പാലക്കാട്: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. മലമ്പുഴ സ്വദേശി സരിതയെ ആണ് ഭര്‍ത്താവ് ബാബുരാജ് കൊല്ലാന്‍ ശ്രമിച്ചത്. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചെങ്കിലും ഓടിമാറിയതിനാല്‍ തീകൊളുത്താനുള്ള ശ്രമം വിഫലമായി.
ഒലവക്കോട് ബ്യൂട്ടിഷ്യന് കോഴ്സ് പഠിക്കാന്‍ എത്തിയ സരിതയെ ക്ലാസ് റൂമില്‍ എത്തിയാണ് പെട്രോള്‍ ഒഴിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് ബാബുരാജ് മലമ്പുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇരുവരും വ്യത്യസ്ത വീടുകളിലാണ് താമസിച്ചിരുന്നത്. സരിതയെ പ്രഥമ ശുശ്രൂഷക്ക് സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.