കേരളത്തിൽ എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേ. എബിപി- സി വോട്ടർ അഭിപ്രായ സർവേയിലാണ് കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് പ്രവചിക്കുന്നത്.
എൽഡിഎഫ് 85 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. യുഡിഎഫ് നേടുക 53 സീറ്റുകൾ.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 154 മുതൽ 162 വരെ സീറ്റുകൾ ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. ബിജെപി ആണ് രണ്ടാം സ്ഥാനത്ത്. 98 മുതൽ 106 സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം . ഇടത്- കോൺഗ്രസ് സഖ്യത്തിന് 26 മുതൽ 34 വരെ സീറ്റുകൾ ലഭിക്കും. 43 ശതമാനം വോട്ട് തൃണമൂൽ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപിക്ക് 37.5 ശതമാനം വോട്ട് ലഭിക്കും.
തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിൽ ഡിഎംകെ -കോൺഗ്രസ് സഖ്യം 162 സീറ്റുകൾ നേടും. ഭരണകക്ഷിയായ എഐഎഡിഎംകെ -ബിജെപി സഖ്യം 64 സീറ്റിൽ ഒതുങ്ങും എന്നാണ് സർവേയുടെ പ്രവചനം.
അസമിൽ ഭരണകക്ഷിയായ എൻഡിഎയ്ക്ക് 77 സീറ്റുകൾ ലഭിക്കും. യുപിഎയ്ക്ക് 40 സീറ്റുകൾ ആണ് ലഭിക്കുക. നിയമസഭയുടെ ആകെ അംഗഫലം 126 ആണ്. പുതുച്ചേരിയിൽ എൻഡിഎ അധികാരത്തിൽ വരുമെന്ന് സർവേ പ്രവചിക്കുന്നു. 30ൽ 16 സീറ്റ് വരെ നേടാം എന്നാണ് പ്രവചനം. കോൺഗ്രസ്- ഡിഎംകെ സഖ്യം 14 സീറ്റുകൾ നേടുമെന്ന് സർവേ പ്രവചിക്കുന്നു.