TRENDING

24 മണിക്കൂറിനിടെ 15,144 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,144 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,05,57,985 ആയി.

24 മണിക്കൂറിനിടെ 181 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് വന്ന് മരിച്ചവരുടെ ആകെ എണ്ണം 1.52 ലക്ഷം ആയി. 17,170 പേര്‍ കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ കോവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് 1,01,96,885 പേരാണ് രോഗമുക്തരായത്. നിലവില്‍ 2,08826 പേര്‍ രോഗബാധിതരായി രാജ്യത്ത് തുടരുന്നുണ്ട്.

കേരളത്തില്‍ 5960 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അതുകൊണ്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 40% കേരളത്തില്‍ നിന്നുള്ള കേസുകളാണ്. ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button