Month: January 2021

  • LIFE

    ”ജോജി” ചിത്രീകരണം പൂര്‍ത്തിയായി

    ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ശ്യാം പുഷ്‌കരന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധാകന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കോട്ടയം ഏരുമേലി ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നിര്‍വ്വഹിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ് , ഛായാഗ്രഹണം ഷൈജു ഖാലിദും, എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് കിരണ്‍ ദാസുമാണ്.

    Read More »
  • Lead News

    മന്ത്രിക്ക് അയച്ച കത്തില്‍ വീഴ്ച പറ്റിയെന്ന് കമല്‍

    കേരള ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് സാംസ്‌കാരിക മന്ത്രി എ കെ ബാലന് കത്തെഴുതിയതില്‍ പ്രതികരിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. കത്തില്‍ അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതില്‍ വീഴ്ച പറ്റി. മന്ത്രിയ്ക്ക് എഴുതിയ കത്ത് വ്യക്തിപരമാണെന്നും അതുകൊണ്ടാണ് സെക്രട്ടറി കത്ത് കാണാതിരുന്നതെന്നും കമല്‍ പറഞ്ഞു. സാംസ്‌കാരികസമിതിയായ ചലച്ചിത്ര അക്കാദമിയില്‍ മൊത്തത്തില്‍ ഇടതുപക്ഷസ്വഭാവം നിലനിര്‍ത്തണമെന്ന് കരുതിയാണ് കത്ത് നല്‍കിയത്. രാഷ്ട്രീയകക്ഷികളുടെ പേരെടുത്ത് താന്‍ പരാമര്‍ശിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമി പോലുള്ള സാംസ്‌കാരിക സമിതികളില്‍ ഇടതുപക്ഷസ്വഭാവമുള്ളവര്‍ ഉണ്ടാകണമെന്ന് താനടക്കമുള്ള ഒരു വലിയ വിഭാഗം സാംസ്‌കാരികപ്രവര്‍ത്തകര്‍ കരുതുന്നുണ്ട്. തീവ്രവലതുപക്ഷവ്യതിയാനമുള്ള ആളുകള്‍ മിക്ക സാംസ്‌കാരികസമിതികളും കയ്യടക്കുന്ന ഈ കാലത്ത് അത്തരമൊരു ആവശ്യം താന്‍ വ്യക്തിപരമായി ഉന്നയിച്ചതാണെന്നും കമല്‍. പൊതുസമൂഹത്തില്‍ നിന്ന് കമലിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോഴാണ് വിശദീകരണവുമായി കമല്‍ രംഗത്തെത്തിയത്. കേരള ചലച്ചിത്ര അക്കാദമിയിലെ നാല് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സാംസ്‌കാരിക മന്ത്രിക്ക് എഴുതിയ കത്തില്‍ കമല്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര…

    Read More »
  • Lead News

    പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവം; പ്രതി പിടിയില്‍

    പാലക്കാട്‌ നഗരസഭ ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമയില്‍ ബിജെപി കൊടി കെട്ടിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. പാലക്കാട് തിരുനെല്ലായി സ്വദേശിയായ ആളാണ് പിടിയിലായതെന്നും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലാ ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന ബിജെപിയുടെ കൊടിയാണ് പ്രതിമയില്‍ കെട്ടിവച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. 29 വയസുകാരനായ മാനസികാസ്വസ്ഥ്യമുള‌ള പ്രതിയെ അറസ്‌റ്റ് ചെയ്‌ത് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ‌സ്‌റ്റേഷനിലെത്തിച്ചു. ഇയാള്‍ മുന്‍പ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജില്ലാ ആശുപത്രിയ്‌ക്ക് സമീപമെത്തിയ ഇയാള്‍ അവിടെ നിന്നും ബിജെപിയുടെ കൊടിയെടുത്ത് പുലര്‍ച്ചെ നഗരസഭ ഓഫീസ് ഗേ‌റ്റ് ചാടിക്കടന്ന് ഗാന്ധിപ്രതിമയെ പതാക പുതപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ ആരോപണം ഉയര്‍ത്തിയിരുന്നു.

    Read More »
  • Lead News

    ലൈഫിലെ സർക്കാർ വാദം തെറ്റ്: മുല്ലപ്പള്ളി

    ലൈഫ് മിഷനിൽ ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണം പാവപ്പെട്ടവർക്കായുള്ള ഭവണനിർമ്മാണ പദ്ധതി അട്ടിമറിക്കാനാണ് എന്ന സർക്കാർ വാദം തെറ്റാണെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലൈഫ് പദ്ധതിയിൽ നടന്നിട്ടുള്ള അഴിമതി പുറത്തുകൊണ്ടുവരേണ്ടതാണ്, അതിനാണ് സിബിഐ അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിക്ക് ഒളിച്ചു വയ്ക്കാൻ പലതും ഉള്ളതിനാലാണ് സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ശ്രമിക്കുന്നത്. ഭവനരഹിതർക്ക് വീട് നൽകുന്ന പദ്ധതി ആദ്യം അവിഷ്കരിച്ചതും നടപ്പാക്കുന്നതും കോൺഗ്രസ് സർക്കാറുകളാണ്. അതിന്റെ റെക്കോർഡ് തകർക്കാൻ ആർക്കും സാധിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. യു ഡി എഫ്‌ അധികാരത്തിൽ വന്നാൽ അഴിമതിരഹിതമായ ഭവനനിർമ്മാണ പദ്ധതി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് തന്നെ ഇത്തരം പദ്ധതികളുമായി യുഡിഎഫ് സർക്കാർ മുന്നോട്ടു പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

    Read More »
  • Lead News

    എറണാകുളം മുന്‍ ശിശുക്ഷേമ സമതി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ റിപ്പോര്‍ട്ട് തേടി

    തിരുവനന്തപുരം: 2015ല്‍ എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പോറ്റി വളര്‍ത്താന്‍ സ്വീകരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളത്തെ മുന്‍ ശിശുക്ഷേമ സമിതിയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒപ്പം കുട്ടിക്ക് എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

    Read More »
  • Lead News

    പോക്സോ കേസ് വിചാരണയിലിരിക്കെ പെണ്‍കുട്ടിയുടെ മരണം; മൃതദേഹവുമായി പ്രതിഷേധം

    ശിശുക്ഷേമ സമിതി ഏറ്റെടുത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കാലടി സ്വദേശിനിയായ പതിനാലുകാരിയാണ് 2018ല്‍ സമീപനവാസിയുടെ പീഡനത്തിന് ഇരയായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സിഡബ്ലുസി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കുട്ടി മരിച്ചത്. ഓട്ടിസം ബാധിച്ചിരുന്ന കുട്ടിയുടെ ചികിത്സയ്‌ക്കോ സുരക്ഷയോ ശിശുക്ഷേമ സമിതി ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസുകാര്‍ സമരം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടുണ്ട്. മരണത്തിന്റെ ഉത്തരവാദിത്വം ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പോക്‌സോ കേസ് വിചാരണയിലിരിക്കെ പെണ്‍കുട്ടി മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് സമരക്കാരുടെ ആരോപണം മാത്രമല്ല ഇക്കാര്യത്തില്‍ തീരുമാനം വരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലുമാണവര്‍. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കി വേണ്ട ചികിത്സ നല്‍കിയെന്നാണ് ശിശുക്ഷേമ സമിതി പറയുന്നത്. കേസില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2019 മാര്‍ച്ചില്‍ അയല്‍വാസി…

    Read More »
  • Lead News

    കോന്നി സി.പി എം. മുന്‍ ലോക്കല്‍ സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍; നേതാക്കളുടെ ഭീഷണിയെന്ന് ആരോപണം

    കോന്നി സി.പി എം.മുന്‍ ലോക്കല്‍ സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍. കോന്നി വട്ടക്കാവ് ചരിവുകാലായില്‍ ഓമനകുട്ടനാണ് ഇന്ന് രാവിലെ വീടിനോട് ചേര്‍ന്ന ഷെഡില്‍ തൂങ്ങി മരിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോന്നി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണം ഓമനകുട്ടനാണെന്ന് ആരോപിച്ച്‌ സി.പി.എം.നേതാക്കളുടെ ഭാഗത്ത് നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നായി ബന്ധുക്കള്‍ പറയുന്നു. ഇക്കഴിഞ്ഞ ദിവസം ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തേ തടഞ്ഞു നിര്‍ത്തി മര്‍ദിക്കാന്‍ ശ്രമിക്കുകയും നിന്നെ വെള്ളപുതപ്പിച്ച്‌ കിടത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. ഇത് മാനസികമായി ഓമനകുട്ടനേ തളര്‍ത്തിയതോടെയാണ് ഓമനക്കുട്ടന്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

    Read More »
  • Lead News

    സംവിധായകന്‍ കമലിനെതിരെ പരാതി

    പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമലിന്റെ പരാമര്‍ശത്തിനെതിരെ പരാതി. തിരുനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് ശ്രീകാര്യം പോലീസില്‍ പരാതി സമര്‍പ്പിച്ചത്. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് കൊച്ചിയിലുളള യുവനടിയും മോഡലുമായ ഒരു പെണ്‍കുട്ടിയെ കമലിന്റെ ഫ്‌ളാറ്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി കമലിനെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ അത് നമ്മുടെ സിനിമയില്‍ പണ്ട് നടന്ന ഒരു സംഭവമാണ് അത് ഞാന്‍ സെറ്റില്‍ ചെയ്തു, അത് ഒരു പഴയ കാര്യമാണ് എന്ന് കമല്‍ പരാമര്‍ശിച്ചു ഇതിനെതിരെയാണ് പരാതി. ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാള്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പരാതിയില്‍ പറയുന്നു.

    Read More »
  • Lead News

    ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിലക്ക്

    ഇന്ത്യയിലെ ബീച്ച് ടൂറിസത്തിന് പേരുകേട്ട ഗോവന്‍ കടല്‍തീരങ്ങളില്‍ പരസ്യമദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തി. വിനോദ സഞ്ചാരവകുപ്പാണ് വിലക്കേര്‍പ്പെടുത്തിയത്. മദ്യപാനത്തിന് പുറമെ ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്തി. പുതുവര്‍ഷത്തിന് ശേഷം മദ്യക്കുപ്പികളും മാലന്യങ്ങളും ബീച്ചില്‍ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 10,000 രൂപവരെയാണ് പിഴ. പോലീസിനാണ് ഇതു സംബന്ധിച്ച ചുമതല. ഇതുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ ടൂറിസം വകുപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

    Read More »
  • Lead News

    ജയലളിതയെ ശിക്ഷിച്ച ജഡ്ജ് കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ, യെദ്യൂരപ്പ അധികാരദുർവിനിയോഗം നടത്തുന്നുവെന്ന് പരാമർശം

    ബിജെപി മുഖ്യമന്ത്രിക്കെതിരെ അസാധാരണ പരാമർശങ്ങളുമായി കർണാടക ഹൈക്കോടതി. മുഖ്യമന്ത്രി യെദിയൂരപ്പയുടെത് അവിശുദ്ധ കൂട്ടുകെട്ടെന്ന് കോടതി. മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ ആഞ്ഞടിച്ച് കർണാടക ഹൈക്കോടതി. മുഖ്യമന്ത്രി യെദ്യൂരപ്പയുടേത് അവിശുദ്ധ കൂട്ടുകെട്ട് ആണെന്ന് കോടതി നിരീക്ഷിച്ചു. മനസ്സാക്ഷിയില്ലാത്തതും അധാർമികവുമായ നടപടികളാണ് അദ്ദേഹത്തിന്റെത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരായ അഴിമതി കേസ് അന്വേഷിക്കുന്ന ലോകയുക്ത പോലീസും വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതിയും അതീവ ജാഗ്രത പുലർത്തണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. യെദ്യൂരപ്പക്കെതിരായ അഴിമതിക്കേസ് തടയാനാവില്ലെന്ന് കർണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യെദ്യൂരപ്പയുടെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജോൺ മൈക്കിൾ കുഞ്ഞയുടെതാണ് ഉത്തരവ്. അനധികൃത സ്വത്ത്‌ സമ്പാദ്യ കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ശിക്ഷിച്ചത് ജസ്റ്റിസ് ജോൺ മൈക്കിൾ കുഞ്ഞയാണ്. 2006ൽ ഉപമുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് യെദ്യൂരപ്പക്കെതിരെ ഭൂമികൈമാറ്റം സംബന്ധിച്ച് ആരോപണമുയർന്നത്. ഒരേക്കറിൽ കൂടുതൽ റവന്യൂ ഭൂമി യെദ്യൂരപ്പ അധികാരദുർവിനിയോഗം നടത്തി കൈമാറാൻ ഉത്തരവിട്ടു എന്നതാണ് കേസ്. ഈ ഭൂമി പിന്നീട് എത്തപ്പെട്ടത് മുൻമുഖ്യമന്ത്രി…

    Read More »
Back to top button
error: