Month: January 2021
-
Lead News
പ്രസവശേഷം ഭാര്യ തിരികെ വന്നില്ല; ഭാര്യ വീടിന് തീയിട്ട് ഭര്‍ത്താവ്, ഒടുവില്‍ അറസ്റ്റ്
ഭാര്യ വീടിന് തീയിട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഹാര്‍ദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ് കുമാറാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പ്രസവത്തിന് ശേഷം ഭാര്യ തിരികെവരാതിരുന്നതാണ് മുകേഷ് കുമാറിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച ഭാര്യവീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കൂടെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മനീഷ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ മുകേഷ് കുമാര്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തില്‍ മനീഷയും മാതാപിതാക്കളും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊള്ളലേറ്റ ഏഴ് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Read More » -
VIDEO
-
LIFE
സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി
ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയായ സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി. മാവേലിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ ആണ് വരന്‍. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. പട്ടുസാരി, പുനര്‍ജനി, ചക്രവാകം, സ്‌നേഹക്കൂട്, ഏഴു രാത്രികള്‍ തുടങ്ങിയവയാണ് ്മൃത അഭിനയിച്ച മറ്റ് സീരിയലുകള്‍. നേരത്തെ സേവ് ദ് ഡേറ്റ് വീഡിയോയും ചിത്രങ്ങളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തിരുവനന്തപുരം സ്വദേശികളായ മണി വര്‍ണന്‍, സുചിത്ര ദമ്പതികളുടെ മകളായ അമൃത. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമൃത ടെലിവിഷന്‍ രംഗത്തേക്കു വരുന്നത്. തുടര്‍ന്ന് സീരിയലുകള്‍ പരസ്യങ്ങള്‍ ആല്‍ബങ്ങള്‍ എന്നിവയിലൂടെ ശ്രദ്ധ നേടുകയായിരുന്നു.
Read More » -
Lead News
അമ്പലപ്പുഴയില്‍ നിന്ന് മത്സരിക്കും; സൂചന നല്‍കി ജി.സുധാകരന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി മന്ത്രി ജി സുധാകരന്‍. തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്നും തന്നെ കാലുവാരി തോല്‍പിച്ച സ്ഥലമാണ് കായംകുളമെന്നും ആ സംസ്‌കാരം അവിടെ ഇപ്പോഴും മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും കായംകുളത്ത് പാര്‍ട്ടി വീണ്ടും ജയിക്കുമെന്നും കായംകുളത്തെ എം എല്‍ എ കാര്യങ്ങളെല്ലാം നന്നായി ചെയ്യുന്നുണ്ടെന്നും ജി സുധാകരന്‍ അവകാശപ്പെട്ടു. മാത്രമല്ല പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും എന്നാല്‍ താന്‍ വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമോയെന്ന് അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കായംകുളം മുട്ടേല്‍ പാലം ഉദ്ഘാടനത്തിലെ പോസ്റ്റര്‍ വിവാദത്തോടും മന്ത്രി പ്രതികരിച്ചു. ഉദ്ഘാടന ചടങ്ങിന്റെ പോസ്റ്ററില്‍ സ്ഥലം എം എല്‍ എ യു പ്രതിഭയെ ഒഴിവാക്കിയത് വന്‍ വിവാദമായിരുന്നു. വിവരമില്ലാത്തവരാണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്നും എം എല്‍ എയുടെ കൂടി ഇടപെടലിലാണ് പാലം നിര്‍മിച്ചതെന്നും മന്ത്രി പ്രതികരിച്ചു.
Read More » -
NEWS
കേരളം: കടവും കെണിയും…മുരളി തുമ്മാരുകുടി
ശ്യാമളക്കറിയോ, “Economics is a science which studies human behaviour as a relationship between ends and scarce means which have alternative uses.” ഇതൊക്കെ എനിക്ക് പണ്ടേ അറിയാവുന്ന കാര്യമാണ്. 1981 ൽ കോതമംഗലത്ത് സിവിൽ എഞ്ചിനീയറിങ്ങ് പഠിക്കാൻ ചെന്ന വർഷം അവിടുത്തെ എക്കണോമിക്സിന്റെ പ്രൊഫസർ (ഞങ്ങൾ എകണോമിക്കൻ എന്ന് വിളിച്ചിരുന്നു, സാറിന്റെ പേരറിയില്ല, ക്ഷമിക്കുക) അന്നേ ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. എന്തിനാണ് എഞ്ചിനീയറിങ്ങ് പഠിക്കാൻ വന്ന ഞങ്ങളെ ഈ എക്കണോമിക്സ് പഠിപ്പിക്കുന്നതെന്നാണ് അന്ന് ഞാൻ ചിന്തിച്ചത്. അതുകൊണ്ട് സാറ് പറഞ്ഞത് കാര്യമായി എടുത്തില്ല. പക്ഷെ എക്കണോമിക്സിന് എന്നെ വിടാൻ ഭാവം ഉണ്ടായില്ല. ബയോ ടെക്നോളജിയിൽ പി എച്ച് ഡി ഗവേഷണവും നടത്തി ഞാൻ ചെന്ന് കയറിയത് എകണോമിസ്റ്റുകളുടെ മടയിൽ ആണ്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിങ്ക് ടാങ്ക് ആയ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് റിസേർച്ചിൽ. പിൽക്കാലത്ത് പ്ലാനിങ്ങ് കമ്മീഷൻ അംഗമായ…
Read More » -
Lead News
സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രം, രജിസ്‌ട്രേഷന്‍ ചെയ്തവര്‍ തീരുന്ന മുറയ്ക്ക് പുതിയ കേന്ദ്രങ്ങളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തിരുന്നു. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്‌സിനേഷന്‍ തുടരാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാല്‍ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിലും 100 പേരെ വച്ച് 133 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.…
Read More » -
VIDEO
-
Lead News
പ്രണയവിവാഹിതരായ ദമ്പതികള്‍ക്ക് യുവതിയുടെ വീട്ടുകാരുടെ മര്‍ദ്ദനം; കേസെടുത്ത് പോലീസ്
കോട്ടയം: പ്രണയ വിവാഹിതരായ ദമ്പതികളെ യുവതിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. വൈക്കത്ത് ശങ്കരനാരായണന്‍-അതുല്യ ദമ്പതിമാര്‍ക്കാണ് മര്‍ദനമേറ്റത്. വിവാഹത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ തിരികെയെടുക്കാനായി അതുല്യയുടെ വീട്ടിലെത്തിയപ്പോള്‍ അതുല്യയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. രണ്ട് വര്‍ഷം മുമ്പാണ് വീട്ടുകാരുടെ സമ്മതം ഇല്ലാതെ ശങ്കരനാരായണനും അതുല്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനെത്തുടര്‍ന്ന് മറ്റൊരിടത്ത് വീടെടുത്ത് മാറിതാമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം ജോലി ആവശ്യത്തിനായി തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനാണ് ദമ്പതികള്‍ അതുല്യയുടെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിലെത്തിയ ഇവരെ അതുല്യയുടെ അച്ഛനും ബന്ധുക്കളും മര്‍ദ്ദിക്കുകയും താലിമാല പൊട്ടിച്ചെടുത്തെന്നും ആറ് മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ശങ്കരനാരായണനും സുഹൃത്തും ചേര്‍ന്ന് തങ്ങളെ വീടുകയറി ആക്രമിച്ചെന്നാണ് അതുല്യയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്തു.
Read More » -
Lead News
സംവിധായകന്‍ കെ.ജി ജോര്‍ജിന് എം.കെ സാനു ഗുരുപ്രസാദ അവാര്‍ഡ്
മലയാളത്തിലെ എക്കാലേത്തയും മികച്ച ചലച്ചിത്ര പ്രതിഭ കെ.ജി.ജോര്‍ജിന് ഈ തവണത്തെ എം.കെ.സാനു ഗുരുപ്രസാദ അവാര്‍ഡ്. ചലച്ചിത്ര ലോകത്തിന് നല്‍കിയ സംഭാവനകളും പുതുതലമുറയിലെ സിനിമ വിദ്യാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും പ്രചോദനവും മാനിച്ചാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് കെ.ജി.ജോര്‍ജ്. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും തന്റേതായ കഥാഖ്യാന രീതി സൃഷ്ടിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ പല സിനിമകളും കാലത്തിന് മുന്‍പേ പിറന്നവയാണ്. 2021 ലെ സംഭവവികാസങ്ങളോട് ചേര്‍ത്ത വായിക്കേണ്ട പഞ്ചവടിപ്പാലം പോലുള്ള സിനിമകള്‍ അദ്ദേഹം പണ്ടേ മലയാളത്തില്‍ ചെയ്തിരുന്നുവെന്നതാണ് സത്യം 25000 രൂപയും ഫലകവും സാനു മാസ്റ്ററുടെ കൈപ്പടയില്‍ ലോഹമുദ്രിതമായ പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി ആദ്യ വാരം പുരസ്കാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനീക്കും
Read More »
