Month: February 2021

  • NEWS

    ഉപ്പുലായിനിയും മിനറല്‍ വാട്ടറും കലര്‍ത്തിയ വെളളം; ചൈനയില്‍ വ്യാജ കോവിഡ് വാക്‌സിന്‍ വ്യാപകം, ഒടുവില്‍ അറസ്റ്റ്‌

    കോവിഡ് വ്യാപനം ആദ്യം കണ്ടെത്തിയ ചൈനയില്‍ ഇതുവരെ നാലു കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ ഈ വാക്‌സിന്‍ വിതരണത്തിന്റെ ഇടയ്ക്കും വ്യാജവാക്‌സിന്‍ തട്ടിപ്പുകളും നടക്കുന്നതായാണ് പുറത്തുവരുന്ന പുതിയ വിവരം. ഇത്തരത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്. വ്യാജ വാക്‌സിന്‍ തട്ടിപ്പ് സംഘത്തിന്റെ തലവനായ കോങ് എന്നയാളാണ് ചൈനയില്‍ അറസ്റ്റിലായത്. ഉപ്പു ലായനിയും മിനറല്‍ വാട്ടറുമാണ് കോവിഡ് വാക്‌സിനെന്ന് പറഞ്ഞ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്. നിരവധി പേരാണ് ഇത്തരത്തില്‍ വ്യാജ കോവിഡ് വാക്‌സിന്റെ കുത്തിവെപ്പ് സ്വീകരിച്ചത്. യഥാര്‍ഥ വാക്‌സിന്റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി മനസിലാക്കിയാണ് ഇയാള്‍ വ്യാജ വാക്‌സിനുകള്‍ വിപണിയിലെത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വ്യാജ വാക്‌സിനുകളുടെ നിര്‍മാണം ആരംഭിച്ചിരുന്നതായാണ് വിവരം. ഇതില്‍ 600 ബാച്ച് വാക്‌സിനുകള്‍ നവംബറില്‍ ഹോങ്കോങ്ങിലേക്ക് അയച്ചു. പിന്നാലെ മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാജ വാക്‌സിന്‍ കടത്തി. തട്ടിപ്പിലൂടെ കോങ് ഉള്‍പ്പെടെയുള്ള സംഘം ഏകദേശം 20 കോടിയിലേറെ രൂപയുടെ സാമ്പത്തികം ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.…

    Read More »
  • Lead News

    ഡോളർ കടത്തു കേസ്; യൂണി ടാക് എം ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

    ഡോളർ കടത്തു കേസില്‍ യൂണി ടാക് എം ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്‌. വിദേശത്തേക്ക് കടത്താൻ ഡോളർ സംഘടിപ്പിച്ചതിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ പദ്ധതിയുടെ നിർമാണ കരാർ യൂണിടാക്കിനാണ്. കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ. മൂന്നു പ്രതികൾ നേരത്തേ അറസ്റ്റിലായിരുന്നു.

    Read More »
  • NEWS

    പുതുച്ചേരി കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധി

    നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരി കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധി. പുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ നമശിവായത്തിന്റെ രാജിക്കു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് അച്ചടക്കവാള്‍ എടുത്തതാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. മാത്രമല്ല നാല് എംഎല്‍എമാര്‍ രാജിവെച്ചു. ഫെബ്രുവരി 17 ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരി സന്ദര്‍ശിക്കാനിരിക്കെയാണ് രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. വി. നാരായണ സ്വാമി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.കെ റാവു തിങ്കളാഴ്ചയും കാമരാജ് നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ എ. ജോണ്‍ കുമാര്‍ ചൊവ്വാഴ്ചയും രാജി സമര്‍പ്പിച്ചു. രാജി വച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ നാരായണസ്വാമി സര്‍ക്കാരിന് കേവല ഭൂരിപക്ഷമാണ് നഷ്ടമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കമുള്ള 13 നേതാക്കളെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത നടപടിയും തിരിച്ചടിയായി. അതേസമയം, സസ്‌പെന്‍ഡ് ചെയ്ത നേതാക്കള്‍ ബിജെപിയിലും ചേര്‍ന്നു. അതേസമയം, ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാര്‍…

    Read More »
  • NEWS

    സംസ്ഥാന കഥകളി, വാദ്യ, നൃത്ത-നാട്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

    2019, 2020 വര്‍ഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ വാദ്യ പുരസ്കാരം, കേരളീയ നൃത്ത-നാട്യ പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു. 2019 ലെ സംസ്ഥാന കഥകളി പുരസ്കാരം ശ്രീ. വാഴേങ്കട വിജയനാണ്. 2019 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം ശ്രീ. മച്ചാട് രാമകൃഷ്ണന്‍ നായര്‍ക്ക് ലഭിക്കും. 2019 ലെ കേരളീയ നൃത്ത-നാട്യ പുരസ്കാരം ശ്രീ. ധനഞ്ജയന്‍, ശ്രീമതി. ശാന്ത ധനഞ്ജയന്‍ എന്നവര്‍ക്കു ലഭിക്കും. 2020 ലെ സംസ്ഥാന കഥകളി പുരസ്കാരം ശ്രീ. സദനം ബാലകൃഷ്ണന് നല്‍കും. 2020 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം ശ്രീ. കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കാണ്. 2020 ലെ കേരളീയ നൃത്ത-നാട്യ പുരസ്കാരം ശ്രീമതി. വിമല മേനോന് ലഭിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്കാരങ്ങളും. സാംസ്കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, ശ്രീ. കലാമണ്ഡലം…

    Read More »
  • NEWS

    മാണി സി കാപ്പൻ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത

    കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് KPCC പ്രസിഡന്റ് പറയുമ്പോൾ കാപ്പനെ ഘടക കക്ഷിയായി പരിഗണിക്കുമെന്ന് ചെന്നിത്തല. തന്റെ കക്ഷിക്ക് 3 സീറ്റ് നൽകുമെന്ന് ഉറപ്പ് കിട്ടിയതായി കാപ്പൻ പരസ്യ പ്രസ്താവന നടത്തിയതോടെ UDF-ലും കോൺഗ്രസിലും പ്രതി സന്ധിയായി. അതിനിടെ കോൺഗ്രസിൽ ചേരുകയാണ് വേണ്ടതെന്ന കെപിസിസി പ്രസിഡൻറിന്റെ ആവശ്യം ഐശ്വര യാത്രക്ക് ശേഷം ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതിയ പാർട്ടി പ്രഖ്യാപനവുമായി കാപ്പൻ മുന്നോട്ടു പോകുകയാണ്.

    Read More »
  • NEWS

    കോവിഡ് 19- നിയന്ത്രണങ്ങൾക്ക് ഫ്രെബ്രുവരി 28 വരെ പ്രാബല്യം

    കൊല്ലം ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ നിയന്ത്രണങ്ങളും 2021 ഫെബ്രുവരി 28 വരെ ദീർഘിപ്പിച്ച് ഉത്തരവായതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ അറിയിച്ചു. ബീച്ചുകളിലും പാർക്കുകളിലും 2021 ഫെബ്രുവരി 28 വരെ വൈകുന്നേരം ആറുമണിക്ക് ശേഷം സന്ദർശകരെ അനുവദിക്കുന്നതല്ല. ജില്ലയിലെ എല്ലാ ഹോട്ടലുകളിലും എല്ലാ വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർ മൂക്കും വായും മൂടത്തക്ക വിധത്തിൽ മാസ്ക് ധരിക്കേണ്ടത്. കൂടാതെ ഇത്തരം സ്ഥാപനങ്ങളിൽ സോപ്പ്, വെള്ളം അഥവാ സാനിറ്റൈസർ എന്നിവ സന്ദർശകരുടെ ശ്രദ്ധയിൽപ്പെടുന്ന വിധത്തിൽ പ്രവേശന കവാടത്തിൽ തന്നെ സജ്ജീകരിക്കേണ്ടതുമാണ്. ഇതിന് വിപരീതമിയി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനാരോഗ്യ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ആ സ്ഥാപനം ഉടൻ പ്രാബല്യത്തിൽ അടച്ചുപൂട്ടാൻ ബന്ധപ്പെട്ട പൊലീസ്, റവന്യൂ, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകൾ നടപടി സ്വീകരിക്കേണ്ടതാണ്. ബന്ധപ്പെട്ട നിയമങ്ങൾ നിഷ്കർഷിക്കുന്ന പ്രകാരം പിഴ ചുമത്തുന്നതിനും കേസെടുക്കുന്നതിനുു പുറമേ ആ സ്ഥാപനം തുടർന്ന് തുറന്നു പ്രവർത്തിക്കുന്നതിന്…

    Read More »
  • NEWS

    ആയുഷ് വകുപ്പില്‍ 68.64 കോടിയുടെ 30 പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി

    തിരുവനന്തപുരം: സംസ്ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ആയുഷ് വകുപ്പിന്റെ 50.35 കോടി രൂപയുടെ പദ്ധതികളും ഹോംകോയുടെ 18.29 കോടി രൂപയുടെ പുതിയ കെട്ടിടവും ഉള്‍പ്പെടെ 68.64 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കോവിഡ് പ്രതിരോധ രംഗത്തും പോസ്റ്റ് കോവിഡ് പരിചരണ രംഗത്തും ആയുഷ് വകുപ്പ് വലിയ സേവനമാണ് നല്‍കിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആയുഷ് മേഖലയുടെ വികസനത്തിനും, പോസ്റ്റ് ഗ്രാജ്വേഷന്‍ പഠനം, ഗവേഷണം എന്നിവയ്ക്കും ഈ സര്‍ക്കാര്‍ വലിയ പരിഗണന നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജില്ല ആയുര്‍വേദ ആശുപത്രി വര്‍ക്കല 50 കിടക്കകളുള്ള ജനറല്‍ വാര്‍ഡ് (3 കോടി), വര്‍ക്കല പ്രകൃതി ചികിത്സ ആശുപത്രി പുതിയ ബഹുനില കെട്ടിടം (7 കോടി), ഗവ. ആയുര്‍വേദ ആശുപത്രി, ആയൂര്‍ (ഇടമനക്കല്‍ ഗ്രാമപഞ്ചായത്ത്) പുതിയ പേവാര്‍ഡ് കെട്ടിടം (80 ലക്ഷം), ഗവ. ആയുര്‍വേദ…

    Read More »
  • Lead News

    സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ: അഞ്ചാം ക്ലാസ്കാരിയായ വിദ്യാത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

    പാറ്റ്‌ന: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. പാറ്റ്‌നയിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലായ അരവിന്ദ്കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേശ് കുമാര്‍ വധശിക്ഷക്ക് വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. മറ്റൊരു പ്രതിയായ സ്‌കൂള്‍ അധ്യാപകനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. അധ്യാപകനായ അഭിഷേക് കുമാറിനെയാണ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2018ലാണ് കേസിന് ആസ്പദമായ ക്രൂര പീഡനം നടന്നത്. പ്രിന്‍സിപ്പലായിരുന്ന അരവിന്ദകുമാറും അധ്യാപകനായ അഭിഷേക് കുമാറും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. തുടര്‍ച്ചയായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആസ്പത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

    Read More »
  • NEWS

    ചിലതെല്ലാം ശരിയായി – അഴിമതിക്കുള്ള വഴി അടച്ചു; അഡ്വ. ഹരീഷ് വാസുദേവന്‍

    സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ എല്ലാം PRD വഴിയോ പരസ്യം വഴിയോ അറിയാറുള്ളത് കൊണ്ട് വിമർശനങ്ങൾ മാത്രം പങ്കുവെച്ചിരുന്ന ഹരീഷ് വാസുദേവന്‍ ഇപ്പോഴിതാ സര്‍ക്കാര്‍ ചെയ്ത നല്ലകാര്യത്തെക്കുറിച്ച് തെളിവ് സഹിതം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ചെയ്ത നല്ലകാര്യത്തെക്കുറിച്ച് തെളിവ് സഹിതം പങ്കുവെച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. സർക്കാർ ഭൂമിയിലുള്ള കോടിക്കണക്കിനു രൂപയുടെ പാറ വിഭവം നിസ്സാര തുക സീനിയറേജ് അടച്ചു ക്വാറി മുതലാളിമാർക്ക് രഹസ്യമായ മാർഗ്ഗത്തിൽ പതിച്ചു കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. കാലാകാലങ്ങളായി നൂറുകണക്കിന് കോടി രൂപയുടെ പാറ വിഭവമാണ് ഇത്തരത്തിൽ ലേലമില്ലാതെ ചുരുങ്ങിയ വിലയ്ക്ക് കൊടുത്തുകൊണ്ടിരുന്നത്. പാറ ഖനനത്തിനു അപേക്ഷിച്ച സർക്കാർ ഭൂമി മണ്ണിടിച്ചിൽ മേഖല ആണോ എന്നുപോലും നോക്കാറില്ല. ഇക്കാര്യം 2015 ൽ CAG ചൂണ്ടിക്കാട്ടി. പരസ്യ ലേലത്തിലൂടെ പൊതുവിഭവത്തിന് പരമാവധി വിലയ്ക്കെ നൽകാവൂ എന്നും first come firs serve മോഡലിൽ നൽകരുത് എന്നും നിർദ്ദേശം ഉണ്ടായിരുന്നു. ഈ മേഖലയിൽ അഴിമതി നിലനിന്നിരുന്നു. പുറമ്പോക്കിൽ NOC കൊടുക്കുന്ന കാര്യത്തിൽ മാനദണ്ഡങ്ങൾ /…

    Read More »
  • NEWS

    അർഹതപ്പെട്ട തൊഴിലിനായി കേരളത്തിലെ യുവാക്കൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നു:കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി

    തൃശ്ശൂർ: കേരളത്തിൽ അർഹതപ്പെട്ട തൊഴിലിനായി യുവാക്കൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. കാലാകാലങ്ങളായി കേരളം ഭരിച്ച യു.ഡി.എഫും എൽ.ഡി.എഫുമാണ് ഇതിന് കാരണക്കാരെന്നും തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായ രീതിയിൽ നിയമനങ്ങൾ നടത്തുമ്പോൾ കേരളത്തിൽ 30 ശതമാനത്തോളം പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നത്. റാങ്ക് ഹോൾഡർക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറി. യുവാക്കൾ തൊഴിലില്ലായ്മ അനുഭവിക്കുമ്പോൾ സ്വന്തക്കാരെ ജോലിയിൽ തിരുകി കയറ്റുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ. ഉമ്മൻചാണ്ടിയുടെ മുൻ സർക്കാരും പിണറായി വിജയൻ സർക്കാരും എല്ലാ മേഖലയിലും പരാജയപ്പെട്ടു. കേരളത്തിൽ ഇടത് സർക്കാരിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് ഡൽഹിയിൽ കമ്മ്യൂണിസ്റ്റുകാരുമായി സൗഹൃദത്തിലാണ്. കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന ബം​ഗാളിൽ ഇരുപാർട്ടികളും ഒരുമിച്ചാണ് മത്സരിക്കുന്നത്. മോദിയെ തോൽപ്പിക്കുക എന്നത് മാത്രമാണ് രണ്ട് പാർട്ടികളുടെയും ലക്ഷ്യം. കേരളത്തിൽ കോൺ​ഗ്രസും സി.പി.എമ്മും പരസ്പരം പോരാടുന്നത് പരിഹാസ്യമാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. രാഹുൽഗാന്ധി…

    Read More »
Back to top button
error: