Month: January 2021
-
“മോഡിയെ അടക്കം പേടിയില്ല, എന്നെ അവർക്ക് തൊടാൻ ആകില്ല “
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അടക്കം തനിക്ക് ആരെയും പേടിയില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.കാർഷിക മേഖലയെ തകർക്കാൻ ആണ് മൂന്നു നിയമങ്ങൾ കൊണ്ട് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ മുഴുവൻ കാർഷിക മേഖലയും കുത്തകകൾക്ക് കൈമാറാൻ ആണ് കേന്ദ്ര സർക്കാർ നീക്കം.വിവാദ കാർഷിക നിയമം സംബന്ധിച്ച ലഘുലേഖ പുറത്തിറക്കുക ആയിരുന്നു രാഹുൽ ഗാന്ധി. രാജ്യത്തെ ഓരോ പൗരനും പ്രക്ഷോഭം നയിക്കുന്ന കർഷകരെ പിന്തുണക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. “കർഷകർക്ക് വസ്തുതകൾ അറിയാം. ഞാൻ ആരാണെന്നും അറിയാം.മോഡി ഉൾപ്പെടെ ആരെയും പേടിയില്ല.അവർക്കെന്നെ വെടിവെക്കാം.ഞാൻ ദേശാസ്‌നേഹി ആണ്. രാജ്യത്തെ സംരക്ഷിക്കും.”രാഹുൽ വ്യക്തമാക്കി.
Read More » -
NEWS
ജോസ് തെറ്റയിലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടി
മുൻ മന്ത്രി ജോസ് തെറ്റയിൽ രചിച്ച സിനിമയും രാഷ്ട്രീയവും’ എന്ന പുസ്തകം ചലച്ചിത്ര താരം മമ്മൂട്ടി പ്രകാശനം ചെയ്തു. ആദ്യ പ്രതി എം.വി. ശ്രേയാംസ് കുമാർ എം.പി ഏറ്റുവാങ്ങി. രാഷ്ട്രീയത്തിലെ മാറ്റങ്ങൾ പലപ്പോഴും സിനിമയിൽ പ്രതിഫലിക്കാറുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. നാഷണൽ ബുക്ക് സ്റ്റാൾ ആണ് പ്രസാധകർ. ജോസ് തെറ്റയിൽ, സി.പി.ഐ (എം) ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, മുൻ എറണാകുളം ജില്ലാ കളക്ടർ കെ.ആർ.വിശ്വംഭരൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Read More » -
LIFE
ഗൂഗിളിൽ ജീവനക്കാരൻ എന്നു പറയും, ചതിയിലൂടെ 50ലേറെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു
ഗൂഗിൾ ജീവനക്കാരൻ എന്ന് പറഞ്ഞു പറ്റിച്ച് അമ്പതിലേറെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച ആൾ അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശി സന്ദീപ് മിശ്രയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിളിൽ എച്ച് ആർ മാനേജർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളുമായി അടുത്തിരുന്നത്. മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് ഇയാൾ യുവതികളുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് യുവതികളെ പറഞ്ഞ് പറ്റിച്ച് ലൈംഗികമായി ഉപയോഗിക്കും. ഇവരിൽ നിന്ന് പണവും കരസ്ഥമാക്കും. ലൈംഗിക വീഡിയോകളും ഇയാൾ ഷൂട്ട് ചെയ്ത് സൂക്ഷിക്കും. പിന്നീട് യുവതികളെ ഭീഷണിപ്പെടുത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അമ്പതിലേറെ യുവതികളെയാണ് ഇയാൾ കബളിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. വ്യത്യസ്ത പേരുകളിൽ ആയി നിരവധി പ്രൊഫൈലുകൾ ഇയാൾക്ക് ഉണ്ട്. 40 ലക്ഷം രൂപ പ്രതിവർഷം വരുമാനമുണ്ട് എന്നാണ് ഇയാളുടെ അവകാശവാദം. ഐഐഎം അഹമ്മദാബാദിലെ നാല് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഇയാൾ നിർമ്മിച്ചിരുന്നു. 30 സിംകാർഡുകൾ ഇയാൾക്ക് ഉണ്ടായിരുന്നു. 4 മൊബൈൽ ഫോണുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇവയിൽ യുവതികളെ ലൈംഗികമായി…
Read More » -
Lead News
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുക ഉമ്മൻചാണ്ടി തന്നെ, പത്തംഗ സമിതിയെ പ്രഖ്യാപിച്ച് കോൺഗ്രസ്
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഈ സമിതിയാണ് കോൺഗ്രസിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുക. 10 അംഗങ്ങൾ ഉൾപ്പെട്ടതാണ് സമിതി. ഉമ്മൻചാണ്ടിയെ കൂടാതെ രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, താരിഖ് അൻവർ, കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമായ കൊടിക്കുന്നിൽ സുരേഷ്,കെ സുധാകരൻ ശശി തരൂർ എം പി, മുൻ കെപിസിസി പ്രസിഡണ്ടുമാരായ വി എം സുധീരൻ, കെ മുരളീധരൻ എന്നിവരാണ് സമിതി അംഗങ്ങൾ. യുഡിഎഫ് കൺവീനർ എം എം ഹസനെ സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ മുരളീധരൻ,വി എം സുധീരൻ എന്നീ കെപിസിസി പ്രസിഡണ്ടുമാരുടെ ഗണത്തിൽപ്പെടുത്തി ഹസനെ പരിഗണിക്കേണ്ട എന്നാണ് തീരുമാനിച്ചത്.
Read More » -
LIFE
കുളിമുറിയിലെ കണ്ണാടി ക്രമീകരിച്ചിരിക്കുന്നത് പുറത്തുനിന്ന് കാണുന്ന രീതിയിൽ, കണ്ണാടി ഇളക്കിമാറ്റിയപ്പോൾ കണ്ടത് രഹസ്യമുറി, പതിനെട്ടുകാരി വാടകവീട്ടിൽ കണ്ടത് ഞെട്ടിക്കുന്ന സംഭവങ്ങൾ
അമേരിക്കയിലെ അരിസോണയിൽ പതിനെട്ടുകാരി അന്നാബെൽ മൈക്കൽസനും കുടുംബവും പുതിയ വാടക വീട്ടിലേക്ക് മാറിയിട്ട് അധികകാലമായില്ല. വീട്ടിൽ വന്നു കയറിയത് മുതൽ വീടിന് എന്തോ പ്രശ്നമുണ്ട് എന്ന തോന്നൽ ആയിരുന്നു അന്നാബെൽ മൈക്കൽസനും കുടുംബത്തിനും ഉണ്ടായിരുന്നത്. സംശയം കൂടിയപ്പോഴാണ് വീട് ഒന്ന് പരിശോധിച്ചു നോക്കാം എന്ന് തീരുമാനിച്ചത്. ബാത്ത്റൂമിൽ ഒരു വലിയ കണ്ണാടി പിടിപ്പിച്ചിരുന്നു. ഇത് എടുത്ത് മാറ്റാൻ കഴിയാത്ത രീതിയിൽ ആയിരുന്നു ഘടിപ്പിച്ചിട്ടുള്ളത്. കണ്ണാടി ഇളക്കി മാറ്റാൻ കുടുംബം തീരുമാനിച്ചു. അന്നാബെൽ തന്നെ മൊബൈലിൽ ഇത് പകർത്താനും ആരംഭിച്ചു. കണ്ണാടി ഇളക്കിമാറ്റി നോക്കിയപ്പോൾ കണ്ടത് അപ്പുറത്ത് ഒരു രഹസ്യ മുറി. ഒരാൾക്ക് സുഖമായി താമസിക്കാൻ കഴിയുന്ന പോലെയായിരുന്നു മുറിയുടെ ക്രമീകരണം. ഷൂട്ട് നടന്നതിന്റെ ലക്ഷണങ്ങൾ അവിടെ ഉണ്ടായിരുന്നു. ക്യാമറയിൽ ഘടിപ്പിക്കാൻ എന്നവണ്ണം വയറുകളും. അപ്പുറത്തെ വശത്തുനിന്ന് കണ്ണാടി നോക്കിയപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന സംഭവം അറിയുന്നത്. കണ്ണാടിക്ക് പുറത്തുനിന്ന് നോക്കുമ്പോൾ ഇപ്പുറത്ത് എന്താണ് നടക്കുന്നത് എന്ന് വ്യക്തമായി കാണാം. തിരിച്ച് ആയാലോ ഒന്നും…
Read More » -
NEWS
റഹ്മാൻ്റെ പുതിയ സിനിമ ” സമാറ “
റഹ്മാൻ നായകനാവുന്ന പുതിയ മലയാള സിനിമയുടെ ടൈറ്റിൽ പുറത്തു വിട്ടു. യുവ താരങ്ങളായ ടൊവിനോ തോമസും സണ്ണി വെയിനുമാണ് ചിത്രത്തിൻ്റെ പേര് തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ പ്രഖ്യാപിച്ചത്. മലയാളത്തിൽ വളരെ സെലക്ടീവായി പ്രോജക്ടുകൾ ചെയ്യുന്ന റഹ്മാൻ്റെ പുതിയ സിനിമയുടെ പേര് ” സമാറ “എന്നാണ്. പുതുമുഖ യുവ സംവിധായകൻ ചാൾസ് ജോസഫാണ് കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ” സമാറ “യെ അണിയിച്ചൊരുക്കുന്നത്. ഫോറൻസിക് ആധാരമായുള്ള ഒരു ഇൻവെസ്റ്റ്റിഗേഷൻ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിൻ പോളിയുടെ ‘ മൂത്തോനി ‘ലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു , രാഹുൽ മാധവ് , ബിനോജ് വില്ല്യ, വീർ ആര്യൻ, ശബരീഷ് വർമ്മ , ബില്ലി, വിവിയ, നീത് ചൗധരി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ സമാറ ‘ യിൽ മർമ്മ പ്രധാനമായ മറ്റൊരു കഥാപാത്രമായി എത്തുന്നത് പ്രമുഖ നടൻ ഭരത് ആണ്. പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ…
Read More » -
Lead News
ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
4296 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 70,259; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,83,393 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,259 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 63 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9…
Read More » -
NEWS
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന “രണ്ട്” പുരോഗമിക്കുന്നു
സൂപ്പർഹിറ്റ് ചിത്രം ഫൈനൽസിനു ശേഷം പ്രജീവ് സത്യവ്രതൻ ഹെവൻലി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് രണ്ട്. സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പൊളിറ്റിക്കൽ സറ്റയറാണ് രണ്ട്. ഒപ്പം ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ കൂടിയാണ് രണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായക കഥാപാത്രമായ വാവയെ അവതരിപ്പിക്കുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനാഗ്രഹിക്കുന്ന നാട്ടിൻപുറത്തുകാരനായ ഓട്ടോ ഡ്രൈവറാണ് വാവ. അന്ന രേഷ്മ രാജനാണ് നായിക. ടിനിടോം,ഇർഷാദ്, കലാഭവൻ റഹ്മാൻ തുടങ്ങിയവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് ലാൽ ആണ്. ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
Read More » -
NEWS
ദാസേട്ടന്റെ മധുരഗാനം രമേഷ് പിഷാരടി പ്രകാശനം ചെയ്തു,ചിത്രം – ഒരു പക്കാ നാടൻ പ്രേമം
എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത” ഒരു പക്കാ നാടൻ പ്രേമം” എന്ന ചിത്രത്തിലെ യേശുദാസ് പാടിയ പാട്ടിന്റെ സീഡി പ്രകാശനവും ഡിജിറ്റൽ ലോഞ്ചിംഗും രമേഷ് പിഷാരടിയും മോഹൻ സിത്താരയും ചേർന്ന് നിർവ്വഹിച്ചു. യേശുദാസിന്റെ 81-ാം പിറന്നാൾ ദിനത്തിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച്, മോഹൻ സിത്താരയുടെ സംഗീത സംവിധാനത്തിൽ ദാസേട്ടൻ ആലപിച്ച ഗാനം, ദാസേട്ടന്റെ പിറന്നാൾ സമ്മാനമായി മലയാളികൾക്ക് സമർപ്പിച്ചു. മോഹൻ സിത്താരയുടെ ഈണത്തിൽ, കൈതപ്രത്തിനു പുറമെ കെ ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , വിനു കൃഷ്ണൻ എന്നിവരുടെ രചനയിൽ യേശുദാസ് ,വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, അൻവർ സാദത്ത്, ജ്യോത്സന , ശിഖാ പ്രഭാകർ എന്നിവർ ആലപിച്ച അഞ്ചു ഗാനങ്ങൾ ചിത്രത്തിലുണ്ട്. വിനു മോഹൻ ,ഭഗത് മാനുവൽ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, ടോം ജേക്കബ്ബ്, സിയാദ് അഹമ്മദ്, വിദ്യാമോഹൻ ,…
Read More »
