വെയിലില്‍ പണിയെടുക്കുന്ന ഞങ്ങള്‍ക്ക് ഒരു വര്‍ഷമായി ശബളം ലഭിക്കുന്നില്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കുടുംബശ്രീ ജില്ലാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് കാസര്‍കോട്ടുള്ള ഗായത്രി സങ്കടവും രോഷവും കലര്‍ത്തി പരാതി പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ മാസവും ശബളം ലഭിക്കുന്നുണ്ടെന്നും ഞങ്ങള്‍ക്ക് ഒരു വര്‍ഷമായി വരുമാനമില്ല. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആഗ്രഹം കൊണ്ടാണ് ജോലിക്കെത്തുന്നതെന്നും ഗായത്രി പറഞ്ഞു. ഗായത്രിയുടെ പരാതി കേട്ട മുഖ്യമന്ത്രി പ്രത്യേകം വിഷയം പരിഗണിക്കുമെന്നും ഉടനടി വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കി. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പരിപൂര്‍ണ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ 14 ജില്ലകളിലേയും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് നിര്‍ദേശങ്ങളും പരാതികളും പങ്ക് വെച്ചു. ചില പരാതികള്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രവര്‍ത്തകരോട് പറഞ്ഞു.
Check Also
Close