Month: January 2021

  • കേന്ദ്ര സർക്കാരിൻറെ സ്വകാര്യ വത്കരണ നയങ്ങൾക്കെതിരെ ഇടപെടുമെന്ന് മുഖ്യമന്ത്രി

    കേന്ദ്ര സര്‍ക്കാര്‍ യഥേഷ്ടം നടത്തിവരുന്ന സ്വകാര്യവത്ക്കരണ നയങ്ങൾക്കെതിരെ എല്ലായ്പ്പോഴും ഇടപെട്ടിട്ടുണ്ട് എന്നും ഉറച്ച ശബ്ദമായി നിലകൊണ്ടിട്ടുണ്ടെന്നു ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിൽ ആകുലത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.നിയമസഭയിൽ എസ് ശർമയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഈ വിഷയത്തിലെ സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. കൊച്ചിന്‍ റിഫൈനറി ഉൾപ്പെടുന്ന ബിപിസിഎൽ കമ്പനിയുടെ സ്വകാര്യവൽക്കരണ നീക്കത്തിലും, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിൻറ് ഓഹരി വിറ്റഴിക്കൽ നടപടി ആരംഭിച്ചപ്പോഴും സര്‍ക്കാരിന്റെ വിയോജിപ്പ് അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്രത്തിന് ഭാഗത്തുനിന്നും യാതൊരുവിധമായ അനുകൂല നടപടി ഉണ്ടായിട്ടില്ല. പാലക്കാട് സ്ഥിതിചെയ്യുന്ന ഭാരത് എർത്ത് മൂവേഴ്സ് പൊതുമേഖലയിൽ നിലനിർത്തണം എന്ന് ചൂണ്ടിക്കാട്ടി സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്.

    Read More »
  • NEWS

    പാര്‍ശ്വഫലങ്ങളില്ലാതെ വാക്സിൻ സ്വീകരണം തുടരുന്നു

    കോവിഡ് മഹാമാരിക്കെതിരെയുള്ള കൊവിഡ് വാക്സിൻ വിതരണം വിജയകരമായി മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. രണ്ട് ദിവസങ്ങളിലായി കോട്ടയം ജില്ലയിൽ വാക്സിൻ സ്വീകരിച്ചത് 1110 പേരാണ്. ഇവരില്‍ ആര്‍ക്കും തന്നെ കാര്യമായ പാർശ്വഫലങ്ങൾ ഇല്ലെന്നത് ആശ്വാസത്തിനു വകയാണ്. എന്നാൽ ചിലയിടങ്ങളിൽ വാക്സിൻ സ്വീകരിച്ചവർക്ക് ചെറിയ തലവേദന, ശരീരവേദന, പനി, വിറയൽ, ക്ഷീണം, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പോലും നേരിയ തോതിൽ ആണ് കാണിക്കുന്നതെന്നും അതിനാൽ ഇതിനെ കുറിച്ച് ഓർത്ത് ഭയപ്പെടേണ്ടതില്ല എന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജേക്കബ് വർഗീസ് പറഞ്ഞു.

    Read More »
  • Lead News

    35 മണ്ഡലങ്ങളിൽ ബിജെപി നേടിയത് 25,000ത്തിലേറെ വോട്ടുകൾ, ബിജെപിയുടെ വളർച്ച പഠിക്കാൻ സിപിഐഎം

    തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കിയത് സിപിഎം പഠിക്കുന്നു. 35 മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ ബിജെപിക്ക് നിർണയിക്കാൻ ആകുമെന്നാണ് വിലയിരുത്തൽ. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 35 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി 20 ശതമാനമോ അതിലധികമോ വോട്ട് നേടിയതാണ് സിപിഎം പഠിക്കുന്നത്. ഈ മണ്ഡലങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താൻ പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. ബിജെപി ലക്ഷ്യമിടുന്നത് സംസ്ഥാനത്താകെ 20 ശതമാനം വോട്ടാണ്. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട, പാറശ്ശാല, കോവളം, നെടുമങ്ങാട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, അരുവിക്കര,കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂർ,ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര,തൃശ്ശൂർ,മണലൂർ, കുന്നംകുളം, ഇരിങ്ങാലക്കുട,കൊടുങ്ങല്ലൂർ, പുതുക്കാട്, നാട്ടിക,പാലക്കാട്,മലമ്പുഴ, ചേലക്കര, ഒറ്റപ്പാലം, ഷൊർണ്ണൂർ,നെന്മാറ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ഉദുമ, മഞ്ചേശ്വരം, കാസർകോട് എന്നീ മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറ്റം ഉണ്ടാക്കിയത്. നേമത്ത് ഇപ്പോൾ ബിജെപിയുടെ ഒ രാജഗോപാലാണ് എംഎൽഎ. വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ചാത്തന്നൂരും മലമ്പുഴയിലും പത്തനംതിട്ടയിലും മഞ്ചേശ്വരത്തും കാസർകോട്ടും ബിജെപി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്ത് എത്തുകയുണ്ടായി. കാട്ടാക്കടയിലും തിരുവനന്തപുരത്തും രണ്ടാം സ്ഥാനത്തിന്റെ തൊട്ടടുത്തെത്തി. തിരുവന്തപുരം ജില്ലയിൽ…

    Read More »
  • NEWS

    കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാഇടവകയുടെ പുതിയ നായകന്‍

    സിഎസ്ഐ മഹായിടവകയുടെ പുതിയ അധ്യക്ഷൻ ബിഷപ്പ് ഡോക്ടർ സാബു കെ ചെറിയാൻ തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ കർഷക സമരത്തിന് പിന്തുണയുമായി രംഗത്ത്. സഭയുടെ പരിസ്ഥിതി സാമൂഹിക നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ പ്രസംഗത്തിൽ കാർഷിക സാമൂഹിക വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം നൽകി സംസാരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. സഭയുടെ കൈവശമുള്ള സ്ഥലത്ത് കൃഷി ചെയ്യാനും വിശ്വാസികളെ ജൈവകൃഷിയിലേക്ക് തിരിച്ചുവിടാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയ്ക്ക് അകത്തും പുറത്തും ദളിത് ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾക്കൊപ്പം സഭ നിൽക്കുമെന്നും. സാമൂഹികമായി പിന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സഭകളുമായി സഹകരിച്ച് മുന്നേറണമെന്നും ആശയപരമായ വ്യത്യാസങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു

    Read More »
  • NEWS

    പ്രവര്‍ത്തകര്‍ക്ക് വേണ്ടി നന്ദഗോപാൽ മാരാരെ പോലെ ചാണ്ടി ഉമ്മൻ എത്തി

    കേരളക്കരയിൽ വലിയ വിജയം സൃഷ്ടിച്ച സിനിമയായിരുന്നു നരസിംഹം. നായകൻ ഇന്ദുചൂടന്റെ അച്ഛനെ കോടതിയിൽ നിന്നും ഇറക്കി കൊണ്ടു വരാൻ സുഹൃത്തായ നന്ദഗോപാൽ മാരാർ എത്തുന്ന രംഗം മലയാളികള്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻപിൽ നന്ദഗോപാൽ മാരാർ അവതരിച്ചിരിക്കുകയാണ് സാക്ഷാൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ രൂപത്തിൽ. കെ.ബി ഗണേഷ് കുമാര്‍ എംഎൽഎയുടെ വാഹനത്തിന് കല്ലെറിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ചവറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ എത്തിയത് ചാണ്ടി ഉമ്മൻ ആണ്. ചാണ്ടി ഉമ്മന്റെ വരവിലും പ്രത്യേകതകൾ ഒരുപാടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവിന്റെ കറുത്ത പാൻറും സുഹൃത്തായ അഭിഭാഷകന്റെ ബാൻഡും അണിഞ്ഞാണ് ചാണ്ടി ഉമ്മൻ കോടതിയിലെത്തിയത്. കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കുറ്റം ചാർത്തിയിരിക്കുന്നത്. പന്മന ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന…

    Read More »
  • NEWS

    കളം പിടിക്കാൻ രമേശ് ചെന്നിത്തലയുടെ കേരള യാത്ര

    തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിന് മറുപടി പറയുവാനും കേരളത്തിലെ ഭരണം പിടിക്കുവാനും യുഡിഎഫ് അരയും തലയും മുറുക്കി രംഗത്ത്. ഇതിന്റെ ആദ്യപടിയെന്നോണമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ നിർണായക സമിതിയുടെ അമരത്ത് ഉമ്മൻചാണ്ടിയെ നിയമിച്ച് ഹൈക്കമാൻഡ് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയെ പറ്റിയുള്ള വാർത്തകളും പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന കേരള യാത്ര ഈ മാസം 31ന് ആരംഭിക്കും. കാസര്‍കോട്ട് നിന്നാണ് രമേശ് ചെന്നിത്തലയുടെ കേരള യാത്ര ആരംഭിക്കുന്നത്. രമേശ് ചെന്നിത്തലയുടെ കേരള യാത്ര യുഡിഎഫിന് ഗുണം ചെയ്യുമോ വിജയം സ്വന്തമാക്കാൻ സാധിക്കുമോ എന്നതാണ് ഇപ്പോൾ കേരളക്കര ഉറ്റുനോക്കുന്ന കാര്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ നിർണായക സമിതിയില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം പത്തു പേരാണ് ഉള്ളത്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, താരിഖ് അൻവർ, കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, ശശി തരൂർ…

    Read More »
  • LIFE

    ‘എന്റെ അമ്മയെ കണ്ട് പഠിക്കണം നീ’ എന്ന് എന്റെ ഭർത്താവെങ്ങാൻ പറഞ്ഞിരുന്നെങ്കിൽ എന്റെ കഥ തന്നെ മറ്റൊന്നായേനെ -അശ്വതി ശ്രീകാന്ത്

    ഇത് Great Indian Kitchen എന്ന സിനിമയുടെ റിവ്യൂ അല്ല, അത് കണ്ടപ്പോൾ ഓർത്ത ചില കാര്യങ്ങൾ മാത്രമാണ്. വീട്ടിൽ ഞാൻ ഒറ്റക്കാണ് രാവിലെ പാചകം എങ്കിൽ ദോശയ്ക്ക് സാമ്പാർ ആവും കറി. ഒരേ തരം ദോശ, ഒരേ ഒരു സാമ്പാർ. കാസറോളിൽ ദോശ ചുട്ടു വച്ച് കറി അടുത്ത് വച്ച് എല്ലാവരെയും വിളിച്ച് ഒരുമിച്ച് കഴിക്കലാണ് പതിവ്. ഇനി എന്റെ ഭർത്താവിന്റെ അമ്മയാണ് അടുക്കളയിൽ എങ്കിൽ അത് പല തരം ദോശകളും 3 തരം സാമ്പാറും ആവും. കട്ടിയുള്ളതും ഇല്ലാത്തതും, മൊരിഞ്ഞതും അല്ലാത്തതും നെയ് പുരട്ടിയതും പുരട്ടാത്തതുമായ ദോശകൾ, അച്ഛന് പുളിയും ഉപ്പും കുറഞ്ഞ സാമ്പാർ, മകന് അധികം സാമ്പാർ പൊടി ചേർക്കാത്ത കടുക് താളിക്കാത്ത സാമ്പാർ, മറ്റുള്ളവർക്ക് ഉപ്പും പുളിയും സാമ്പാർ പൊടിയും ചേർത്ത കടുക് താളിച്ച സാധാരണ സാമ്പാർ. അവസാനത്തെ ആളും കഴിച്ചെഴുന്നേൽക്കും വരെ ചൂടു ദോശകൾ ഡൈനിങ് ടേബിളിലേയ്ക്ക് പറന്നു കൊണ്ടിരിക്കും. എല്ലാവരുടേം തൃപ്തി ഉറപ്പാക്കി…

    Read More »
  • കേരളത്തിൽ എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേ

    കേരളത്തിൽ എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേ. എബിപി- സി വോട്ടർ അഭിപ്രായ സർവേയിലാണ് കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് പ്രവചിക്കുന്നത്. എൽഡിഎഫ് 85 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. യുഡിഎഫ് നേടുക 53 സീറ്റുകൾ. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 154 മുതൽ 162 വരെ സീറ്റുകൾ ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. ബിജെപി ആണ് രണ്ടാം സ്ഥാനത്ത്. 98 മുതൽ 106 സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം . ഇടത്- കോൺഗ്രസ് സഖ്യത്തിന് 26 മുതൽ 34 വരെ സീറ്റുകൾ ലഭിക്കും. 43 ശതമാനം വോട്ട് തൃണമൂൽ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപിക്ക് 37.5 ശതമാനം വോട്ട് ലഭിക്കും. തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിൽ ഡിഎംകെ -കോൺഗ്രസ് സഖ്യം 162 സീറ്റുകൾ നേടും. ഭരണകക്ഷിയായ എഐഎഡിഎംകെ -ബിജെപി സഖ്യം 64 സീറ്റിൽ ഒതുങ്ങും എന്നാണ് സർവേയുടെ പ്രവചനം. അസമിൽ ഭരണകക്ഷിയായ എൻഡിഎയ്ക്ക് 77 സീറ്റുകൾ ലഭിക്കും. യുപിഎയ്ക്ക് 40 സീറ്റുകൾ ആണ്…

    Read More »
  • NEWS

    സിഎസ്ഐ മധ്യകേരള മഹാഇടവകയ്ക്ക് പുതിയ നായകൻ.

    സിഎസ്ഐ മധ്യകേരള മഹായിടവകയുടെ അധ്യക്ഷനായി ബിഷപ്പ് ഡോക്ടർ സാബു ചെറിയാൻ അഭിഷിക്തനായി. മഹാഇടവകയുടെ പതിമൂന്നാമത്തെ അദ്ധ്യക്ഷനായാണ് ഡോക്ടർ സാബു ചെറിയാൻ സ്ഥാനാരോഹിതനായത്. രാവിലെ കുര്‍ബാനയ്ക്ക് ശേഷമായിരുന്നു മഹായിടവക അധ്യക്ഷനായുള്ള സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിച്ചത്. സി എസ് ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. സി എസ് ഐ സഭ പരമാധ്യക്ഷൻ മോഡറേറ്റർ ബിഷപ് എ.ധര്‍മരാജ് റസാലം, മാർത്തോമാ സഭ പരമാധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത, മധ്യകേരള മഹായിടവക മോഡറേറ്റേഴ്സ് കമ്മിസറി ബിഷപ്പ് ഡോക്ടർ ഉമ്മൻ ജോർജ് എന്നിവരാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. മോഡറേറ്ററുടെ മുന്നിൽ മുട്ടുകുത്തിയ നിയുക്ത ബിഷപ്പിന്റെ ശിരസ്സിൽ കൈവെച്ച് ബിഷപ്പുമാർ പ്രാർഥന നടത്തി. തുടർന്ന് അഭിഷേകം ചെയ്തു. കുരിശു മാലയും മോതിരവും അംശവടിയും നൽകിയശേഷം ബിഷപ്പായി പ്രഖ്യാപിച്ചു

    Read More »
  • NEWS

    ഇന്ധനവില വീണ്ടും കൂട്ടി

    രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ‌ കൂട്ടിയത്‌. ജനുവരിയിൽ ഇത്‌ മൂന്നാംതവണയാണ്‌ വില കൂട്ടുന്നത്‌. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85 രൂപ 36 പൈസയും ഡീസലിന് 79 രൂപ 51 പൈസയുമായി ഉയർന്നു . കൊവിഡിനെ തുടർന്നു ക്രൂഡ് ഓയിൽ ഉത്പാദനം കുറഞ്ഞതാണ് പെട്രോൾ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകാൻ കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

    Read More »
Back to top button
error: