
ജയിലില്‍ പ്രതികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതും, ചില പ്രതികള്‍ മരിക്കുന്നതുമായ സംഭവം കേരള പോലീസിന്റെയാകെ അഭിമാനത്തിന് കോട്ടം ഏല്‍ക്കുന്ന പ്രവര്‍ത്തിയാണ്. ചിലരുടെ മോശമായ പ്രവര്‍ത്തിയുടെ പേരില്‍ പോലീസുകാര്‍ ഒന്നടങ്കം പ്രതിക്കൂട്ടിലാകേണ്ട അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ ജയില്‍ വകുപ്പ് പുതിയ ഉത്തരവിറക്കി. ഇനി തടവുകാരെ മര്‍ദിക്കരുതെന്നും മന:പൂര്‍വ്വം സംഘര്‍ഷത്തിനൊരുങ്ങുന്ന തടവുകാരുടെ മേല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പുതിയ ഉത്തരവില്‍ പറയുന്നത്. തടവുകാരുടെ ക്രിമിനല്‍ പശ്ചാത്തലം, ജയില്‍ നിയമലംഘനങ്ങളുടെ പട്ടിക, സിസിടിവി ദൃശ്യങ്ങള്‍, മെഡിക്കല്‍ രേഖകള്‍ എന്നിവ കൃത്യമായി സൂക്ഷിച്ച് സംഘര്‍ഷം സൃഷ്ടിക്കുന്ന പ്രതികള്‍ക്ക് മേല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. പ്രതികളെ മര്‍ദ്ദിച്ചതിന്റെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ക്കും കോടതിക്ക് മുന്‍പിലും ജയില്‍ വകുപ്പ് നാണം കെടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നീക്കം