Lead NewsNEWS

സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങി; എറണാകുളത്ത് രണ്ട് കുട്ടികളെ കാണാതായി

റണാകുളത്ത് രണ്ട് കുട്ടികളെ കാണാതായി. പൂക്കാട്ടുപടി മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാന്‍ (14) മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് കാണാതായത്.

തിങ്കളാഴ്ച നാലുമണിയോടെ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയ ഇരുവരും ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

Signature-ad

അതേസമയം, ഇന്ന് രാവിലെ കുട്ടികളെ ഇടപ്പളളി പാലാരിവട്ടം ഭാഗത്ത് കണ്ടതായി പോലീസിന് വിവരം ലഭിച്ചു. അതിനാല്‍ ഈ വഴിയും അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: