Month: January 2021

  • NEWS

    ട്രാക്ടർ പരേഡിൽ തീരുമാനം പറയാതെ സുപ്രീം കോടതി:പോലീസിന് തീരുമാനിക്കാം

    വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്ത് പോരാടുന്ന കർഷകർ ജനുവരി 26ന് ട്രാക്ടർ പരേഡ് നടത്തുന്ന സംഭവത്തിൽ അതിനെ എങ്ങനെ ചെറുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം പൊലീസിന് ആണെന്ന് സുപ്രീംകോടതി. കേസ്‌ വീണ്ടും പരിഗണിക്കാനിരിക്കെ ട്രാക്ടർ പരേഡിൽ പോലീസിന് തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തിൽ പൂർണസ്വാതന്ത്ര്യം പൊലീസിനുണ്ട്. എന്നാൽ ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യം ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിരസിച്ചു. കിസാൻ പരേഡ് രാജ്യത്തിൻറെ ഔദ്യോഗിക പരേഡിനെ ബാധിക്കുമെന്നും മറ്റു രാജ്യങ്ങൾക്കിടയിൽ ഇത് ഇന്ത്യ രാജ്യത്തിന് വലിയ നാണക്കേട് ഉണ്ടാകും എന്നു കാണിച്ച് പോലീസ് നൽകിയ ഹർജിയിലാണ് കോടതി തീരുമാനം അറിയിച്ചത്. സമരം ചെയ്യുന്ന കർഷകരും കേന്ദ്രസർക്കാരും തമ്മിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ചര്‍ച്ച ഇരുപതിലേക്ക് മാറ്റി പരേഡ് സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പോലീസിന് ആണെന്നുള്ളത് ഉത്തരവായി തരണമെന്ന് എജി ആവശ്യപ്പെട്ടപ്പോൾ കേന്ദ്ര സർക്കാരിൻറെ അധികാരത്തെ കുറിച്ച് കോടതിയുടെ ഉത്തരവിന്റെ ആവശ്യമില്ലെന്നാണ് മറുപടി ലഭിച്ചത്.…

    Read More »
  • NEWS

    കോങ്ങാട് വിജയദാസ് അന്തരിച്ചു.

    സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോങ്ങാട് എംഎൽഎയുമായ വിജയദാസ് അന്തരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രിയാണ് വിജയദാസ് അന്തരിച്ചത്. വിജയ് ദാസിന് കോവിഡാനന്തര ശ്വാസകോശ രോഗവും മസ്തിഷ്കാഘാതവും സംഭവിച്ചുവെന്നതാണ് മരണകാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് ബാധിതനായ ഇദ്ദേഹത്തെ പിന്നീടുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഈ മാസം പന്ത്രണ്ടാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം കണ്ടതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സയിലിരിക്കെ വിജയദാസിന്‌ ന്യൂമോണിയയും ബാധിച്ചിരുന്നു. രാവിലെ മുതൽ മൃതശരീരം പൊതുദർശനത്തിന് വെച്ച ശേഷം വൈകിട്ട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും.

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,093 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ…

    Read More »
  • NEWS

    യന്ത്രവല്‍ക്കൃത മത്സ്യബന്ധന വ്യവസായ മേഖലയിലെ മിനിമം വേതനം; തെളിവെടുപ്പ് 27-ന്

    സംസ്ഥാനത്തെ യന്ത്രവല്‍ക്കൃത മത്സ്യബന്ധന വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനുളള തെളിവെടുപ്പ് യോഗം 27.01.2021-ന് രാവിലെ 11.00 മണിക്ക് വിഴിഞ്ഞം ഫിഷറീസ് വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ നടത്തും. യോഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കാം.

    Read More »
  • Lead News

    അയല്‍രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനൊരുങ്ങി ഇന്ത്യ

    കോവിഡ് വാക്‌സിന്‍ അയല്‍ രാജ്യങ്ങള്‍ക്ക് എത്തിച്ച് കൊടുക്കാനൊരുങ്ങി ഇന്ത്യ. വാക്‌സിന്‍ നയതന്ത്രത്തിന്റെ ഭാഗമായി നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് എത്തിക്കാനാണ് ശ്രമം. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച ഓക്‌സ്ഫഡ് അസ്ട്രാസെനക്കയുടെ കോവിഷീല്‍ഡ് വാക്‌സീന്‍, ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ എന്നിവയാണ് ഇന്ത്യ അയച്ചുകൊടുക്കുക. ആദ്യത്തെ കയറ്റുമതിക്ക് പണം ഈടാക്കില്ലെങ്കിലും അടുത്ത ഷിപ്‌മെന്റുകള്‍ക്ക് ഓരോ കമ്പനിക്കും രാജ്യങ്ങള്‍ പണം നല്‍കി വാങ്ങേണ്ടിവരുമെന്നാണ് വിവരം. ഇന്ത്യയോട് അവസാനമായി വാക്‌സിന്‍ ആവശ്യപ്പെട്ടത് നേപ്പാളാണ്. അതേസമയം, മ്യാന്‍മറും ബംഗ്ലദേശും സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സീന്‍ ശ്രീലങ്കയ്ക്കുകൂടി ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

    Read More »
  • Lead News

    നവജാതശിശു ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ

    നവജാതശിശു ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ. 56 ദിവസം പ്രായമുള്ള കുഞ്ഞിനെ ശ്വാസതടസ്സം ഉണ്ടെന്ന് പറഞ്ഞാണ് ബന്ധുക്കൾ രാവിലെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ച ശേഷം കുഞ്ഞിന്റെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന് കൊവിഡ് നെഗറ്റീവ് ആണ്. കുഞ്ഞിന്റെ മൃതശരീരം ഇന്ന് രാവിലെ -തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഇതുവരെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Lead News

    ഫസ്റ്റ്ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകൾ അവസാനിച്ചു

    കോവിഡ് മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഓൺലൈൻ ക്ലാസുകളില്‍ പത്തിലെ ക്ലാസുകൾ അവസാനിച്ചു. കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോഴും കേരളത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തകരരുത് എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി ആയിരുന്നു ഫസ്റ്റ് ബെല്‍ ഓൺലൈൻ ക്ലാസുകൾ. അധ്യാപകരും വിദ്യാർത്ഥികളും ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സുകളോട് ആത്മാർത്ഥമായി സഹകരിച്ചിരുന്നു. ഫെബ്രുവരി ആദ്യവാരം മുതൽ പത്താം ക്ലാസിന്റെ റിവിഷൻ ക്ലാസുകൾ സംപ്രേക്ഷണം ചെയ്തു തുടങ്ങും. അതേസമയം പ്ലസ് ടു വിഭാഗത്തിനായുള്ള ഓൺലൈൻ ക്ലാസുകൾ പഴയതുപോലെ തുടരുമെന്നും അറിയിച്ചു. പത്താം ക്ലാസ്സിനുഉള്ള ഓൺലൈൻ ക്ലാസ്സ് പൂർത്തിയാക്കിയതോടെ ഈ സമയം കൂടി പ്ലസ്ടുവിന് വേണ്ടി ഉപയോഗിക്കും. പ്ലസ് ടുവിന് 140 ക്ലാസ്സുകൾ കൂടി ബാക്കിയുണ്ട്. ഈ മാസം തന്നെ ക്ലാസുകൾ മുഴുവൻ പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.

    Read More »
  • Lead News

    നിയമസഭ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി ഉമ്മന്‍ചാണ്ടി

    ഉമ്മന്‍ചാണ്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍നോട്ട സമിതി ചെയര്‍മാനാകും. രമേശ് ചെന്നിത്തല, താരിഖ് അന്‍വര്‍, മുല്ലപ്പളളി രാമചന്ദ്രന്‍, കെ. മുരളീധരന്‍, കെ.സി വേണുഗോപാല്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.എം സുധീരന്‍ തുടങ്ങിയവര്‍ മേല്‍നോട്ട സമിതിയില്‍ അംഗങ്ങളായിരിക്കും. മാനേജ്മെന്‍റ് ആന്‍റ് സ്ട്രാറ്റജിക് കമ്മിറ്റിയില്‍ 10 അംഗങ്ങളാണുള്ളത്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുളള ചുമതലയും ഉമ്മചാണ്ടിക്കാണ്. കേരളത്തിന്‍റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്ലീം ലീഗ് അടക്കമുളള ഘടകക്ഷികള്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ വിജയത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍. കേരളത്തില്‍ ഭരണം പിടിക്കുന്നത് കോണ്‍ഗ്രസിന് അനിവാര്യമായതിനാല്‍ ഗ്രൂപ്പുപോരില്ലാതെ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഹൈക്കമാന്‍ഡ് നേതാക്കളോട് ആവശ്യപ്പെടുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എ കെ ആന്റണി മുഴുവന്‍ സമയവും കേരളത്തില്‍…

    Read More »
  • ടൂറിസം കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കും

    സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണിത്. ഇതിന് വേണ്ടി എല്ലാ പ്രധാന കേന്ദ്രങ്ങളിലും ടൂറിസം പൊലീസിനെ നിയോഗിക്കും. യോഗത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക്, തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍, പൊലീസ് ഡിഐജി എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെയുള്ള 69 ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുറമെ ഈ സര്‍ക്കാര്‍ വന്നശേഷം 85 കേന്ദ്രങ്ങള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് ആവശ്യത്തിന് ടൂറിസം പൊലീസിനെ നിയോഗിക്കാനാണ് തീരുമാനം.

    Read More »
  • LIFE

    പ്രകാശന്‍ പറന്നു തുടങ്ങി

    ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചു. ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസൻ, അജു വർഗീസ്, സൈജുകുറുപ്പ്, മാത്യൂസ് എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഫീൽഗുഡ് എന്റര്‍ടൈനര്‍ ആണ്. നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവർത്തിച്ച ഷഹദിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് പ്രകാശൻ പറക്കട്ടെ. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. അജു വർഗീസ്, ടിനു തോമസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ എന്ന ചിത്രം നിർമിച്ചിരിക്കുന്നത്.

    Read More »
Back to top button
error: