NEWS

ഇടുക്കി ഡാമിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

ടുക്കി ഡാമിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ പുതിയ കണ്‍ട്രോള്‍ റും തുറക്കുന്നു. ജനുവരി 26 ന് മന്ത്രി എം.എം.മണിയാണ് കണ്‍ട്രോള്‍ റും ഉദ്ഘാടനം ചെയ്യുക. ഇതിലൂടെ ഡാമിന്റെ ചലനങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കും.

അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച ട്രിപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പുതിയ കണ്‍ട്രോള്‍ റും സംവിധാനം ആരംഭിച്ചിരിക്കുന്നത്. 6.94 കോടി രൂപ ചിലവിട്ടാണ് പുതിയ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്.

Signature-ad

രശ്മി എന്നാണ് പുതിയ സുരക്ഷാ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. അണക്കെട്ടില്‍ നിന്നും 5 കിലോ മീറ്റര്‍ അകലെയുള്ള വാഴത്തോപ്പ് കോളനിയില്‍ പ്രത്യേകം നിര്‍മ്മിച്ച കെട്ടിടത്തിലാണ് കണ്‍ട്രോള്‍ റും പ്രവര്‍ത്തിക്കുക. ആര്‍ച്ച് ഡാം, ചെറുതോണി, കുളമാവ് അണക്കെട്ടുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഡാമിന്റെ ചലനം, ജലനിരപ്പ്, മാറ്റങ്ങള്‍ മുതലായവ കണ്‍ട്രോള്‍ റൂമില്‍ അറിയുക. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന സിഗ്നലുകള്‍ റിപ്പോര്‍ട്ടാക്കി അണക്കെട്ട് സുരക്ഷാ വിഭാഗത്തിനും ദുരന്തനിവാരണ കേന്ദ്രത്തിനും ഉദ്യോഗസ്ഥര്‍ കൈമാറും

Back to top button
error: