സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ കോടതി. ദേശീയ അന്വേഷണ ഏജന്‍സികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതിയുടെ നടപടി. ഇതോടെ ഈ സാക്ഷികളുടെ വിവരങ്ങള്‍ ഇനി പുറത്തുവിടില്ല.
മാത്രമല്ല സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
അതേസമയം, സാക്ഷികലുടെ പേര് വിവരങ്ങളൊന്നും തന്നെ കോടതി ഉത്തരവിലോ രേഖകളിലോ വെളിപ്പെടുത്തിയിട്ടില്ല. കേസില്‍ വിചാരണ നടക്കുന്ന സമയത്ത് കോടതിയില്‍ ഹാജരായി ജഡ്ജിയോട് കാര്യങ്ങള്‍ ബോധിപ്പിക്കാം അല്ലാതെ മറ്റുകാര്യങ്ങള്‍ക്കൊന്നും സാക്ഷികളുടെ വിവരങ്ങള്‍ പുറത്തുവിടില്ല.