NEWS
എൻ എസ് എസിനെ സ്വാധീനിക്കാൻ യു ഡി എഫിന്റെ അറ്റകൈ പ്രയോഗം, സുകുമാരൻ നായരുടെ മകളെ കോൺഗ്രസിന്റെ ഉറച്ച സീറ്റിൽ യു ഡി എഫ് സ്വതന്ത്രയാക്കി മത്സരിപ്പിക്കാമെന്ന് വാഗ്ദാനം-NewsThen Exclusive

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ എസ് എസിനെ കൂടെ നിർത്താൻ യു ഡി എഫിന്റെ അറ്റകൈ പ്രയോഗം. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ പ്രീണിപ്പിച്ച് കൂടെ നിർത്താൻ ആണ് ശ്രമം.
എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മകളും ചങ്ങനാശേരി എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പളുമായ ഡോ.എസ്.സുജാതയെ കോൺഗ്രസിന്റെ ഉറച്ച സീറ്റിൽ യുഡിഎഫ് സ്വതന്ത്രയായി മൽസരിപ്പിക്കാൻ സാദ്ധ്യത. ഇത് സംബന്ധിച്ച വാഗ്ദാനം കോൺഗ്രസ് സുകുമാരൻ നായർക്ക് നൽകി എന്നാണ് റിപ്പോർട്ട്.
സുജാത ജയിക്കുകയും, യുഡിഎഫ് അധികാരത്തിൽ വരികയും ചെയ്താൽ സുജാതയെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആക്കാമെന്നാണ് വാഗ്ദാനം എന്നാണ് വിവരം.പ്രമുഖ കോൺഗ്രസ് നേതാക്കൾ പെരുന്നയിൽ സുകുമാരൻ നായരെ നേരിൽക്കണ്ട് നടത്തിയ രഹസ്യ ചർച്ചയിലാണ് ഈ വാഗ്ദാനം നൽകിയത് എന്നാണ് റിപ്പോർട്ട്.