Lead NewsNEWS

സിപിഎം മത്സരിക്കുന്ന സീറ്റ് കുറയും

സിപിഎം മത്സരിക്കുന്ന സീറ്റ് ഇത്തവണയും കുറയും. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളില്‍ ഇത്തവണ സിപിഎം മത്സരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ തവണ സ്വതന്ത്രര്‍ ഉള്‍പ്പടെ 90 സീറ്റിലാണ് സി.പി.എം. മത്സരിച്ചത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും എല്‍.ജെ.ഡിയും മുന്നണിയിലേക്ക് വന്നതോടെ കുറഞ്ഞത് 14 സീറ്റുകളെങ്കിലും അധികമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സി.പി.എമ്മും സി.പി.ഐക്കും പുറമെ ഘടകകക്ഷികളും സീറ്റ് വിട്ടു നല്‍കേണ്ടിവരും.

ജോസ് കെ.മാണിക്ക് 10 സീറ്റും എല്‍ജെഡിക്ക് 4 സീറ്റും നല്‍കി തൃപ്പിപ്പെടുത്താനാണ് ആലോചന. മാണി സി കാപ്പൻ പോയതിനു പിന്നാലെ എൻസിപിക്ക് നൽകിയ നാല് സീറ്റുകളിൽ രണ്ടെണ്ണം തിരിച്ചെടുക്കും. ആന്റണി രാജുവിന് മാത്രമായിരിക്കും സീറ്റുണ്ടാകുക. മിക്കവാറും അത് തിരുവനന്തപുരം സീറ്റ് തന്നെയാകും

Signature-ad

എലത്തൂരില്‍ എ.കെ. ശശീന്ദ്രനും കുട്ടനാട്ടില്‍ തോമസ് കെ. തോമസിനും മാത്രമാകും മുന്നണി സീറ്റ് നല്‍കുക. കോട്ടയ്ക്കല്‍ സീറ്റും സി.പി.എം. ഏറ്റെടുക്കും. ജെ.ഡി.എസ്സിനും കഴിഞ്ഞ തവണത്തെ അഞ്ച് സീറ്റ് ഇത്തവണ നല്‍കിയേക്കില്ല. ഘടകക്ഷികളില്‍ നിന്ന് കഴിഞ്ഞ തവണ സി.പി.എം. 90 സീറ്റിലും സി.പി.ഐ. 27 സീറ്റിലുമാണ് മത്സരിച്ചത്. കഴിഞ്ഞ തവണ മൂന്നു സീറ്റില്‍ മത്സരിച്ച ഐ.എന്‍.എല്ലിന്‌ ഇത്തവണ ഒരു സീറ്റ്, അല്ലെങ്കില്‍ പരമാവധി രണ്ട് സീറ്റ് മാത്രമേ നല്‍കാനിടയുള്ളൂ. മാത്രമല്ല സി.പി.ഐ. ഇത്തവണ 25 സീറ്റില്‍ മാത്രമേ മത്സരിക്കാനിടയുള്ളൂ.

Back to top button
error: