Lead NewsNEWS

കോന്നി സി.പി എം. മുന്‍ ലോക്കല്‍ സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍; നേതാക്കളുടെ ഭീഷണിയെന്ന് ആരോപണം

കോന്നി സി.പി എം.മുന്‍ ലോക്കല്‍ സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍. കോന്നി വട്ടക്കാവ് ചരിവുകാലായില്‍ ഓമനകുട്ടനാണ് ഇന്ന് രാവിലെ വീടിനോട് ചേര്‍ന്ന ഷെഡില്‍ തൂങ്ങി മരിച്ചത്.

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോന്നി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണം ഓമനകുട്ടനാണെന്ന് ആരോപിച്ച്‌ സി.പി.എം.നേതാക്കളുടെ ഭാഗത്ത് നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നായി ബന്ധുക്കള്‍ പറയുന്നു.

ഇക്കഴിഞ്ഞ ദിവസം ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തേ തടഞ്ഞു നിര്‍ത്തി മര്‍ദിക്കാന്‍ ശ്രമിക്കുകയും നിന്നെ വെള്ളപുതപ്പിച്ച്‌ കിടത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. ഇത് മാനസികമായി ഓമനകുട്ടനേ തളര്‍ത്തിയതോടെയാണ് ഓമനക്കുട്ടന്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

Back to top button
error: