LIFETRENDING

”ജോജി” ചിത്രീകരണം പൂര്‍ത്തിയായി

ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ശ്യാം പുഷ്‌കരന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധാകന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കോട്ടയം ഏരുമേലി ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നിര്‍വ്വഹിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ് , ഛായാഗ്രഹണം ഷൈജു ഖാലിദും, എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് കിരണ്‍ ദാസുമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker