Lead NewsNEWS

ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിലക്ക്

ന്ത്യയിലെ ബീച്ച് ടൂറിസത്തിന് പേരുകേട്ട ഗോവന്‍ കടല്‍തീരങ്ങളില്‍ പരസ്യമദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തി. വിനോദ സഞ്ചാരവകുപ്പാണ് വിലക്കേര്‍പ്പെടുത്തിയത്.

മദ്യപാനത്തിന് പുറമെ ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്തി. പുതുവര്‍ഷത്തിന് ശേഷം മദ്യക്കുപ്പികളും മാലന്യങ്ങളും ബീച്ചില്‍ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

Signature-ad

വിലക്ക് ലംഘിക്കുന്നവര്‍ക്ക് 10,000 രൂപവരെയാണ് പിഴ. പോലീസിനാണ് ഇതു സംബന്ധിച്ച ചുമതല. ഇതുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ ടൂറിസം വകുപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

Back to top button
error: