Month: January 2021

  • VIDEO

    കങ്കണ ഋതിക് റോഷന് ലൈംഗികമായി അടിമപ്പെട്ടു, അർണാബിന്റെ പുറത്തുവന്ന ചാറ്റുകളിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ – Video

    Read More »
  • Lead News

    നേതൃസ്ഥാനം ഉമ്മൻചാണ്ടിയിലേക്കോ? കേരളത്തിൽ യുഡിഎഫിനു ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ആര്?

    കേരളത്തിൽ യുഡിഎഫിന് ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് ചോദ്യം സജീവമാണ്. ഉമ്മൻചാണ്ടിയോ അതോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. മുഖ്യമന്ത്രിസ്ഥാനത്ത് ചൊല്ലി തർക്കം പുരയുള്ള സാഹചര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രിസ്ഥാനത്ത് ചൊല്ലി തർക്കം രൂക്ഷം ആവുകയാണെങ്കിൽ മൂന്നാമതൊരാൾ ഉയർന്നു വന്നു കൂടാ എന്നില്ല. അത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആകും എന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കാതെ തന്ത്രപരമായ നീക്കങ്ങൾക്കാളാണ് കോൺഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ദില്ലിയിലെത്തി. ഏതുവിധേനയും കേരളത്തിൽ ഭരണം പിടിക്കുക എന്നത് മാത്രമാണ് ഹൈക്കമാൻഡ് ലക്ഷ്യം വെക്കുന്നത്. അതു മുൻനിർത്തിയുള്ള ചർച്ചകളാണ് ദില്ലിയിൽ നടക്കുക. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തയ്യാറാക്കിയ റിപ്പോർട്ടും ചർച്ചയിൽ ഇടം പിടിക്കും. തെരഞ്ഞെടുപ്പിനു മുൻപുള്ള ഗ്രൂപ്പ് പോര് ഒഴിവാക്കുന്നതിന് വേണ്ടിയാണ്…

    Read More »
  • Lead News

    ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ല, പ്രശ്നമുണ്ടാക്കാനല്ല, പ്രശ്നം പരിഹരിക്കാനാണ് ശ്രമം: ബിജു പ്രഭാകര്‍

    കെഎസ്ആര്‍ടിസി ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.പി ബിജു പ്രഭാകര്‍. കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ആക്ഷേപിച്ചത് കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്‍ക്കാണ്. പ്രശ്നമുണ്ടാക്കാനല്ല, പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും കെ.എസ്.ആര്‍.ടി.സിയില്‍ കുറച്ചു പേര്‍ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും ജീവനക്കാരോട് ഫേസ്ബുക്കിലൂടെ സംസാരിക്കുകയായിരുന്നു സിഎംഡി ബിജു പ്രഭാകര്‍. ജീവനക്കാര്‍ തെറ്റിദ്ധാരണ മൂലമാണ് തനിക്കെതിരെ പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ഓഫീസിലിരിക്കുന്ന അഞ്ച് ആറ് കഴിവുകെട്ട ഉദ്യോഗസ്ഥരെ മാറ്റിയാല്‍ ഈ സംവിധാനം നന്നായി പോകും. സാമൂഹ്യനീതി നടപ്പാക്കാനുള്ള ഒരു ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ആക്ഷേപിക്കുന്നത് എങ്ങനെയാണ്. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനല്ല ഞാന്‍ ഇവിടുള്ളത്. റിട്ടയര്‍ ചെയ്താല്‍ കെഎസ്ആര്‍ടിസിയെ നശിപ്പിച്ചയാള്‍ എന്ന ചീത്തപ്പേര് എനിക്ക് ഉണ്ടാകരുത്. കെഎസ്ആര്‍ടിസിയെ രക്ഷിച്ചയാള്‍ എന്ന പേര് മാത്രമേ എനിക്കുണ്ടാകാവൂ എന്നും അദ്ദേഹം പറഞ്ഞു. പിടിപ്പുകേടുള്ള ചില ഉദ്യോഗസ്ഥരാണ് കെഎസ്ആര്‍ടിസി ഡയറക്ടറേറ്റിലിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണം. ബില്ലുകള്‍…

    Read More »
  • NEWS

    പീഡനക്കേസിലെ പ്രതി അറസ്റ്റില്‍

    കോരുത്തോട് സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടില്‍ ആളില്ലാത്ത നേരത്ത് ആക്രമിച്ച പ്രതിയെ കര്‍ണാടകയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ഏന്തയാര്‍ മേല്‍മുറി വീട്ടില്‍ അനന്തുവിനെ അറസ്റ്റ് ചെയ്തത്. സംഭവശേഷം പ്രതി ഒളിവിലായിരുന്നു. പ്രതിയുടെ ബന്ധുവിന്റെ കര്‍ണാടകയിലെ ഉടുപ്പിയിലെ വീട്ടില്‍ നിന്നാണ് അനന്തുവിനെ അറസ്റ്റ് ചെയ്തത്. ഒരു മാസത്തിന് മുന്‍പാണ് സംഭവം നടന്നത്. സംഭവശേഷം അനന്തു കാര്‍ക്കള എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന ബന്ധുവിന്റെ വീട്ടിലേക്ക് മാറുകയായിരുന്നു. പെണ്‍കുട്ടിയും അനന്തുവും അടുപ്പത്തിലായിരുന്നു. എസ്.ഐ എല്‍ദോ പോള്‍, എസ്.എസ് മനോജ്, രഞ്ജു, ജിറ്റോ ജോണ്‍ എന്നിവരുടെ സംഘമാണ് വിദഗ്ധമായി അനന്തുവിനെ അറസ്റ്റ് ചെയ്തത്.

    Read More »
  • ആന ഇടഞ്ഞു: പാപ്പാന് ദാരുണാന്ത്യം

    ഇടഞ്ഞ കൊമ്പനാനയുടെ അടിയേറ്റ് പാപ്പാന് ദാരുണാന്ത്യം. ആയയില്‍ കരിയിലക്കുളങ്ങര ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം. സ്‌കൂട്ടര്‍ പൂജിക്കാനെത്തിയ ചെറുപ്പക്കാര്‍ ആനയുടെ അടുത്ത് നിന്ന് സെള്‍ഫിയെടുത്തപ്പോഴായിരുന്നു സംഭവം. ഫ്‌ളാഷ് ലൈറ്റ് മിന്നിയപ്പോഴാണ് ആന ഭയന്നതെന്നും തൊട്ടടുത്ത് നിന്നിരുന്ന പാപ്പാന്‍ വിഷ്ണുവിനെ തുമ്പിക്കൈയ്യിലെടുത്ത് നിലത്തേക്ക് അടിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. വിഷ്ണുവിനെ നിലത്തേകടിച്ച ശേഷം പൂജിക്കാനെത്തിയ സ്‌കൂട്ടര്‍ ചവിട്ടി മറിച്ച ആന ജനവാസ മേഖലയിലേക്ക് ഓടിപ്പോവുകയായിരുന്നു. രാത്രി 8 മണിയോടെ നാട്ടുകര്‍ ചേര്‍ന്ന് വടം എറിഞ്ഞ് ആനയെ തളയ്ക്കുകയായിരുന്നു. നാട്ടിലേക്കിറങ്ങിയ ആന മണിക്കൂറുകളോളം നാടിനെ ഭീതിയിലാഴ്ത്തി. വിഷ്ണുവിനെ അരമണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • Lead News

    മലബാര്‍ എക്‌സ്പ്രസിലെ തീപിടുത്തം; പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

    തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലയുള്ള കാസര്‍ഗോഡ് സ്‌റ്റേഷനിലെ പാര്‍സല്‍ ക്ലര്‍ക്കിനെയാണ് പാലക്കാട് ഡിവിഷന്‍ സസ്പെന്‍ഡ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് മലബാര്‍ എക്സ്പ്രസിന്റെ ലഗ്ഗേജ് വാനില്‍ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തി. അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. തീപ്പിടിത്തമുണ്ടായ പാര്‍സല്‍ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളില്‍ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകള്‍ ലോഡ് ചെയ്യുമ്പോള്‍ പെട്രോള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നാണ് നിയമം. ഇതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

    Read More »
  • Lead News

    ഇനി നേതൃത്വം പറയും: ഹൈക്കമാന്റുമായി ചര്‍ച്ച നാളെ

    നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനും ഇതുവരെയുള്ള തയ്യാറാടെപ്പുകളെപ്പറ്റി ചര്‍ച്ച ചെയ്യാനുമായി കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ നാളെ ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെപ്പറ്റിയും നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ സ്വീകരിക്കേണ്ട വഴികളെപ്പറ്റിയും ചര്‍ച്ചയുണ്ടാവും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. പ്രതിപക്ഷ നേതാവ് ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് വൈകിട്ട് എത്തും. ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയേയും സംസ്ഥാന നേതാക്കള്‍ കണ്ട് ഇലക്ഷനെപ്പറ്റിയും ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയും നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായിരിക്കും മുഖ്യമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍. മോശം പ്രകടനം കാഴ്ചവെച്ച നേതാക്കളെയെല്ലാം മാറ്റി പുതിയ ഭാരവാഹികളെ നിയമിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ ജില്ല തിരിച്ചുള്ള നേതാ്ക്കന്മാരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഹൈക്കമാന്റിന് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു.…

    Read More »
  • Lead News

    കങ്കണ ഋതിക് റോഷന് ലൈംഗികമായി അടിമപ്പെട്ടു, അർണാബിന്റെ പുറത്തുവന്ന ചാറ്റുകളിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

    റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസാമിയുടെ പുറത്തുവന്ന ചാറ്റുകളിലെ പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയക്കാർ മുതൽ സിനിമാതാരങ്ങൾ വരെ ചാറ്റുകളിൽ പരാമർശിക്കപ്പെടുന്നു. 2017 ഒക്ടോബർ ഏഴാം തീയതി അർണാബും ബാർക് സി ഇ ഒ പാർത്തോ ദാസും തമ്മിലുള്ള ചാറ്റുകളിലാണ് ഋതിക്കും കങ്കണയും കടന്നുവരുന്നത്. കങ്കണയ്ക്ക് “ഇറാട്ടോമാനിയ” ആണെന്ന് അർണാബ് പറയുന്നു.കങ്കണ ഋതിക്കിന് ലൈംഗികമായി അടിമപ്പെട്ടു എന്നും അർണാബ് കൂട്ടിച്ചേർക്കുന്നു. കങ്കണ പരിധി വിടുന്നുണ്ടെന്നും ആളുകൾക്ക് അവളെ പേടിയാണെന്നും അർണാബ് പറയുന്നു. പുൽവാമ, ബാലാക്കോട്ട് ആക്രമണങ്ങളെ കുറിച്ചും അർണാബ് ഗോസാമിയും പാർത്തോ ദാസ് ഗുപ്തയും സംസാരിക്കുന്നുണ്ട്.40 ഓളം ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണത്തിൽ അർണാബ് സന്തോഷം പങ്കുവെക്കുന്നുണ്ട്. “വലിയ വിജയം” എന്നാണ് സംഭവത്തെക്കുറിച്ച് അർണാബ് പരാമർശിക്കുന്നത്. ആക്രമണത്തെക്കുറിച്ച് മറ്റു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുമുൻപ് റിപ്പബ്ലിക്കിന് റിപ്പോർട്ട് ചെയ്യാൻ സാധിച്ചു. ഇത്തവണ നമ്മൾ വിജയിച്ചു എന്നും അർണാബ് സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണം മൂന്നു ദിവസം മുൻപ് അർണാബ് അറിഞ്ഞെന്ന്…

    Read More »
  • NEWS

    പ്രവാസജീവിതം നയിക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ

    സ്വന്തം കുടുംബവും ബന്ധവും ഉപേക്ഷിച്ച് അന്യനാട്ടിലേക്ക് ഒരാള്‍ ജോലി തേടി പോവുന്നത് സ്വയം സന്തോഷിക്കാനല്ല. മറിച്ച് ഭൂരിഭാഗത്തിന്റെയും ആവശ്യം മെച്ചപ്പെട്ട ചുറ്റുപാടും കുടുംബത്തിന് സുരക്ഷിതത്വമുള്ള ഒരു ജീവിതവും ലഭിക്കണമെന്നാണ്. യു.എന്‍ സാമ്പത്തിക-സാമൂഹിക വകുപ്പിന്റെ ജനസംഖ്യാ വിഭാഗം കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 റിപ്പോര്‍ട്ട് പ്രകാരം ലോകജനസംഖ്യയില്‍ പ്രവാസ ജീവിതം നയിക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 1.8 കോടി ഇന്ത്യാക്കാരാണ് വിവിധ രാജ്യങ്ങളിലായി പ്രവാസ ജീവിതം നയിക്കുന്നത്. മെക്‌സിന്‍, റഷ്യന്‍, ചൈന, സിറിയ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നാലെയുള്ളത്. ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യം യുഎഇ ആണ്. 35 ലക്ഷത്തോളം പേരാണ് യുഎഇ യില്‍ ജോലി ചെയ്യുന്നത്. 27 ലക്ഷത്തോളം പേര്‍ യു.എസ് ലും ജോലി ചെയ്യുന്നുണ്ട്. തൊട്ട് പിന്നില്‍ സൗദിയാണ്. കാനഡ, കുവൈത്ത്, ഓസ്‌ട്രേലിയ, ഒമാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍ എന്നിവടങ്ങളിലാണ് പിന്നീട് കൂടുതല്‍ ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നത്.

    Read More »
  • Lead News

    ചൈനയില്‍ ഐസ്‌ക്രീമിലും കോവിഡ് സാന്നിധ്യം; പിടിച്ചെടുത്ത് നശിപ്പിച്ചു, കമ്പനി ജീവനക്കാര്‍ ക്വാറന്റീനില്‍

    കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ വീണ്ടും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിനേ തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഐസ്‌ക്രീം നിര്‍മിച്ച കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും ചെയ്തു. വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റി പ്രദേശത്ത് നിന്നാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റപ്പോര്‍ട്ടുകള്‍. ഐസ്‌ക്രീമിന്റെ 2,089 ബോക്സുകളാണ് നശിപ്പിച്ചത്. എന്നാല്‍ കമ്പനിയുടെ 4836 ഐസ്‌ക്രീം ബോക്‌സുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം,ഐസ്‌ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇവരോട് അവരുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്തകള്‍ വന്നതോടെ കമ്പനിയിലെ 1600 ഓളം ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഇവരില്‍ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്. ഐസ്‌ക്രീമില്‍ വൈറസ് നിലനില്‍ക്കാനുണ്ടായ സാഹചര്യം പഠനത്തിന് വിധേയമാക്കുന്നുണ്ട്. താപനില കുറവായതിനാല്‍…

    Read More »
Back to top button
error: