Lead NewsNEWS

മധ്യപ്രദേശില്‍ വിധവയ്ക്ക് നേരെ കൂട്ടബലാത്സംഗം

വിധവയായ സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായി. മധ്യപ്രദേശിലെ സിധി ജില്ലയില്‍ 45കാരിയായ സ്ത്രീയെയാണ് നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ സ്ത്രീയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാല് പ്രതികളേയും അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയായിരുന്നു പ്രതികളുടെ അതിക്രമം. ചായക്കട നടത്തുകയായിരുന്ന സ്ത്രീ വീട്ടില്‍ തനിച്ചായിരുന്നപ്പോഴായിരുന്നു പ്രതികള്‍ ബലാത്സംഗത്തിന് ഇരയാക്കിയത്.

Signature-ad

അതേസമയം, സംഭവത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഒരു നിര്‍ഭയ കൂടി എന്നായിരുന്നു രാഹുലിന്റ പ്രതികരണം. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം ഇനിയും എത്ര കാലം തുടരുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കേസില്‍ അതിവേഗ വിചാരണനടത്തുമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നുമാണ് ആഭ്യന്ത്രമന്ത്രി നരോത്തം മിശ്ര പ്രതികരിച്ചത്.

Back to top button
error: