പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമലിന്റെ പരാമര്‍ശത്തിനെതിരെ പരാതി. തിരുനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് ശ്രീകാര്യം പോലീസില്‍ പരാതി സമര്‍പ്പിച്ചത്.
പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് കൊച്ചിയിലുളള യുവനടിയും മോഡലുമായ ഒരു പെണ്‍കുട്ടിയെ കമലിന്റെ ഫ്‌ളാറ്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി കമലിനെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ അത് നമ്മുടെ സിനിമയില്‍ പണ്ട് നടന്ന ഒരു സംഭവമാണ് അത് ഞാന്‍ സെറ്റില്‍ ചെയ്തു, അത് ഒരു പഴയ കാര്യമാണ് എന്ന് കമല്‍ പരാമര്‍ശിച്ചു ഇതിനെതിരെയാണ് പരാതി.
ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാള്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പരാതിയില്‍ പറയുന്നു.