NEWS

സിഎസ്ഐ മധ്യകേരള മഹാഇടവകയ്ക്ക് പുതിയ നായകൻ.

സിഎസ്ഐ മധ്യകേരള മഹായിടവകയുടെ അധ്യക്ഷനായി ബിഷപ്പ് ഡോക്ടർ സാബു ചെറിയാൻ അഭിഷിക്തനായി. മഹാഇടവകയുടെ പതിമൂന്നാമത്തെ അദ്ധ്യക്ഷനായാണ് ഡോക്ടർ സാബു ചെറിയാൻ സ്ഥാനാരോഹിതനായത്.

രാവിലെ കുര്‍ബാനയ്ക്ക് ശേഷമായിരുന്നു മഹായിടവക അധ്യക്ഷനായുള്ള സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിച്ചത്. സി എസ് ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. സി എസ് ഐ സഭ പരമാധ്യക്ഷൻ മോഡറേറ്റർ ബിഷപ് എ.ധര്‍മരാജ് റസാലം, മാർത്തോമാ സഭ പരമാധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത, മധ്യകേരള മഹായിടവക മോഡറേറ്റേഴ്സ് കമ്മിസറി ബിഷപ്പ് ഡോക്ടർ ഉമ്മൻ ജോർജ് എന്നിവരാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. മോഡറേറ്ററുടെ മുന്നിൽ മുട്ടുകുത്തിയ നിയുക്ത ബിഷപ്പിന്റെ ശിരസ്സിൽ കൈവെച്ച് ബിഷപ്പുമാർ പ്രാർഥന നടത്തി. തുടർന്ന് അഭിഷേകം ചെയ്തു. കുരിശു മാലയും മോതിരവും അംശവടിയും നൽകിയശേഷം ബിഷപ്പായി പ്രഖ്യാപിച്ചു

Back to top button
error: