Month: January 2021

  • Lead News

    ട്രംപിനെ പുറത്താക്കണമെന്ന പ്രമേയം പാസായി

    യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കണമെന്ന പ്രമേയം ജനപ്രതിനിധി സഭയില്‍പാസായി. ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പ്രസിഡന്റ് സ്താനത്ത് നിന്ന് നീക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും വ്യക്തമാക്കി. ട്രംപിനെ വിലക്കിയ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നിവയ്ക്ക് പുറമെ ഇപ്പോള്‍ യുട്യൂബില്‍ നിന്നും വിലക്കിയിരിക്കുകയാണ്. എഴ് ദിവസത്തേക്കാണ് ട്രംപിന്റെ ചാനലിന് വിലക്ക്. എന്നാല്‍ വിലക്ക് വേണ്ടി വന്നാല്‍ നീളാമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ഇംപീച്ച്‌മെന്റ് നീക്കത്തെ കാര്യമാക്കുന്നില്ലെന്നാണ് ട്രംപിന്റ നിലപാട്. ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമങ്ങള്‍ നടത്താന്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചു എന്ന പേരിലാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. സ്ഥാനം ഒഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇത്തരത്തിലൊരു നടപടി നേരിടേണ്ടി വരുന്നത് ട്രംപിന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയൊരു നാണക്കേടായി അവശേഷിക്കും. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി നേരിടേണ്ടി വരുന്നത്. ട്രംപ് അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ…

    Read More »
  • NEWS

    നോർക്ക പുനരധിവാസ വായ്പാ ക്യാമ്പ് മാറ്റിവച്ചു

    പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ജനുവരി 13, 14, 20, 27, 28 തീയതികളിൽ കാഞ്ഞങ്ങാട്, തലശ്ശേരി, പേരാമ്പ്ര, തീരുർ, മലപ്പുറം എന്നിവിടങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന വായ്പാ ക്യാമ്പ് മാറ്റിവച്ചു. കോവിഡ് പശ്ചാത്തലത്തിൽ ജനക്കൂട്ടം ഒഴിവാക്കാനാണ് നടപടി. അതതു ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ www.norkaroots.org ൽ ഓൺലൈനായി അപേക്ഷിക്കണമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.

    Read More »
  • Lead News

    കോവിഡ് വാക്‌സിന്‍ നെടുംമ്പാശേരിയിലെത്തി: പ്രതീക്ഷയോടെ കേരളം

    കോവിഡ് മഹാമാരിക്കെതിരെയുള്ള കോവിഡ് വാക്‌സിനുമായുള്ള ആദ്യ വിമാനം നെടുംമ്പാശേരിയിലെത്തി. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ലോഡാണ് കൊച്ചിയിലെത്തിയത്. മറ്റ് ജില്ലകളിലേക്ക് ഇന്ന് തന്നെ വാക്‌സിന്‍ അയക്കും. നെടുമ്പാശേരിയില്‍ നിന്നും വാക്‌സിന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്‌സിന്‍ സ്റ്റോറിലേക്കാവും മാറ്റുക. ഇവിടെ നിനാണ് മറ്റ് ജില്ലകളിലേക്ക് അയക്കുക. കോഴിക്കോട്ടേക്ക് റോഡ് മാര്‍ഗവും തിരുവനന്തപുരത്തേക്ക് വൈകിട്ടത്തെ ഇന്‍ഡിഗോ വിമാനത്തിലുമാണ് അയക്കുക. നാളെയോടെ സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് വാക്‌സിന്‍ എത്തും. നാലാഴ്ച ക്കും ആറാഴ്ചക്കും ഇടയില്‍ രണ്ടാം ഡോസ് നല്‍കാനാണ് ഡ്രഗ്‌സ് കണ്ട്രോളര്‍ തീരുമാനിച്ചിരുന്നതെങ്കിലും വൈകിക്കേണ്ട എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. അതുകൊണ്ട് കൃത്യം 28 ആം ദിവസം തന്നെ രണ്ടാം ഡോസ് സ്വീകരിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച് പതിനാലാം ദിവസമാണ് പ്രതിരോധശേഷി ഉണ്ടാകുക എന്ന് ബോധവല്‍ക്കരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇടതു തോളിലാണ് വാക്‌സിന്‍ കുത്തിവയ്ക്കുക. ജില്ലാകേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിയതിനുശേഷം ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നടത്തേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എപ്പോള്‍ എവിടെ…

    Read More »
  • Lead News

    24 മണിക്കൂറിനിടെ 15,968 കോവിഡ് കേസുകള്‍

    രാജ്യത്ത് 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,04,95,147 ആയി. 24 മണിരക്കൂറിനിടെ 202 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,51,529 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 2,14,507 പേര്‍ ചികിത്സയിലാണ്. ഇതുവരെ 1,01,29,111 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുളള മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 19,74,488 ആയി. കേരളത്തില്‍ ഇതുവരെ 8,19,765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

    Read More »
  • Lead News

    ജയില്‍ തടവുകാരുടെ വേഷത്തില്‍ അടിമുടി മാറ്റം

    തടവുകാരുടെ വേഷത്തില്‍ വ്യത്യാസം വരുത്താന്‍ തീരുമാനിച്ച് ജയില്‍വകുപ്പ്. പുരുഷന്‍മാര്‍ക്ക് ബെര്‍മുഡയും ടീഷര്‍ട്ടും സ്ത്രീകള്‍ക്ക് ചുരിദാറുമാണ് വേഷം. മുണ്ട് ഉപയോഗിച്ച് തൂങ്ങിമരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പുതിയ വേഷം നല്‍കുക. അതേസമയം, നിറത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് സബ്ജയിലില്‍ ഒരു തടവുകാരന്‍ തൂങ്ങി മരിച്ചിരുന്നു. അതിനാല്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് തന്നെയാണ് ഈ വേഷം ആകാമെന്ന ആശയം മുന്നോട്ട് വെച്ചത്. ആദ്യഘട്ടത്തില്‍ 200 പുരുഷന്‍മാരും 12 സ്ത്രീകളുമുളള കോഴിക്കോട് ജയിലിലാണ് വേഷമാറ്റം ഉണ്ടാവുക. ഒരാള്‍ക്ക് രണ്ട് ജോടി വസ്ത്രമാണ് നല്‍കുക. അതേസമയം, വസ്ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പ്പര്യമുളളവര്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.

    Read More »
  • Lead News

    സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയില്‍ വര്‍ധന

    സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ജനുവരിയില്‍ രണ്ടുതവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 86.48 രൂപ. ഡീസല്‍ വില 80.47 രൂപ. കൊച്ചിയില്‍ പെട്രോള്‍ വില 84.61 രൂപ, ഡീസല്‍ വില 78.72 രൂപ. കോഴിക്കോട് പെട്രോള്‍ വില 84.66 രൂപ, ഡീസല്‍ വില 78.77 രൂപ.

    Read More »
  • LIFE

    സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി മോഹന്‍കുമാര്‍ ഫാന്‍സ്: ട്രെയിലര്‍ പുറത്ത്

    സംവിധാനം ചെയ്ത മൂന്ന് സിനിമകള്‍കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ജിസ് ജോയ്. ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തിലാണ് ജിസ് ജോയിയുടെ മുന്‍കാല ചിത്രങ്ങളെത്തിയിട്ടുള്ളത്. അക്കൂട്ടത്തിലേക്കാവും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രവും ചേര്‍ക്കപ്പെടുക എന്ന സൂചന നല്‍കുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി കഥയെഴുതിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമേ സിദ്ധിഖ്, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, രമേശ് പിഷാരടി, മുകേഷ് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറില്‍ നിന്നും മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്ക്കുള്ളിലെ സിനിമാക്കഥയാണെന്ന സൂചന നല്‍കുന്നുണ്ട്‌

    Read More »
  • LIFE

    തിയേറ്ററുകള്‍ തുറക്കുന്നു; ആദ്യ മലയാള ചിത്രം ” വെള്ളം ” ജനുവരി 22-ന്

    കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിച്ച് സജീവമാകുന്ന സിനിമ മേഖലയില്‍ തിയ്യേറ്ററുകള്‍ തുറക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണ് ” വെള്ളം “. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യ നായകനാക്കി പ്രജേഷ് സെൻ ജി സംവിധാനം ചെയ്യുന്ന “വെള്ളം” ജനുവരി 22 ന് സെന്‍ട്രല്‍ പിക്ച്ചേഴ്സ് തിയ്യേറ്ററിലെത്തിക്കുന്നു. ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍,സ്നേഹ പാലേരി എന്നിവര്‍ നായികമാരാവുന്നു. സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബിശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,നിധേഷ്‌ നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ബിജിത്ത് ബാല. പ്രൊജക്റ്റ് ഡിസെെന്‍-ബാദുഷ,കോ…

    Read More »
  • TRENDING

    ശ്രീശാന്ത് വീണ്ടും ഇന്ത്യൻ  ടീമിൽ കളിക്കുമോ ? 7 വർഷത്തിന് ശേഷമുള്ള വരവിനെ കായിക നിരീക്ഷകൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു-വീഡിയോ

    സയ്യിദ് മുഷ്‌താഖലി ടൂർണ്ണമെന്റിലൂടെയുള്ള ശ്രീശാന്തിന്റെ മടങ്ങിവരവ് ശ്രീയെ ഇന്ത്യൻ ടീമിൽ എത്തിക്കുമോ ? 7 വർഷത്തിന് ശേഷമാണ് ശ്രീശാന്ത് കളിക്കളത്തിൽ എത്തിയത്  .

    Read More »
  • Lead News

    നിയന്ത്രണം വിട്ടെത്തിയ കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചുതെറിപ്പിച്ചു

    പാറത്തോട്: വഴിയരികിലൂടെ നടന്നുപോയ വിദ്യാര്‍ത്ഥിയെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പില്‍ സാബുവിന്റെ മകള്‍ ഷാനി സാബു(21)നെയാണ് കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.45 ന് ദേശീയ പാതയില്‍ പാറത്തോട് ജംഗ്ഷന് സമീപമായിരുന്നു അപകടം. കുട്ടിക്കാനം മരിയന്‍ കോളേജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയായ ഷാനി കോളേജ് കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന കാര്‍ തെറിച്ച് പോയി തുടര്‍ന്ന് അടുത്തുളള പോസ്റ്റില്‍ ഇടിച്ചാണ് വാഹനം നിന്നത്. വഴിയരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ അവയോട് ചേര്‍ന്നാണ് ഷാനി പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

    Read More »
Back to top button
error: