NEWS

മധ്യ​പ്ര​ദേ​ശി​ലെ സി​ദ്ധി ജി​ല്ല​യി​ൽ ക​നാ​ലി​ലേ​ക്ക് ബ​സ് മ​റി​ഞ്ഞ് 32 മരണം

മധ്യ​പ്ര​ദേ​ശി​ലെ സി​ദ്ധി ജി​ല്ല​യി​ൽ ശാ​ര​ദ ക​നാ​ലി​ലേ​ക്ക് ബ​സ് മ​റി​ഞ്ഞ് 32 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ വെ​ള്ള​ത്തി​ൽ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പാ​ല​ത്തി​ൽ നി​ന്നും ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ൽ 60 ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഏ​ഴ് പേ​രെ ര​ക്ഷ​പെ​ടു​ത്തി.

പു​ല​ർ​ച്ചെ 7.30-നാ​യി​രു​ന്നു അ​പ​ക​ടം. സി​ദ്ധി​യി​ൽ നി​ന്നും സാ​റ്റ്ന​യി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശ് ദു​ര​ന്ത​നി​വാ​ര​ണ സേ​ന അ​പ​ക​ട സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​കാ​ൻ ബ​ൻ​സാ​ഗ​ർ ഡാ​മി​ലെ വെ​ള്ളം തു​റ​ന്നു​വി​ട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker