അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിത സുപ്രീംകോടതി ജഡ്ജിമാര്‍ വെടിയേറ്റ് മരിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് സംഭവം. ഞായറാഴ്ച രാവിലെ കാറില്‍ കോടതിയിലേക്ക് പോകവെയാണ് ആക്രമണം.
ജഡ്ജിമാര്‍ സഞ്ചരിച്ച കാറിന് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം.
ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് അഫ്ഗാന്‍ അധികൃതര്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ താലിബാന്‍ ഇത് നിഷേധിച്ചു. അഫ്ഗാന്‍ സുപ്രീംകോടതിയില്‍ 200 വനിതാ ജഡ്ജിമാരാണുള്ളത്.