Month: January 2021

  • Lead News

    പണി പാളി എന്ന് മനസ്സിലായി, കളംമാറ്റി ഉപഭോക്താക്കൾക്കായി സ്റ്റാറ്റസ് ഇട്ട് വാട്സ്ആപ്പ്

    വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിൽ പ്രതിഷേധിച്ച് ഉപഭോക്താക്കൾ കൂട്ടത്തോടെ സിഗ്നൽ പോലുള്ള ആപ്ലിക്കേഷനുകളിലേക്ക് മാറിയതോടെ മനം മാറ്റവുമായി വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് കാണാൻ കഴിയും വിധം ഓരോരുത്തരുടെയും വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാല് കാർഡുകളാണ് വാട്സ്ആപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ സ്വകാര്യത സൂക്ഷിക്കുന്നതിന് ഞങ്ങൾ ബാധ്യസ്ഥരാണ് എന്നാണ് ഒരു കാർഡ്. നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാനോ കേൾക്കാനോ വാട്സാപ്പിന് കഴിയില്ലെന്ന് മറ്റൊരു കാർഡിൽ വ്യക്തമാക്കുന്നു. നിങ്ങൾ ഷെയർ ചെയ്യുന്ന ലൊക്കേഷൻ തിരിച്ചറിയാൻ വാട്സാപ്പിന് കഴിയില്ല എന്ന് മൂന്നാമത്തെ കാർഡ് പറയുന്നു. നിങ്ങളുടെ കോണ്ടാക്ട്സ് വാട്ട്സ്ആപ്പ് ഫെയ്സ്ബുക്കിന് ഷെയർ ചെയ്യില്ലെന്ന് നാലാമത്തെ കാർഡ് വ്യക്തമാക്കുന്നു.

    Read More »
  • Lead News

    വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിക്കുന്നത് പ്രബലനേയോ? എൽഡിഎഫിൽ വികെ പ്രശാന്ത് തന്നെ

    സംസ്ഥാനത്ത് ത്രികോണമത്സരം ഉറപ്പുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. കോൺഗ്രസിന്റെ സംരക്ഷിത കോട്ട പൊളിച്ച് മണ്ഡലം ചുവപ്പിച്ച തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് ആണ് നിലവിലെ എം എൽ എ . പ്രശാന്ത് തന്നെയാകും വട്ടിയൂർക്കാവിലെ സിപിഐഎം സ്ഥാനാർഥി. യുവാക്കളെ ആകർഷിക്കാനായി സൈക്കിൾ റാലി അടക്കമുള്ള പ്രചരണ തന്ത്രങ്ങൾ പ്രശാന്ത് ആരംഭിച്ചുകഴിഞ്ഞു. വട്ടിയൂർക്കാവിൽ നിലവിൽ രണ്ടാംസ്ഥാനത്തുള്ള ബിജെപിയും ഒരു ശക്തനെ തന്നെ ആയിരിക്കും രംഗത്തിറക്കുക. കുമ്മനം രാജശേഖരനെ നേമത്ത് മത്സരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വട്ടിയൂർക്കാവിൽ ആരു മത്സരിക്കും എന്നുള്ള ചർച്ച ബിജെപിയിൽ പുരോഗമിക്കുകയാണ്. 2016 ൽ വട്ടിയൂർകാവിൽ മത്സരിച്ച് ജയിച്ചത് കെ മുരളീധരൻ ആണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മുരളീധരൻ എംഎൽഎ സ്ഥാനം രാജി വച്ചു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ മുരളീധരൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഹൈക്കമാൻഡ് അനുവദിച്ചില്ല. ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് ഇവിടെ പുതിയ സ്ഥാനാർത്ഥിയെ തേടുകയാണ്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിരുന്നു വട്ടിയൂർകാവ്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ വികെ പ്രശാന്ത് ഇവിടെ ജയിച്ചത്…

    Read More »
  • Lead News

    ഇ പി ജയരാജൻ മത്സരിക്കുമോ? കെ കെ ശൈലജ മണ്ഡലം മാറുമോ? കണ്ണൂരിലെ സിപിഐഎം ചിത്രം ഇങ്ങനെ

    കണ്ണൂർ സിപിഐഎം രാഷ്ട്രീയത്തിലെ ഉൾപ്പിരിവുകൾ മുൻ നിർത്തി വലിയ ചർച്ചകൾ ആണ് നടക്കുന്നത്. ഇതിൽ ഏറ്റവും സുപ്രധാനം ഇപ്പോൾ മന്ത്രി ആയിരിക്കുന്ന ഇ പി ജയരാജൻ മത്സരിക്കുമോ എന്നതാണ്. മന്ത്രിസഭയിലെ രണ്ടാമൻ ആണ് ഇ പി ജയരാജൻ. സിപിഐഎമ്മിന്റെ അടുത്ത സംസ്ഥാന സെക്രട്ടറി എന്ന തരത്തിൽ ഇ പി ജയരാജനെ പറഞ്ഞുകേൾക്കുന്നു. അങ്ങനെയെങ്കിൽ ഇ പി ജയരാജൻ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല. ജയരാജന്റെ വീട് ഉൾപ്പെടുന്ന കല്യാശേരി മണ്ഡലത്തിൽ നിലവിലെ എംഎൽഎ ടി വി രാജേഷാണ്. ടി വി രാജേഷ് രണ്ടു തവണ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി പാർട്ടി ഇളവ് ഉണ്ടെങ്കിൽ മാത്രമേ ടി വി രാജേഷിന് മത്സരിക്കാൻ ആകൂ. അതുകൊണ്ടുതന്നെ ടി വി രാജേഷ് മത്സരിക്കാൻ സാധ്യതയില്ല.ജയരാജൻ മത്സരിക്കുകയാണെങ്കിൽ മട്ടന്നൂർ മണ്ഡലം മാറി കല്യാശ്ശേരിയിൽ മത്സരിക്കാനാണ് സാധ്യത. എൽ ജെ ഡി മത്സരിച്ചിരുന്ന കൂത്തുപറമ്പ് ആണ് കെ കെ ശൈലജയുടെ മണ്ഡലം. എൽ ജെ ഡി ഇപ്പോൾ ഇടതുമുന്നണിയിൽ ആണ്. ചിലപ്പോൾ…

    Read More »
  • Lead News

    മലബാർ എക്സ്പ്രസ്സ്‌ ഫ്രണ്ട് ലഗേജ് വാനിൽ തീപിടുത്തം

    മലബാർ എക്സ്പ്രസ്സ്‌ ഫ്രണ്ട് ലഗേജ് വാനിൽ തീപിടുത്തം.വർക്കലയ്ക്കു മുൻപ് വച്ചാണ് തീ പിടിത്തം. യാത്രക്കാർ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. തീ അണയ്ക്കാൻ ശ്രമം തുടരുന്നു.

    Read More »
  • NEWS

    മധ്യപ്രദേശില്‍ ഇനി കുമരകം മോഡല്‍

    ടൂറിസം പ്രവര്‍ത്തനങ്ങളില്‍ എടുത്ത് പറയേണ്ട നേട്ടം കൈവരിച്ച കുമരകത്തെ മാതൃകയാക്കാനൊരുങ്ങി മധ്യപ്രദേശ്. മധ്യപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി ഉഷ ഠാക്കൂറും സംഘവും നേരിട്ട് കുമരകത്ത് എത്തി ഉത്തരവാദിത്ത ടൂറിസം പദ്ധതിയെക്കുറിച്ച് പഠിച്ചു. സംരംഭകരുമായും അയ്മനം, കുമരകം പഞ്ചായത്ത് പ്രസിഡന്റുമാരുമായും ഉഷ ഠാക്കൂറും സംഘവും ആശയവിനിമയം നടത്തി. കുമരകം, അയ്മനം പ്രദേശങ്ങള്‍ സുന്ദരമാണെന്നും ഇവിടുത്തെ ടൂറിസം പദ്ധതികളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഉഷ ഠാക്കൂര്‍ അറിയിച്ചു. മന്ത്രി ഉള്‍പ്പടെ 12 പേരടങ്ങുന്ന സംഘമാണ് കുമരകത്ത് എത്തിയത്. ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടവരുമായെല്ലാം സംഘം ചര്‍ച്ച നടത്തി. ഇന്ന് കുമരകത്തെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രിയും സംഘവും നാളെ തിരികെ പോവും.

    Read More »
  • NEWS

    ഇനി വീട്ടിലിരുന്നും ഷോപ്പിംഗ് ആസ്വദിക്കാം: വെര്‍ച്വല്‍ ഷോപ്പിംഗുമായി MYG

    മാറ്റങ്ങളുടെ മുഖമായി മാറുന്ന മൈജി പുതിയ ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു. വെല്‍ച്വല്‍ ഷോപ്പിംഗ് എന്ന നൂതന അനുഭവമാണ് മൈജി ഒരിക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ ലോകത്തിന്റെ ഏത് കോണിലിരുന്നും ഷോപ്പിലെത്താതെ സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും എന്ന പ്രത്യേകതയുമുണ്ട്. myg.in/virtual-shopping എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഷോപ്പിംഗ് സ്ലോട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് വീട്ടിലിരുന്ന് തന്ന സാധനങ്ങളെപ്പറ്റി അറിയാനും വാങ്ങാനും സാധിക്കുന്നതാണ്. പുതിയ മോഡലുകളുടെ വിലവിവരം അറിയുന്നതിനാവശ്യമായ പഴ്‌സനല്‍ അസിസ്റ്റന്റ് സംവിധാനവും മൈജി ഒരുക്കിയിട്ടുണ്ട്. വേണ്ട സാധനങ്ങള്‍ ബുക്ക് ചെയ്താല്‍ മണിക്കൂറുകള്‍ക്കകം ഉത്പ്പന്നം എക്‌സ്പ്രസ്സ് ഡെലിവറിയായി വീട്ടിലെത്തും. സാധനങ്ങള്‍ക്ക് ഓണ്‍ലൈനായും കാശ് ഓണ്‍ പേയ്‌മെന്റ് സംവിധാനമായും പണമടയ്ക്കാന്‍ സാധിക്കുന്നതാണ്.

    Read More »
  • NEWS

    യു.സി കോളജില്‍ നിര്‍മ്മിക്കുന്ന ലൈബ്രറി മന്ദിരത്തിന് പേര് നല്‍കിയത് രാഷ്ട്രീയ പ്രേരിതം:അന്‍വര്‍ സാദത്ത് എംഎല്‍എ

    യു.സി കോളജിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് ബഡ്ജറ്റില്‍ പുതിയ ലൈബ്രറി മന്ദിരം നിര്‍മ്മിക്കുന്നതിനായി അഞ്ച് കോടിയ രൂപ വകയിരുത്തിയെങ്കിലും കെട്ടിടത്തിന് പികെവിയുടെയും, പി.ഗോവിന്ദപ്പിള്ളയുടേയും പേര് നല്‍കാന്‍ തീരുമാനിച്ചത് രാഷ്ട്രീപ്രേരിതമാണെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാക്കളായ രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പേരിടുന്ന നടപടിയോട് യോജിക്കാനാവില്ലെന്നും ഈ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. താനടക്കം 8 എംഎല്‍എ മാരും 2 എം.പി മാരും ജനപ്രതിനിധികളും കോളജ് അധികൃതരും ചേര്‍ന്ന് തീരുമാനിച്ച യോഗത്തിന്റെ ഫലമായി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യു.സി കോളജില്‍ ആധുനിക ലൈബ്രറി മന്ദിരം പണിയാന്‍ തുക വകയിരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും കെട്ടിടത്തിന് പേരിടുന്നതിനെപ്പറ്റി സംസാരിച്ചിരുന്നില്ല. ഇപ്പോള്‍ പദ്ധതിക്കൊപ്പം രണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരുകള്‍ ഉയര്‍ന്ന് വരികയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പികെപി യുടെ പേര് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മഹാനായ ഗോവിന്ദപ്പിള്ളയെപ്പോലെ തന്നെ കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള നിരവധി മഹാരഥന്മാര്‍ യുസി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്നും അവരില്‍ ആരുടെയെങ്കിലും…

    Read More »
  • NEWS

    മദ്യം വാങ്ങാന്‍ ഇന്നുമുതല്‍ ബവ്ക്യു ആപ്പ് വേണ്ട

    കോവിഡ് കാലത്ത് ഏറ്റവുമധികം തിരക്കനുഭവപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു നമ്മുടെ മദ്യശാലകള്‍. കോവിഡും ലോക്ഡൗണുമൊക്കെ ഏറ്റവുമധികം ബാധിച്ച വിഭാഗം കൂടിയായിരുന്നു കേരളത്തിലെ മദ്യപാനികള്‍. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ അനിയന്ത്രിമായ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ബവ്ക്യു ആപ്പ് രൂപീകരിച്ചത്. ഇതോടെ ബിവറേജസിലെ തിരക്ക് കുറഞ്ഞെങ്കിലും ലാഭമുണ്ടാക്കിയത് സ്വകാര്യ ബാറുടമകളാണെന്ന ആരോപണം നിലനിന്നിരുന്നു. സ്വന്തമായി ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്ത കേരളത്തിലെ ഒരു വിഭാഗം മദ്യപാനികള്‍ക്ക് ബവ്ക്യൂ ആപ്പ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. എന്നാലിപ്പോള്‍ ബവ്ക്യു ആപ്പ് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്നു മുതല്‍ കേരളത്തില്‍ മദ്യം വാങ്ങാന്‍ ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യേണ്ടതില്ലായെന്നും ഔദ്യോഗികമായി അറിയിച്ചു

    Read More »
  • NEWS

    മാസ്റ്ററിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

    ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ പൊങ്കല്‍ റിലീസായി കഴിഞ്ഞ ദിവസം തീയേറ്ററിലെത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ പ്രവര്‍ത്തനം നിലച്ച തീയേറ്ററുകള്‍ വീണ്ടും തുറന്നത് മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്. ചിത്രത്തിന് ലോകത്തിന്റെ പലയിടങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തകര്‍ന്ന് പോയ സിനിമാവ്യവസായത്തെ പഴയ പാതയിലേക്ക് തിരികെയെത്തിക്കാന്‍ മാസ്റ്ററിന് സാധിച്ചു എന്ന സന്തോഷത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍. മാസ്റ്ററിന് പിന്നാലെ മറ്റ് മലയാള ചിത്രങ്ങളും അടുത്താഴ്ച മുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട മാസ്റ്ററിന്റെ മേക്കിംഗ് വീഡിയോ ആണ്. വിജയിയെ ലോകേഷ് കനകരാജ് എന്ന സംവിധായകന്‍ എങ്ങനെയായിരിക്കും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നറിയാന്‍ ആഗ്രഹിച്ചിരുന്ന സിനിമാ മോഹികളും ചലച്ചിത്ര പ്രവര്‍ത്തകരും സന്തോഷത്തോടെയാണ് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ സ്വീകരിച്ചിരിക്കുന്നത്. വീഡിയോ റിലീസായി മണിക്കൂറുകള്‍ക്കകം 10 ലക്ഷം കാഴ്ചക്കാരാണ് വീഡിയോ കണ്ടിരിക്കുന്നത്.

    Read More »
  • ആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (857) വാക്‌സിന്‍ സ്വീകരിച്ചത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടന്നത്. ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂര്‍ 706, കാസര്‍ഗോഡ് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂര്‍ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണമെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം രാവിലെ 11.15 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. ആര്‍ക്കും…

    Read More »
Back to top button
error: