Month: January 2021

  • NEWS

    രാജ്യത്താദ്യമായി ഫ്രഞ്ച് സാങ്കേതികവിദ്യ ചെലവ് കുറവ്, ഉൽപ്പാദനക്ഷമത കൂടുതൽ; ഗോൾഫ് തടാകങ്ങളിൽ ഫ്‌ളോട്ടിങ് സൗരോർജ പ്ലാന്റിന് പ്രവർത്തിപ്പിച്ച് സിയാൽ

    ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാൽ, തടാകങ്ങളിൽ സ്ഥാപിച്ച ഫ്‌ളോട്ടിങ് സൗരോർജ പ്ലാന്റ് പ്രവർത്തനം തുടങ്ങി. സിയാൽ ഗോൾഫ് കോഴ്‌സിലെ രണ്ടുതടാകങ്ങളിൽ മൊത്തം ഒരേക്കറോളം വിസ്തൃതിയിൽ സ്ഥാപിച്ച ഒഴുകുന്ന സൗരോർജ പദ്ധതിയുടെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്. ഇതോടെ സിയാലിന്റെ സൗരോർജ പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടായി ഉയർന്നു. ഹരിത ഊർജ ഉത്പാദനത്തിൽ നിരന്തരം പരീക്ഷണം നടത്തുന്ന സിയാലിന്റെ പ്രവർത്തനങ്ങളുടെ നിർണായക ചുവടുവയ്പ്പാണ് ഫ്‌ളോട്ടിങ് പ്ലാന്റ്. അത്യാധുനിക ഫ്രഞ്ച് സാങ്കേതിക വിദ്യയാൽ വികസിപ്പിച്ചെടുത്ത ഹൈ ഡെൻസിറ്റി പോളിഎഥലീൻ പ്രതലങ്ങളിലാണ് പാനലുകൾ ഘടിപ്പിക്കുന്നത്. തുടർന്ന് ഇത്തരം ചെറുയൂണിറ്റുകളെ പരസ്പരം ബന്ധിപ്പിക്കുകയും തടാകങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും. 1300 ഫോട്ടോവോൾട്ടയിക് പാനലുകളാണ് ഈ പ്രതലങ്ങളിൽ പിടിപ്പിച്ചിട്ടുള്ളത്. രണ്ടുകോടി രൂപയാണ് ചെലവ്. സാധാരണയായി ഫ്‌ളോട്ടിങ് പാനലുകൾ സ്ഥാപിക്കാൻ മൂന്നിരട്ടി വരെ അധിക ചെലവുണ്ടാകും. എന്നാൽ നൂതന ഫ്രഞ്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാൽ തറയിൽ ഘടിപ്പിക്കുന്ന പ്ലാന്റുകളുടെ ചെലവിനൊപ്പമാക്കാൻ കഴിഞ്ഞു. രാജ്യത്താദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.…

    Read More »
  • Lead News

    24 മണിക്കൂറിനിടെ 15,144 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,144 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,05,57,985 ആയി. 24 മണിക്കൂറിനിടെ 181 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് വന്ന് മരിച്ചവരുടെ ആകെ എണ്ണം 1.52 ലക്ഷം ആയി. 17,170 പേര്‍ കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ കോവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് 1,01,96,885 പേരാണ് രോഗമുക്തരായത്. നിലവില്‍ 2,08826 പേര്‍ രോഗബാധിതരായി രാജ്യത്ത് തുടരുന്നുണ്ട്. കേരളത്തില്‍ 5960 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അതുകൊണ്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 40% കേരളത്തില്‍ നിന്നുള്ള കേസുകളാണ്. ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.

    Read More »
  • Lead News

    മധ്യപ്രദേശില്‍ 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ അറസ്റ്റില്‍

    ഭോപ്പാല്‍:പതിമൂന്ന്കാരിയെ ഒമ്പത്‌പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഉമരിയ ജില്ലയിലാണ് ദാരുണമായ സംഭവം. ജനുവരി നാലിന് പരിചയത്തിലുള്ള ഒരാളാണ് പെണ്‍കുട്ടിയെ ആദ്യം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇയാളും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് രണ്ട് ദിവസം കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജനുവരി 5ന് കുട്ടിയെ വിട്ടയച്ചു. പിന്നീട് ജനുവരി 11 ന് പ്രതികളിലൊരാള്‍ വീണ്ടും കുട്ടിയെ കൊണ്ടുപോയി. കാട്ടിലും റോഡരികിലും ബന്ദിയാക്കി മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. അവിടെ നിന്ന് രക്ഷപ്പെട്ട കുട്ടിയെ പിന്നീട് പോകും വഴി രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പൊലീസിന് പരാതി നല്‍കുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് പെണ്‍കുട്ടി പരാതി നല്‍കാന്‍ വൈകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പോക്സോ പ്രകാരം കേസെടുത്തു. ഇതിനോടകം ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരേ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ‘സമന്‍’ കാമ്പയിന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍…

    Read More »
  • NEWS

    ആദ്യം വാക്‌സിന്‍ സ്വീകരിക്കാനുള്ള നടപടിയുമായി ആരോഗ്യമന്ത്രി: പ്രശ്‌നം ചര്‍ച്ചയായപ്പോള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനെന്ന് വാദം

    കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിനേഷന്‍ കുത്തിവെയ്പ് ഒന്നാം ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് രാജ്യം. രാജ്യത്ത് നാലാഴ്ച കൊണ്ട് ഒരു കോടി പേര്‍ക്ക് കുത്തിവെയ്പ് നടത്താനാണ് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്. ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്ന 1 കോടി പേരില്‍ ഉള്‍പ്പെടുന്നത്. പിന്നീട് മാത്രമാണ് പോലീസ്, വിവിധ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ ലഭിക്കുക. എന്നാല്‍ വാക്‌സിന്‍ വിതരണത്തിന്റെ ആദ്യദിനമായ ഇന്നലെ തന്നെ വാക്‌സിന്‍ സ്വീകരിക്കുവാന്‍ തെലുങ്കാന ആരോഗ്യമന്ത്രി ഇ.രാജേന്ദറിന്റെ ശ്രമം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. സംഭവം വിവാദമായപ്പോള്‍ ജനങ്ങള്‍ക്ക് ധൈര്യം പകരാന്‍ വേണ്ടിയാണ് താന്‍ വാക്‌സിന്‍ സ്വീകരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംഭവം വിവാദമായതോടെ കേന്ദ്രം ഇടപെടുകയായിരുന്നു. ഒടുവില്‍ കേന്ദ്ര നിര്‍ദേശം കര്‍ശനമായി ലഭിച്ചതോടെ വാക്‌സിനേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് മടങ്ങാനേ മന്ത്രിക്ക് കഴിഞ്ഞുള്ളു. ശുചീകരണ തൊഴിലാളിയായ കൃഷ്ണമ്മയാണ് ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചത്. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും ഒന്നാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിമാരുമായുള്ള കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ജനപ്രതിനിധികളെയും കോവിഡ് പോരാളികളായി പരിഗണിക്കണെന്ന്…

    Read More »
  • LIFE

    നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമയും കൊട്ടകയിലേക്ക്: റിലീസിനൊരുങ്ങന്നത് 20 ഓളം ചിത്രങ്ങള്‍

    കോവിഡ് മഹാമാരി ഏറ്റവുമധികം തളര്‍ത്തിയ വിഭാഗങ്ങളിലൊന്നായിരുന്നു കേരളത്തിലെ ചലച്ചിത്ര വ്യവസായം. നിര്‍മ്മാണവും പ്രദര്‍ശനവുമൊക്കെ നിലച്ച് തീയേറ്ററുകള്‍ മാസങ്ങളോളം അടഞ്ഞു കിടന്നു. സാമ്പത്തികമായും മാനസികമായും ചലച്ചിത്രമേഖല ഒന്നാകെ തകര്‍ന്ന് തുടങ്ങിയ സമയത്താണ് തീയേറ്റര്‍ തുറക്കാം എന്ന അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. വിജയ് നായകനായി അഭിനയിച്ച മാസ്റ്റര്‍ 13-ാം തീയതി തീയേറ്ററിലെത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തിയേറ്റര്‍ തുറന്നാല്‍ ജനങ്ങള്‍ക്ക് ചിത്രം കാണാന്‍ തീയേറ്ററിലേക്ക് എത്തുമോ എന്ന സംശയത്തെ മാറ്റിയിരിക്കുകായാണ് മാസ്റ്ററിന് ലഭിച്ച വരവേല്‍പ്പ്. മാസ്റ്ററിന് പിന്നാലെ മലയാള ചിത്രങ്ങളും തീയേറ്ററിലേക്ക് എത്തിത്തുടങ്ങാന്‍ ധാരണ ആയിട്ടുണ്ട്. ജയസൂര്യ നായകനായെത്തുന്ന വെള്ളം ആണ് കോവിഡിന് ശേഷം ആദ്യമായി തീയേറ്റര്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം. വെള്ളത്തിന് പിന്നാലെ 20 ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് സജ്ജമാണെന്ന് തീയേറ്ററുകളെ അറിയിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി റിലീസ് ചെയ്യാന്‍ സാധിക്കുന്ന സിനിമകളുടെ ലിസ്റ്റ് ഫിലിം പ്രൊഡ്യൂസേഴ്്‌സ് അസോസിയേഷന്‍ തീയേറ്ററുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. മമ്മുട്ടി…

    Read More »
  • Lead News

    മക്കളെ വീട്ടിൽ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

    തിരുവനന്തപുരം ആര്യനാട് പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിൽ. പറണ്ടോട് ഒന്നാം പാലം സ്വദേശിനി 32 കാരിയെയും കാമുകനെയും ആണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. പറണ്ടോട് സ്വദേശിയായ പ്രവാസിയാണ് യുവതിയുടെ ഭർത്താവ്. 19 വയസ്സു മുതൽ യുവതി ഇയാളോടൊപ്പം ആണ് താമസിക്കുന്നത്. തുടർന്ന് പേരുമാറ്റി പ്രവാസിയുടെ മതവും സ്വീകരിച്ചു. പതിനൊന്നും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. പറണ്ടോട് സ്വദേശിയായ മറ്റൊരാളുമായി യുവതി പിന്നീട് പ്രണയത്തിലായി. പ്രവാസിയായ ഭർത്താവ് അടുത്ത മാസം നാട്ടിൽ വരാൻ ഇരിക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ യുവതി വ്യാഴാഴ്ച വൈകിട്ടോടെ കാമുകനൊപ്പം സ്ഥലംവിട്ടു. ബന്ധുക്കളും പോലീസും ഏറെ അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്ന് പോലീസ് ഇവരുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്തു. കാമുകന്റെ ആൾത്താമസമില്ലാത്ത വീട്ടിൽ ഇവരുണ്ട് എന്ന് പൊലീസിന് മനസ്സിലായി.അവിടെ എത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. യുവതി അട്ടക്കുളങ്ങര വനിതാ സബ്ജയിൽ…

    Read More »
  • NEWS

    ജയിലില്‍ ഇനി അടിയില്ല: മൊട കാണിച്ചാല്‍ കേസിന് പിന്നാലെ കേസ് വരും

    ജയിലില്‍ പ്രതികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതും, ചില പ്രതികള്‍ മരിക്കുന്നതുമായ സംഭവം കേരള പോലീസിന്റെയാകെ അഭിമാനത്തിന് കോട്ടം ഏല്‍ക്കുന്ന പ്രവര്‍ത്തിയാണ്. ചിലരുടെ മോശമായ പ്രവര്‍ത്തിയുടെ പേരില്‍ പോലീസുകാര്‍ ഒന്നടങ്കം പ്രതിക്കൂട്ടിലാകേണ്ട അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ ജയില്‍ വകുപ്പ് പുതിയ ഉത്തരവിറക്കി. ഇനി തടവുകാരെ മര്‍ദിക്കരുതെന്നും മന:പൂര്‍വ്വം സംഘര്‍ഷത്തിനൊരുങ്ങുന്ന തടവുകാരുടെ മേല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പുതിയ ഉത്തരവില്‍ പറയുന്നത്. തടവുകാരുടെ ക്രിമിനല്‍ പശ്ചാത്തലം, ജയില്‍ നിയമലംഘനങ്ങളുടെ പട്ടിക, സിസിടിവി ദൃശ്യങ്ങള്‍, മെഡിക്കല്‍ രേഖകള്‍ എന്നിവ കൃത്യമായി സൂക്ഷിച്ച് സംഘര്‍ഷം സൃഷ്ടിക്കുന്ന പ്രതികള്‍ക്ക് മേല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. പ്രതികളെ മര്‍ദ്ദിച്ചതിന്റെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ക്കും കോടതിക്ക് മുന്‍പിലും ജയില്‍ വകുപ്പ് നാണം കെടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നീക്കം

    Read More »
  • Lead News

    അവൾ ഒരിക്കലും സ്വയം കഴുത്തറക്കില്ല, മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ

    തിരുവനന്തപുരം കല്ലമ്പലത്ത് നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് അമ്മ. ആതിരയെ കഴുത്തും കൈ ഞരമ്പും മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യതയാണ് ആരോപിക്കുന്നത്. പക്ഷേ പ്രാഥമിക പോസ്റ്റ്മോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് വർക്കല വെന്നിക്കോട് ഷാജി- ശ്രീനാ ദമ്പതികളുടെ മകളായ ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുമ്പാണ് ആതിരയുടെ വിവാഹം കഴിഞ്ഞത്. വീട്ടിലെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലോ പരിസരത്തോ ഇല്ല. കത്തി കൊണ്ടാണ് കഴുത്തിലും കൈത്തണ്ടയിലും മുറിവേൽപ്പിച്ചിരിക്കുന്നത്. അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. മരണം നടന്നു എന്ന് കരുതുന്ന സമയത്ത് ആ വീട്ടിൽ ആരുമില്ലായിരുന്നു എന്ന് മൊഴികൾ തെളിവായി ഉണ്ട്.എന്നാൽ തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ ഉറപ്പിച്ചു പറയുന്നു. രക്തം മകൾക്ക് പേടിയാണെന്നും അമ്മ ചൂണ്ടിക്കാട്ടുന്നു. ശരത്തും പിതാവും വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ പോയിരുന്നു. ജോലിക്കായി…

    Read More »
  • ചെയ്യുന്ന ജോലിക്ക് ശബളമില്ല: മുഖ്യമന്ത്രിയോട് പരാതിയുമായി കുടുംബശ്രീ പ്രവര്‍ത്തക

    വെയിലില്‍ പണിയെടുക്കുന്ന ഞങ്ങള്‍ക്ക് ഒരു വര്‍ഷമായി ശബളം ലഭിക്കുന്നില്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കുടുംബശ്രീ ജില്ലാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് കാസര്‍കോട്ടുള്ള ഗായത്രി സങ്കടവും രോഷവും കലര്‍ത്തി പരാതി പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ മാസവും ശബളം ലഭിക്കുന്നുണ്ടെന്നും ഞങ്ങള്‍ക്ക് ഒരു വര്‍ഷമായി വരുമാനമില്ല. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആഗ്രഹം കൊണ്ടാണ് ജോലിക്കെത്തുന്നതെന്നും ഗായത്രി പറഞ്ഞു. ഗായത്രിയുടെ പരാതി കേട്ട മുഖ്യമന്ത്രി പ്രത്യേകം വിഷയം പരിഗണിക്കുമെന്നും ഉടനടി വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കി. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പരിപൂര്‍ണ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ 14 ജില്ലകളിലേയും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് നിര്‍ദേശങ്ങളും പരാതികളും പങ്ക് വെച്ചു. ചില പരാതികള്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രവര്‍ത്തകരോട് പറഞ്ഞു.

    Read More »
  • Lead News

    കെഎസ്ആർടിസിയിലെ അഴിമതി അന്വേഷണം വിജിലൻസിന്

    കെഎസ്ആർടിസിയിലെ അഴിമതി അന്വേഷണം വിജിലൻസിന് വിടാൻ എംഡി ബിജു പ്രഭാകർ. നൂറു കോടി രൂപയുടെ ക്രമക്കേട് ആണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുന്നത്. ക്രമക്കേട് കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കേണ്ട എന്ന് എംഡി ബിജുപ്രഭാകർ വ്യക്തമാക്കി. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ പി എം ഷറഫ് മുഹമ്മദിനെതിരെയും നടപടിയെന്ന് സൂചന. നടപടി പോക്സോ കേസിൽ റിമാൻഡ് ചെയ്ത ജീവനക്കാരനെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചതിന്.

    Read More »
Back to top button
error: