Lead NewsNEWS

സോളാര്‍ തട്ടിപ്പ് കേസ്; താന്‍ അര്‍ബുദ രോഗി, ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണം: സരിത എസ് നായര്‍

ഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ അടിമുടി പിടിച്ചുകുലുക്കിയ കേസ് ആയിരുന്നു സോളാര്‍ തട്ടിപ്പ് കേസ്. ഒരു സാമ്പത്തിക തട്ടിപ്പ് കേസ് എന്നതിനപ്പുറത്തേക്ക് സോളാര്‍ കേസ് കേരള രാഷ്ട്രീത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. അതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും എപി അബ്ദുള്ളക്കുട്ടിയും അടക്കമുള്ള പ്രമുഖര്‍ക്കെതിരെ കേസുകളും നിലവിലുണ്ട്.

ഇതിനിടെയാണ് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ തനിക്ക് അര്‍ബുദമാണെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്ത കേസിനെ ഇപ്പോള്‍ വഴിത്തിരിവിലേക്ക് എത്തിച്ചിരിക്കുകയാണ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സോളാര്‍ കേസില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സരിത.

Signature-ad

അര്‍ബുദത്തിന്‌ ചികിത്സയിലാണെന്നും കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജാമ്യാപേക്ഷ പരിഗണിക്കണമെന്നുമാണ് സരിത ഹര്‍ജിയില്‍ പറയുന്നത്. 25ന് കേസ് പരിഗണിക്കുമ്പോള്‍ തന്റെ ജാമ്യാപേക്ഷ പരിഗണിച്ച് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പടിയും ഹാജരാക്കിയിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച കോടതി നാഡീ സംബന്ധമായ പ്രശ്‌നമാണ് ഹര്‍ജിക്കാരുടേതെന്ന് പറഞ്ഞു. എന്നാല്‍ ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കീമോതെറാപ്പി വേണ്ട രോഗമാണിതെന്നും കൂടുതല്‍ വിവരങ്ങളും കോഴിക്കോട് കോടതിയിലെ കേസിന്റെ വിവരങ്ങളും ഹാജരാക്കാമെന്നും വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി.

Back to top button
error: