Month: January 2021
-
LIFE
അഞ്ചാംപാതിരയിലെ പല രംഗങ്ങളും എന്റെ നോവലിലേത്, മിഥുന്‍ മാനുവല്‍ തോമസിനെതിരെ ആരോപണവുമായി നോവലിസ്റ്റ് ലാജോ ജോസ്
2020 ന്റെ തുടക്കത്തില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു അഞ്ചാം പാതിര. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അഞ്ചാംപാതിരയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അന്‍വര്‍ ഹുസൈനെ നായകനാക്കി മറ്റൊരു സിനിമ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ആറാം പാതിര എന്ന് പേരിട്ടിരിക്കുന്ന ചിത്രവും ത്രില്ലര്‍ ഗണത്തിലാണ് ഒരുങ്ങുന്നത്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഫെയ്‌സ്ബുക്കിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പോസ്റ്റിന് താഴെയാണ് നോവലിസ്റ്റ് ലാജോ ജോസ് തന്റെ രോഷം കമന്റായി കുറിച്ചത്. അഞ്ചാംപാതിരയില്‍ എന്റെ നോവലുകളായ ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നിവയില്‍ നിന്നും വിദഗ്ദമായി കോപ്പിയടിച്ചു. ഇപ്രാവശ്യം എന്റെ ഏത് നോവലില്‍ നിന്നാണ് ചുരണ്ടിയിരിക്കുന്നത്.? ഹൈഡ്രേഞ്ചിയുടെ ബാക്കി ഭാഗങ്ങള്‍ ആണോ.? അതോ പുതിയ ഇരയെ കിട്ടിയോ.? ലാജോ ജോസ് കമന്റില്‍ ചോദിക്കുന്നു.…
Read More » -
LIFE
”മരട് 357” തിയേറ്ററുകളിലേക്ക്…
അനൂപ് മേനോന്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘മരട് 357’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 19ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും തീരുമാനമായത്. കേരളത്തിലെ മരട് ഫ്‌ളാറ്റ് പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് 357ഓളം കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എബ്രഹാം മാത്യു, സുദര്‍ശനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രവി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് വി.ടി. ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. നൃത്തസംവിധാനം ദിനേശ്…
Read More » -
Lead News
കോവിഡ് വ്യാപനം; മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്താന്‍ അബ്ലുള്ളയാണ് രാജ്യത്തുടനീളം ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മുഹയ്ദ്ദീന്‍ യാസിനാണ് രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. കോവിഡ് കേസുകള്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ അടിയന്തരാവസ്ഥ നീട്ടാനും സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം, പ്രഖ്യാപനത്തോടെ മലേഷ്യയിലെ പാര്‍ലമെന്റിനെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും താല്‍ക്കാലികമായി നിരോധിച്ചു.
Read More » -
Lead News
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടങ്ങളോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read More » -
Lead News
വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ചുളള ചോദ്യത്തിന് പൊട്ടിത്തെറിച്ച് മുല്ലപ്പളളി
മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍.വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയതില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ചുളള ചോദ്യത്തിനാണ് മുല്ലപ്പളളി ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത്. വെല്‍ഫയര്‍ വിഷയം അടഞ്ഞ അദ്ധ്യായമെന്ന് താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ വ്യക്തത കുറവുണ്ടെന്ന് പറയപ്പെടുന്നുണ്ടല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതോടെ കെ പി സി സി അദ്ധ്യക്ഷന്‍ തന്റെ പതിവ് ഇംഗ്ലീഷിനെ കൂട്ടുപിടിച്ചു.’ പ്ലീസ്, ഡോണ്ട്. സ്റ്റോപ്പ് ഇറ്റ്. ആം സോറി. ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ്. സ്റ്റോപ്പ് ഇറ്റ്.’ എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.അതേസമയം, മാധ്യമപ്രവര്‍ത്തകന്‍ തന്റെ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ മുല്ലപ്പള്ളിയുടെ പ്രതികരണം ഇങ്ങനെയായി. ‘നിങ്ങള്‍ അതിനെകുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട. ഇല്ലാത്ത കാര്യം.. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യം സംസാരിക്കാനുണ്ട്. ഒരു ഉത്തരവാദിത്തപ്പെട്ട ചാനല്‍ അല്ലേ നിങ്ങളുടെ ചാനല്‍. ചുമ്മ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിങ്ങള്‍ ആര്‍ക്ക് വേണ്ടിയിട്ടാണ് വന്നിരിക്കുന്നത്. പ്ലീസ് ടെല്‍…
Read More » -
TRENDING
സിഡ്‌നിയിൽ ഇന്ത്യ നേടിയ സമനില വിജയത്തിന് തുല്യം – കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം-വീഡിയോ
ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു സിഡ്‌നി ടെസ്റ്റിന്റെ അന്തിമ ഫലം .വിജയത്തെ വെല്ലുന്ന സമനില ആണ് ഇന്ത്യ പൊരുതി നേടിയത് .പുതിയ താരോദയം കൂടിയായി ടെസ്റ്റ് വേദി .
Read More » -
Lead News
കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി, നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു
കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. മൂന്ന് നിയമങ്ങളും നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. വിദഗ്ധ സമിതി രൂപീകരിക്കാൻ ഉത്തരവ്. നാല് അംഗങ്ങൾ ആണ് സമിതിയിൽ ഉള്ളത്. സമിതിയോട് സഹകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് സമിതിക്ക് മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാൻ ഉള്ളതല്ല സമിതി എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സമിതിയുടെ റിപ്പോർട്ട് കോടതിയാണ് പരിഗണിക്കുക. സ്റ്റേ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി . അതേസമയം പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. സമിതി രൂപീകരണത്തെ കർഷകർ സ്വാഗതം ചെയ്തില്ല.
Read More » -
LIFE
അസഭ്യം തേൻ പൂശി എടുത്ത് കാണിച്ചാൽ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണ്: ഫ്രീഡം അറ്റ് മിഡ്‌നൈറ്റിനെതിരെ നടി രേവതി സമ്പത്ത്
നടി അനുപമ പരമേശ്വരനെ നായികയാക്കി മൂന്നാമിടം, കെയർ ഓഫ് സൈറ ഭാനു എന്നീ സിനിമകൾ മലയാളത്തിനു നൽകിയ ആര്‍.ജെ ഷാന്‍ ഒരുക്കിയ ഹ്രസ്വചിത്രമാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്. സ്ത്രീ സ്വാതന്ത്ര്യത്തെ വ്യത്യസ്തമായി നിര്‍വചിച്ച ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതുപോലെ തന്നെ ധാരാളം വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. താന്‍ കണ്ട സ്ത്രീകല്‍ക്കും അവര്‍ പറഞ്ഞ കഥകള്‍ക്കും എന്ന സമര്‍പ്പണത്തോടെയെന്ന് പറഞ്ഞ് തുടങ്ങുന്ന ചിത്രത്തിലെ ചില് സംഭാഷണങ്ങളും സ്ത്രീ വിരുദ്ധതയുമാണ് സ്ത്രീകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകയും നടിയുമായ രേവതി സമ്പത്ത്. രേവതി തന്റെ ഫെയ്‌സബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. ഫ്രീഡം@മിഡ്‌നൈറ്റ് എന്നൊരു കോപ്രായം കണ്ടു. എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്. അല്ലെങ്കിൽ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇൻസൾട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകൾ ചവറുപോലെ ഉണ്ട്. അതൊന്നും പോരാത്തതുകൊണ്ട് കുറെ സൂപ്പർസ്റ്റാറുകളും അതുപോലെ സ്ത്രീവിരുദ്ധതയിൽ phD എടുത്ത കുറെ തിരക്കഥാകൃത്തുക്കളും, സംവിധായകന്മാരും സംഭാവന ചെയ്ത…
Read More » -
NEWS
ലൈഫ് മിഷനിൽ സർക്കാരിന് വീണ്ടും കുരുക്ക് ?എന്തായിരിക്കും ഭരണ പ്രതിപക്ഷ തന്ത്രങ്ങൾ -Video
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണത്തിനുള്ള സ്റ്റേ എടുത്തു കളഞ്ഞ ഹൈക്കോടതി നടപടി സർക്കാരിനെ പ്രതിസന്ധിയിലാക്കും .എന്നാൽ അഴിമതിയിൽ ഭരണ നേതൃത്വത്തിന് പങ്കുണ്ടാകണമെന്നില്ല എന്ന ഹൈക്കോടതി നിരീക്ഷണം സർക്കാരിന് പിടിവള്ളിയാകും .വരും ദിവസങ്ങളിലെ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഹൈക്കോടതി വിധി കാരണമാകും . https://youtu.be/yHRLrNaHDvE
Read More »
