Month: January 2021
-
Lead News
രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതി യുഡിഎഫ് പ്രകടനപത്രികയിൽ , അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മാസം 6000 രൂപ വീതം
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി കേരളത്തിln യുഡിഎഫിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നു. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ 6,000 രൂപ വീതം മാസം എത്തിക്കുന്നതാണ് പദ്ധതി. ഒരു കുടുംബത്തിന് പ്രതിവർഷം 72,000 രൂപ ലഭിക്കും. സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിച്ചു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് – ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡി എഫ് കേരളത്തിൽ അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കും. Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും [email protected]…
Read More » -
Lead News
ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയും യു.എ.ഇ സഹകരണം : ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും, യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും തമ്മില്‍ ശാസ്ത്ര – സാങ്കേതിക രംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കാലാവസ്ഥ, ഭൂകമ്പശാസ്ത്രം, സമുദ്ര സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വൈജ്ഞാനിക വിവരങ്ങള്‍, റഡാറുകള്‍, ഉപഗ്രഹങ്ങള്‍, വേലിയേറ്റം അളക്കുന്ന ഉപകരണങ്ങള്‍, ഭൂകമ്പം, കാലാവസ്ഥ എന്നിവ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പരസ്പര പങ്കിടല്‍ ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. 1. കാലാവസ്ഥാ സംബന്ധിയായ വിവരങ്ങളുടെ സേവനം, ഉപഗ്രഹ ഡാറ്റയുടെ വിനിയോഗം, ചുഴലിക്കാറ്റ് പ്രവചനം എന്നീ മേഖലകളില്‍ ഗവേഷണം, പരിശീലനം, കൂടിയാലോചന എന്നിവയ്ക്കായി ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് ഇരു രാജ്യങ്ങളും പരസ്പരം സന്ദര്‍ശിച്ച് അനുഭവങ്ങള്‍ കൈമാറാം. 2. പൊതുവായ താല്പര്യമുള്ള വിഷയങ്ങളില്‍ ശാസ്ത്ര – സാങ്കേതിക വിവരങ്ങളുടെ കൈമാറ്റം. 3. ധാരണാപത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള മേഖലകളില്‍ സഹകരിക്കുന്നതിന് ഉഭയകക്ഷി ശാസ്ത്ര – സാങ്കേതിക സെമിനാറുകള്‍, ശില്പശാലകള്‍, സമ്മേളനങ്ങള്‍,…
Read More » -
NEWS
കോവിഡും ഒരു സീസണല്‍ രോഗമായി മാറുമെന്ന് പഠനം
കോവിഡ് വാക്‌സിന്‍ വിതരണം അടുത്തിരിക്കെ പുതിയ പഠനവുമായി ഗവേഷകര്‍. കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ് വൈറസ് മനുഷ്യനില്‍ സാധാരണ കാണുന്ന ജലദോഷത്തിനോട് സാമ്യമുളളതായി തീരുമെന്ന് പഠനം. സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കോവിഡ് 19 ന് കാരണമായ സാര്‍സ് കോവിലും നടത്തിയ ഗവേഷണത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. ജലദോഷത്തിന് കാരണമാകുന്ന ഈ വൈറസുകള്‍ വളരെക്കാലമായി മനുഷ്യരില്‍ വ്യാപിക്കുന്നുണ്ടെന്നും മിക്കവാറും എല്ലാവരും ചെറുപ്പത്തില്‍ തന്നെ രോഗബാധിതരാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. മൂന്നു മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ കുട്ടിക്കാല രോഗമായി സാര്‍സ് കോവ് 2-വും മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പ്രായമായവര്‍ക്ക് അപ്പോഴും രോഗം ബാധിക്കാം, പക്ഷേ, കുട്ടിക്കാലത്ത് അവര്‍ക്കുണ്ടായ അണുബാധ കഠിനമായ രോഗങ്ങളില്‍നിന്ന് രോഗപ്രതിരോധ സംരക്ഷണം നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു. കോവിഡ് വാക്സിന്‍ ആളുകളിലുണ്ടാക്കുന്ന രോഗപ്രതിരോധ ശേഷിയെയും വൈറസ് എത്ര വേഗത്തില്‍ പടരുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും ഈ മാറ്റം. മഹാമാരിയില്‍നിന്ന് പകര്‍ച്ചവ്യാധിയായി രോഗം ചുരുങ്ങിയ ശേഷം…
Read More » -
Lead News
ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും പ്രവര്‍ത്തി ദിവസം
സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ ജനുവരി 16 മുതൽ പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നേരത്തെ ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
Read More » -
Lead News
നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിനെ ഒരുക്കാൻ രാഹുൽ ഗാന്ധിയുടെ അറ്റകൈ പ്രയോഗം-വീഡിയോ
സംസ്ഥാനത്ത് നിയമ സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ഇടപെടാൻ രാഹുൽ ഗാന്ധി. ജയിക്കുന്ന സ്ഥാനാർഥികളെ തിരിച്ചറിയാൻ രാഹുൽ ഗാന്ധി പദ്ധതി തയ്യാറാക്കി.
Read More » -
Lead News
ആലപ്പുഴയില്‍ ആശങ്ക പടര്‍ത്തി മറ്റൊരു വൈറസ്; വളര്‍ത്തു പൂച്ചകളില്‍ രോഗം, 12 പൂച്ചകള്‍ ചത്തു
പക്ഷിപ്പനിക്ക് പിന്നാലെ ആശങ്ക പടര്‍ത്തി മറ്റൊരു വൈറസ് കൂടി. വളര്‍ത്തു പൂച്ചകളിലാണ് രോഗം കണ്ടു തുടങ്ങിയത്. വീയപുരത്തും മുഹമ്മയിലുമായി 12 പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്. ചത്തു വീഴുന്നതിന് മുമ്പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും കണ്‍പോളകള്‍ വിണ്ടുകീറുകയും ചെയ്‌തെന്ന് ഉടമകള്‍ പറഞ്ഞു. അതേസമയം, പൂച്ചകളില്‍ ചില സീസണുകളില്‍ കണ്ടുവരുന്ന ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന പ്രത്യേക തരം വൈറസാണിതെന്ന് മുഹമ്മയിലെ വെറ്റിനറി സര്‍ജന്‍ ഡോ. സുരേഷ്.പി. പണിക്കര്‍ പറഞ്ഞു. എന്നാല്‍ ഈ വൈറസ് മനുഷ്യരിലേക്കു പടരില്ലെന്നും വാക്‌സീന്‍ എടുത്താല്‍ രോഗവ്യാപനം തടയാന്‍ കഴിയുമെന്നും സര്‍ജന്‍ പറയുന്നു. കോവിഡും, ഷിഗെല്ലയും, പക്ഷിപ്പനിയും പടര്‍ന്ന് പിടിക്കുന്ന ഈ സാഹചര്യത്തില്‍ ഈ വൈറസും മനുഷ്യനില്‍ ആശങ്കപടര്‍ത്തിയിരിക്കുകയാണ്.
Read More » -
Lead News
യു.ഡി.എഫ്. സർക്കാർ രണ്ട് ശമ്പള പരിഷ്ക്കരണം നടത്തി: ഉമ്മൻചാണ്ടി
രണ്ട് ശമ്പള പരിഷ്ക്കരണം നടത്തിയ സർക്കാരായിരുന്നു കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ. 2011 ൽഅച്ചുതാനന്ദൻ സർക്കാർ ഉത്തരവിട്ട ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയതും 2014 ജൂലായ് മുതലുള്ള ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയതും കഴിഞ്ഞ സർക്കാരായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വീണ്ടും ഇടതു സർക്കാർ ശമ്പള പരിഷ്ക്കരണം അടുത്ത സർക്കാരിന്റെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് വർഷമായി ക്ഷാമബത്ത നൽകുന്നില്ല. സംസ്ഥാനത്തെ 954 പ്രൈമറി സ്കൂളുകളിൽ പ്രഥമാധ്യാപകരില്ല. ആയിരക്കണക്കിന് അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും കിട്ടുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ നടത്തിയ ചർച്ചയിൽ മുഴുവൻ അധ്യാപകർക്കും ഉടൻ അംഗീകാരവും ശമ്പളവും നൽകുമെന്ന് അറിയിച്ചതാണ്. 2016 മുതൽ നിയമിതരായ നാലായിരത്തോളം അധ്യാപകർ ശമ്പളമില്ലാതെ കഴിഞ്ഞ അഞ്ച് വർഷമായി ജോലി ചെയ്യുകയാണ്. പ്രീ-പ്രൈമറി ജീവനക്കാരുടെ കാര്യത്തിൽ സർക്കാർ അലംഭാവം കാട്ടുകയാണ്. അവരുടെ വിഷയത്തിൽ…
Read More » -
Lead News
കമലിന്റെ വിശദീകരണം പരിഹസ്യം: പി.സുധീർ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മന്ത്രിക്ക് കത്തയച്ചതിലുള്ള ചെയർമാൻ കമലിന്റെ വിശദീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. നഗ്നമായ സ്വജനപക്ഷപാതവും പിൻവാതിൽ നിയമനവും നടത്തിയ കമലിന് ഒരു നിമിഷം പോലും ചെയർമാൻ സ്ഥാനത്ത് തുടരാനുള്ള അർഹതയില്ല. ചലച്ചിത്ര അക്കാദമി വിഷയത്തിൽ ചെയർമാൻ കമലിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു കഴിഞ്ഞു. ഭരണഘടന പരമായ നിയമന നടപടി ചട്ടങ്ങളെ അട്ടിമറിക്കാനാണ് കമൽ ശ്രമിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പക്ഷം ശക്തി പെടുത്താൻ കമൽ ചലച്ചിത്ര അക്കാദമിയുടെ പടിയിറങ്ങുന്നതാണ് നല്ലതെന്നും സുധീർ പറഞ്ഞു.
Read More » -
Lead News
ഇന്ത്യക്കാര്‍ ഗിനി പന്നികളല്ല; കോവാക്‌സിനെതിരെ മനീഷ് തിവാരി
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം അടുത്തിരിക്കെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി. ഇന്ത്യക്കാര്‍ ഗിനി പന്നികളല്ലെന്നും മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തീയാകുന്നതിന് മുമ്പ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ വിതരണം ചെയ്യരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്‌സിന്‍ സ്വീകരിക്കുന്ന ആളിന് ഏത് വാക്‌സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിമര്‍ശനവുമായി മനീഷ് രംഗത്തെത്തിയത്. അതേസമയം, അടിയന്തര ഉപയോഗത്തിനാണ് കോവാക്‌സിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഏത് വാക്‌സിന്‍ എടുക്കണമെന്ന് തീരുമാനിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍ക്ക് സാധിക്കില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇത് വാക്‌സിന്റെ കാര്യക്ഷമതയെ സംബ്ന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നതായും മനീഷ് തിവാരി പറഞ്ഞു. ഇപ്പോള്‍ കോവാക്സിന്‍ വിതരണം ചെയ്യാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണം. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി, വാക്സിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും തെളിയിക്കപ്പെട്ടതിനു ശേഷം മാത്രം വാക്സിന്‍ വിതരണം നടത്തണം. ജനങ്ങളെ പൂര്‍ണ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോവാക്സിന്‍ കുത്തിവെക്കുന്നത് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാക്കി…
Read More » -
Lead News
നിയമസഭാ പ്രകടനപത്രികയില്‍ രാഹുലിന്റെ ന്യായ് പദ്ധതി
കേരളത്തിലെ നിയമസഭാ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യുഡിഎഫ് കേരളത്തിന്റെ പ്രകടനപത്രികയില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തിയത്. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ 6000 രൂപ ലഭ്യമാക്കുന്നതാണ് പദ്ധതി. മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കും. രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അതേസമയം, ന്യായ് പദ്ധതി പൂര്‍ണ തോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് ഇത്തവണ യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡി എഫ് കേരളത്തില്‍ അധികാരത്തിലെത്തുമ്പോള്‍ നടപ്പിലാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Read More »