേണ്ട എന്ന ഒരൊറ്റ സോഫ്റ്റ് കോര്‍ണര്‍ മൂലമാണ്. എന്നാല്‍ സാമ്പത്തിക കുറ്റകൃത്യം എന്നതില്‍ നിന്ന് ഒരു പടി കൂടി കടന്ന് നിയമം കൈയ്യിലെടുക്കുന്ന രീതിയിലേക്ക് ഈ അധോലോക സംഘം കടന്നിരിക്കുന്നു എന്ന് വേണം ഇന്നലെ വയനാട്ടില്‍ നടന്ന സംഭവങ്ങള്‍ വീക്ഷിക്കുന്നതിലൂടെ മനസ്സിലാക്കാന്‍. തങ്ങളുടെ നിസ്സഹായാവസ്ഥയും ചികിത്സയുടെ ആവശ്യവും ചൂണ്ടികാണിച്ച് പിരിക്കുന്ന പണത്തില്‍, ചാരിറ്റി മുതലാളിമാര്‍ കൊടുക്കുന്നതിന് അപ്പുറമുള്ള തുക ആവശ്യപ്പെട്ടാല്‍ അവരെ തെരുവില്‍ കൈകാര്യം ചെയ്യണം എന്നൊക്കെ ഒരു നന്മ മരം സോഷ്യല്‍ മീഡിയയില്‍ പച്ചക്ക്…
Read More » -
Lead News
വാലന്റൈന്‍സ് ഡേ അനാവശ്യം ആഘോഷിക്കേണ്ടത് അമര്‍ വീര്‍ ജവാന്‍ ദിനം: ബജ്‌റംഗ്ദള്‍
ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയില്‍ തീവ്ര ഹിന്ദു സംഘടനകളായ ബജ്‌റംഗ്ദള്‍ രംഗത്ത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നും കുടുംബ വ്യവസ്ഥയ്ക്ക് എതിരാണെന്നും ആരോപിച്ച് ഇവര്‍ പലയിടങ്ങളിലും പ്രകടനം നടത്തുകയും വാലന്റൈന്‍സ് ആശംസ കാര്‍ഡുകള്‍ കത്തിക്കുകയും ചെയ്തു. അതേസമയം, വാലന്റൈന്‍ ആഘോഷങ്ങള്‍ നിര്‍ത്തി പകരം അമര്‍ വീര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്ന ആവശ്യമാണ് ബജ്‌റംഗ്ദള്‍ ഉന്നയിക്കുന്നത്. പുല്‍വാമയില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരവായി ഇതിനെ മാറ്റണമെന്നും തെലങ്കാന സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു.
Read More » -
LIFE
ഓപ്പറേഷൻ ജാവ സിംപിളാണ്, പവര്‍ ഫുള്ളും
നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിർവഹിച്ച ഓപ്പറേഷൻ ജാവ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച അഭിപ്രായം നേടിയാണ് ജാവയുടെ ഒന്നാം ദിവസം കടന്നുപോകുന്നത്. കേരള പോലീസിലെ സൈബർ സെൽ വിഭാഗത്തെ കേന്ദ്ര പശ്ചാത്തലമാക്കിയാണ് തരുണ്‍ മൂര്‍ത്തി ഓപ്പറേഷൻ ജാവയുടെ കഥയൊരുക്കിയിരിക്കുന്നത്. കേരളത്തല്‍ നടന്നിട്ടുള്ള സൈബർ ക്രൈമുകളെ കേന്ദ്രീകരിച്ച് തന്നെയാണ് ജാവയുടെ സഞ്ചാരം. കാണുന്ന എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, എല്ലാവര്‍ക്കും ഒരു പോലെ മനസിലാവുന്ന തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കഥാപാത്രങ്ങളായെത്തിയ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ആന്റണി, വിനയ് എന്നീ രണ്ടു കഥാപാത്രങ്ങൾ കേരള പോലീസിലെ സൈബർ സെൽ വിഭാഗവുമായി ചേർന്ന് നടത്തുന്ന കുറ്റാന്വേഷണങ്ങളുടെ കഥയാണ് ഓപ്പറേഷന്‍ ജാവ. സ്ഥിരം കുറ്റാന്വേഷണ സിനിമകളിൽ കണ്ടുവരുന്ന പാറ്റേണ്‍ മാറ്റിനിർത്തിക്കൊണ്ട് ആക്ഷൻ ഹീറോ ബിജു പോലെയുള്ള സിനിമകളുടെ ചുവടുപിടിച്ചാണ് ഓപ്പറേഷൻ ജാഥയുടെ മേക്കിംഗ് നടത്തിയിട്ടുള്ളത്. ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന രീതിയിൽ ഓപ്പറേഷൻ ജാവയെ…
Read More » -
TRENDING
ഇന്ത്യയ്ക്ക് നിർണായകം രണ്ടാം ടെസ്റ്റ്, കോലിയ്ക്ക് രക്ഷിക്കാൻ ആകുമോ? -ദേവദാസ് തളാപ്പ് – വീഡിയോ
ഇംഗ്ളണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകം. ക്യാപ്റ്റൻ വിരാട് കോലിയ്ക്ക് ഇന്ത്യയെ രക്ഷിക്കാൻ ആകുമോ?കായിക വിദഗ്ധൻ ദേവദാസ് തളാപ്പിന്റെ അവലോകനം.
Read More » -
Lead News
മാണി സി. കാപ്പൻ എൽഡിഎഫ് വിട്ടത് വ്യക്തിപരമായ താൽപ്പര്യമെന്നു എ.വിജയരാഘവൻ
എൻസിപി എൽഡിഎഫിനൊപ്പമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മാണി സി. കാപ്പൻ എൽഡിഎഫ് വിട്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ താൽപ്പര്യമാണ്. കാപ്പൻ പോയതിൽ രാഷ്ട്രീയ പ്രസക്തിയില്ലെന്നും വിജയരാഘവൻ പറഞ്ഞു. പാര്‍ട്ടിയെന്ന നിലയില്‍ എന്‍സിപിയുമായി തര്‍ക്കമില്ല. വ്യക്തികളല്ല നിലപാട് പറയേണ്ടത്. പാര്‍ട്ടിയെന്ന നിലയില്‍ എന്‍സിപി സൗഹൃദത്തിലാണ്. വികസന മുന്നേറ്റ ജാഥയില്‍ ഇന്നത്തെ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Read More » -
LIFE
ശിവകാർത്തികേയന്റെ ”ഡോൺ” ആരംഭിച്ചു
ശിവകാർത്തികേയനെ നായകനാക്കി സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഡോൺ എന്ന സിനിമയുടെ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിച്ചു. ലൈക്ക് പ്രൊഡക്ഷൻസിനുവേണ്ടി സുബാഷ്കരണും ശിവകാർത്തികേയനും ചേർന്നാണ് ഡോൺ എന്ന ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ പ്രിയങ്ക മോഹനാണ് ശിവകാർത്തികേയന്റെ നായികയായെത്തുന്നത്. ഒരു കോളേജ് പശ്ചാത്തലത്തിലുള്ള റൊമാൻസ് കോമഡി ചിത്രമാണ് ഡോൺ. പ്രശസ്ത സംവിധായകൻ ആറ്റ്ലിയുടെ സംവിധാനസഹായിയായി പ്രവർത്തിച്ചു പരിചയമുള്ള സിബി ചക്രവർത്തിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഡോൺ. ചിത്രത്തിനുവേണ്ടി അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. എസ് ജെ സൂര്യ, സൂരി, സമുദ്രക്കനി, മുനിഷ്കാന്ത്, കാളി വെങ്കട്ട് തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകനായ സിബി ചക്രവർത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. കെ എം ഭാസ്കരൻ ചായാഗ്രഹണവും നഗൂരന്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു.
Read More » -
NEWS
ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് മരണം
ഹരിയാനയിലെ റോത്തക്കിൽ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവയ്പ്. അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു . സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്റെ രണ്ടര വയസുള്ള മകനും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. മറ്റൊരു ഗ്രാമത്തിലെ ഗുസ്തി പരീശീലകൻ സുഖ്വേന്ദറിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. വെടിയുതിർത്തത് ഇയാളും സംഘവുമാണെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Lead News
പടക്കനിര്‍മ്മാണശാലയിലെ സ്‌ഫോടനം; മരണം 19 ആയി
തമിഴ്‌നാട്ടിലെ വിധുരനഗര്‍ ജില്ലയിലെ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 30 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ എല്ലാവരും നിര്‍മാണശാലയിലെ തൊഴിലാളികളാണ്. പടക്കനിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉരസിയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. മാത്രമല്ല സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുമുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് തമിഴ്നാട്ടിലെ വിധുരനഗര്‍ ജില്ലയിലെ ശിവകാശിക്കു സമീപമുളള മാരിയമ്മാള്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനമുണ്ടായത്.തുടര്‍ന്ന് സാത്തൂര്‍, ശിവകാശി, വെമ്പകോട്ടൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Read More » -
NEWS
യുഡിഎഫിലേക്ക് പോകുന്നുവെന്ന മാണി സി കാപ്പൻ്റെ പ്രഖ്യാപനം വോട്ടർമാരോട്കാണിച്ച നീതികേടെന്നു മന്ത്രി എ കെ ശശീന്ദ്രൻ
എൽ ഡി എഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന മാണി സി കാപ്പൻ്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎൽഎ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവിൽ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുൻപ് കാപ്പൻ എടുത്ത നിലപാട് അനുചിതമാണെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം രാഷ്ട്രീയ തീരുമാനം എടുക്കില്ല. കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും മുൻപ് കാപ്പൻ കാണിച്ചത് അനുചിത പ്രവർത്തിയാണ്. കാപ്പൻ്റെ ഇപ്പോഴത്തെ പ്രവൃത്തി കാണുമ്പോൾ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണ ഉണ്ടാക്കി എന്ന് വ്യക്തമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. താൻ എൽഡിഎഫ് വിട്ട് യുഡിഎഫിൽ ഘടകക്ഷിയാകുമെന്ന് മാണി സി കാപ്പൻ പ്രഖ്യാപിച്ചിരുന്നു.
Read More » -
Lead News
എൽഡിഎഫ് വിട്ടു, നയം വ്യക്തമാക്കി മാണി സി കാപ്പൻ
താൻ എൽഡിഎഫ് വിട്ടെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. ഡൽഹിയിൽ എൻസിപി ദേശീയ നേതൃത്വവുമായുള്ള ചർച്ചയ്ക്കുശേഷം തിരികെ കേരളത്തിലെത്തിയ മാണി സി കാപ്പൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യുഡിഎഫിന്റെ ഘടകകക്ഷി ആയി പ്രതീക്ഷിക്കാം. 7 ജില്ലാ പ്രസിഡണ്ടുമാരും 17 ഭാരവാഹികളിൽ 9 പേരും തന്നോടൊപ്പം ഉണ്ടാകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. എൻസിപി ഏതു മുന്നണിക്ക് ഒപ്പമാണെന്ന് ദേശീയ നേതൃത്വം ഇന്ന് വൈകിട്ട് വ്യക്തമാക്കും. തീരുമാനം തനിക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്ന് മാണി സി കാപ്പൻ പറഞ്ഞു. മറിച്ചാണെങ്കിൽ ഭാവി കാര്യങ്ങൾ അപ്പോൾ തീരുമാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കുമെന്ന് മാണി സി കാപ്പൻ അറിയിച്ചു. തന്നോടൊപ്പമുള്ള ഉള്ളവരെ അവിടെ അണിനിരത്തും എന്നും മാണി സി കാപ്പൻ പറഞ്ഞു.
Read More »