Month: January 2021
-
LIFE
‘താണ്ഡവ്’ വെബ് സീരീസ് നിരോധിക്കണമെന്ന് ബി.ജെ.പി; ആമസോണ്‍ പ്രൈമിനെതിരെ പരാതി നല്‍കി, സെയ്ഫ് അലിഖാന് ഭീഷണി
ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സെയ്ഫ് അലി ഖാന്റെ വെബ്സീരീസ് താണ്ഡവിനെതിരെ പരാതിയുമായി ബി.ജെ.പി. ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ഈ ആവശ്യം ഉന്നയിച്ച് വാര്‍ത്താ പ്രക്ഷേപണമന്ത്രിക്കാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്. താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. ഇതിലെ നടന്‍ സൈഫ് അലിഖാനെതിരെ ഭീഷണിയുമായിബി.ജെ.പി നേതാവ് രാം ഖദം രംഗത്തെത്തുകയും ചെയ്തു. ജനമധ്യത്തില്‍ ചെരുപ്പൂരി അടിക്കുമെന്നാണ് ഭീഷണി. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താണ്ഡവിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പവര്‍ പൊളിറ്റിക്‌സ് ആണ് താണ്ഡവ് ചര്‍ച്ച ചെയ്യുന്നത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ട്വിറ്ററില്‍ താണ്ഡവിനെതിരെ ബഹിഷ്‌ക്കരണ ആഹ്വാനവും രൂക്ഷമാണ്. താണ്ഡവ് 15-നാണ് ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്തത്. തുടർന്ന് ഇത് ‘ഹിന്ദുവിരുദ്ധ പരമ്പരയാണെ’ന്ന് വിശേഷിപ്പിച്ച് നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ബിജെപി നേതാവായ കപിൽ മിശ്ര ചിത്രം ദളിത് വിരുദ്ധമാണെന്നും ഹിന്ദുക്കൾക്കെതിരായുള്ള വർഗീയ വിദ്വേഷം നിറഞ്ഞതാണെന്നും ആരോപിച്ചു.…
Read More » -
NEWS
ഇടുക്കി ഡാമിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം
ഇടുക്കി ഡാമിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ പുതിയ കണ്‍ട്രോള്‍ റും തുറക്കുന്നു. ജനുവരി 26 ന് മന്ത്രി എം.എം.മണിയാണ് കണ്‍ട്രോള്‍ റും ഉദ്ഘാടനം ചെയ്യുക. ഇതിലൂടെ ഡാമിന്റെ ചലനങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കും. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച ട്രിപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പുതിയ കണ്‍ട്രോള്‍ റും സംവിധാനം ആരംഭിച്ചിരിക്കുന്നത്. 6.94 കോടി രൂപ ചിലവിട്ടാണ് പുതിയ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്. രശ്മി എന്നാണ് പുതിയ സുരക്ഷാ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. അണക്കെട്ടില്‍ നിന്നും 5 കിലോ മീറ്റര്‍ അകലെയുള്ള വാഴത്തോപ്പ് കോളനിയില്‍ പ്രത്യേകം നിര്‍മ്മിച്ച കെട്ടിടത്തിലാണ് കണ്‍ട്രോള്‍ റും പ്രവര്‍ത്തിക്കുക. ആര്‍ച്ച് ഡാം, ചെറുതോണി, കുളമാവ് അണക്കെട്ടുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഡാമിന്റെ ചലനം, ജലനിരപ്പ്, മാറ്റങ്ങള്‍ മുതലായവ കണ്‍ട്രോള്‍ റൂമില്‍ അറിയുക. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന സിഗ്നലുകള്‍ റിപ്പോര്‍ട്ടാക്കി അണക്കെട്ട് സുരക്ഷാ വിഭാഗത്തിനും ദുരന്തനിവാരണ കേന്ദ്രത്തിനും ഉദ്യോഗസ്ഥര്‍ കൈമാറും
Read More » -
Lead News
ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, നാളെ പത്തനാപുരം പഞ്ചായത്തില്‍ ഹര്‍ത്താല്‍
കൊല്ലം: കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ പത്തനാപുരം പഞ്ചായത്തില്‍ പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ മുന്‍ പിഎയായിരുന്ന പ്രദീപ് കുമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിരുന്നു. അതിന് പിന്നാലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
Read More » -
Lead News
സംസ്ഥാന ഭാഗ്യക്കുറി ക്രിസ്മസ് പുതുവത്സര ബമ്പർ വിജയി
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ ഒന്നാം സമ്മാനം 12 കോടി രൂപയ്ക്കു അർഹമായ നമ്പർ X G 358753. തിരുവനന്തപുരത്തു വിറ്റഴിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് 2 പി എം നു ഗോർഖി ഭവനിൽ മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനം നറുക്കെടുത്തു. ഒപ്പം 6 കോടി രൂഒന്നാം സമ്മാനമുള്ള സമ്മർ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു .
Read More » -
Lead News
2 വനിത സുപ്രീംകോടതി ജഡ്ജിമാര്‍ വെടിയേറ്റ് മരിച്ചു
അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിത സുപ്രീംകോടതി ജഡ്ജിമാര്‍ വെടിയേറ്റ് മരിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് സംഭവം. ഞായറാഴ്ച രാവിലെ കാറില്‍ കോടതിയിലേക്ക് പോകവെയാണ് ആക്രമണം. ജഡ്ജിമാര്‍ സഞ്ചരിച്ച കാറിന് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് അഫ്ഗാന്‍ അധികൃതര്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ താലിബാന്‍ ഇത് നിഷേധിച്ചു. അഫ്ഗാന്‍ സുപ്രീംകോടതിയില്‍ 200 വനിതാ ജഡ്ജിമാരാണുള്ളത്.
Read More » -
LIFE
ലോകത്തെ ഏറ്റവും വേഗം കുറഞ്ഞ പൊലീസ് പിന്തുടരൽ,ട്രാഫിക് നിയമ ലംഘനം നടത്തിയ വാഹനത്തെ പോലീസ് പിന്തുടർന്നത് മണിക്കൂറിൽ മൂന്ന് മീറ്റർ സ്പീഡിൽ – വീഡിയോ
പയ്യെത്തിന്നാൽ പനയും തിന്നാം. ഈ പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന പിന്തുടരലാണ് ബ്രിട്ടീഷ് പോലീസ് നടത്തിയത്. ട്രാഫിക് നിയമ ലംഘനം നടത്തിയ വാഹനത്തെ ബ്രിട്ടീഷ് പോലീസ് പിന്തുടർന്നത് മണിക്കൂറിൽ മൂന്ന് മീറ്റർ സ്പീഡിലാണ്. ഒരു വൃദ്ധയായ സ്ത്രീ ആണ് നിയമലംഘനം നടത്തിയത്. എന്നാൽ കനത്ത മഞ്ഞു മഞ്ഞുവീഴ്ച ഉള്ള സമയം ആയതിനാൽ പോലീസിന് വൃദ്ധയെ പിന്തുടരാൻ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവിൽ സ്ത്രീ ഓടിച്ചിരുന്ന കാർ ട്രാഫിക് സിഗ്നലിൽ ഇടിച്ചു നിൽക്കുന്നത് വരെ പോലീസിന് പിന്തുടരേണ്ടി വന്നു . World's Slowest Police Chase Caught On Video In Derbyshire As Cops Pursu… https://t.co/ohwNUdjX1r via @YouTube #derbyshire #uk #england #policechase #policepursuit #chase #pursuit #slowspeedchase #3mph — Oh! Another Police Pursuit Video (@OAPPV1) January 13, 2021
Read More » -
VIDEO
-
Lead News
ജനമൈത്രി എം ബീറ്റ് വഴി വിവരശേഖരണം പോലീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിന്; പൗരത്വ ഭേദഗതിനിയമവുമായി ബന്ധമില്ല
ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി പോലീസ് നടപ്പാക്കുന്ന മൊബൈൽ ബീറ്റ് (എം ബീറ്റ്) സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി വ്യാപകമായി ദുഷ്പ്രചരണം നടത്തുന്നതിനെതിരെ പോലീസ് മുന്നറിയിപ്പുനൽകി. എം ബീറ്റിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കുപ്രചരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജനമൈത്രി സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറും ക്രൈംബ്രാഞ്ച് മേധാവിയുമായ എ ഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു. പോലീസിന്‍റെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മനസ്സിലാക്കുകയാണ് ആണ് എം ബീറ്റ് അഥവാ മൊബൈൽ ബീറ്റ് പദ്ധതിയുടെ ലക്ഷ്യം. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം അടക്കമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളിൽ നിന്ന് നിർബന്ധപൂർവ്വം യാതൊരു വ്യക്തിഗത വിവരങ്ങളും അവരുടെ സമ്മതമില്ലാതെ സ്വീകരിക്കുന്നതല്ല. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി താമസിച്ച് തീവ്രവാദം പോലുള്ള പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവരെ വളരെ വേഗം കണ്ടെത്തുന്നതിനും വിവരശേഖരണം സഹായിക്കും. പൊതുസമൂഹത്തിന്‍റെ…
Read More » -
LIFE
2021ലെ ഓസ്‌കാര്‍ മികച്ച ഹ്രസ്വചിത്ര വിഭാഗത്തിലേക്ക് വിദ്യാബാലന്റെ ‘നട്ഖട്’
2021ലെ ഓസ്‌കാര്‍ മികച്ച ഹ്രസ്വചിത്രവിഭാഗത്തിലേക്കുള്ള മത്സരത്തിനായി ബോളിവുഡ് നടി വിദ്യാബാലന്റെ നട്ഖടും. വിദ്യാബാലന്‍ ആദ്യമായി അഭിനയിച്ച ഈ 33 മിനിറ്റ് ദൈര്‍ഘ്യമുളള ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാന്‍ വ്യാസ് ആണ്. വിദ്യാബാലന്‍ അഭിനേതാവും നിര്‍മാതാവും കൂടിയായ ഈ ചിത്രം നിരവദി അംഗീകാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. വി ആര്‍ വണ്‍ ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ അവാര്‍ഡും ( ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റട്ട്ഗര്‍ട്ട്) സ്വന്തമാക്കിയിരുന്നു. സമൂഹത്തിലെ അസമത്വവും പുരുഷാധിപത്യവും ബലാത്സംഘവും ഗാര്‍ഹികപീഡനവുമെല്ലാം വിഷയമാക്കുന്ന ചിത്രമാണ് നട്ഖട്.
Read More » -
LIFE
വീണ്ടും കാക്കിയണിഞ്ഞ് അബു സലിം: അരങ്ങിലും അണിയറയിലും പോലീസുകാര്‍
ചലച്ചിത്ര താരം അബു സലിം പോലീസില്‍ നിന്നും വിരമിച്ച ശേഷം വീണ്ടും കാക്കിയണിഞ്ഞു, പക്ഷേ ഇത്തവണ അദ്ദേഹം കാക്കിയണിഞ്ഞത് ഒരു ഹൃസ്വചിത്രത്തിന് വേണ്ടിയാണ്. കോവിഡ് കാലത്ത് പോലിസുകാര്‍ നേരിട്ട പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രമേയമാക്കി നിര്‍മ്മിച്ച സ്റ്റോപ്പ് ആന്റ് പ്രൊസീഡ് എന്ന ഹൃസ്വചിത്രത്തിലാണ് താരം വീണ്ടും പോലീസായി അവതരിച്ചത്. ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും പോലീസുകാരാണ്. തിരുവമ്പാടി, കുടരഞ്ഞി, കുളിരാമുട്ടി പ്രദേശങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പടരുന്ന കൊറോണ, പഠിക്കാത്ത മനുഷ്യന്‍, പതറാത്ത പോലീസ് എന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. പോലീസുകാരനായ ബിജു ആര്‍ പിള്ള തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷ്‌റഫ് അബുവാണ്. എന്‍ ത്രീ റിക്രിയേഷന്റെ ബാനറില്‍ കെ.സുജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അബു സലീമിനൊപ്പം ചലച്ചിത്ര താരമായ സൗപര്‍ണികയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുജന്‍ കുമാര്‍, അഗസ്റ്റിന്‍ മണ്ണുകുശുമ്പില്‍, ബേബി നിലാഞ്ജന തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Read More »