Lead NewsNEWS

പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവം; പ്രതി പിടിയില്‍

പാലക്കാട്‌ നഗരസഭ ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമയില്‍ ബിജെപി കൊടി കെട്ടിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. പാലക്കാട് തിരുനെല്ലായി സ്വദേശിയായ ആളാണ് പിടിയിലായതെന്നും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് അറിയിച്ചു.

ജില്ലാ ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന ബിജെപിയുടെ കൊടിയാണ് പ്രതിമയില്‍ കെട്ടിവച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. 29 വയസുകാരനായ മാനസികാസ്വസ്ഥ്യമുള‌ള പ്രതിയെ അറസ്‌റ്റ് ചെയ്‌ത് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ‌സ്‌റ്റേഷനിലെത്തിച്ചു.

Signature-ad

ഇയാള്‍ മുന്‍പ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജില്ലാ ആശുപത്രിയ്‌ക്ക് സമീപമെത്തിയ ഇയാള്‍ അവിടെ നിന്നും ബിജെപിയുടെ കൊടിയെടുത്ത് പുലര്‍ച്ചെ നഗരസഭ ഓഫീസ് ഗേ‌റ്റ് ചാടിക്കടന്ന് ഗാന്ധിപ്രതിമയെ പതാക പുതപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ ആരോപണം ഉയര്‍ത്തിയിരുന്നു.

Back to top button
error: