NEWS

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന “രണ്ട്” പുരോഗമിക്കുന്നു

സൂപ്പർഹിറ്റ് ചിത്രം ഫൈനൽസിനു ശേഷം പ്രജീവ് സത്യവ്രതൻ ഹെവൻലി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് രണ്ട്.


സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പൊളിറ്റിക്കൽ സറ്റയറാണ് രണ്ട്. ഒപ്പം ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ കൂടിയാണ് രണ്ട്.


വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായക കഥാപാത്രമായ വാവയെ അവതരിപ്പിക്കുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനാഗ്രഹിക്കുന്ന നാട്ടിൻപുറത്തുകാരനായ ഓട്ടോ ഡ്രൈവറാണ് വാവ.


അന്ന രേഷ്മ രാജനാണ് നായിക. ടിനിടോം,ഇർഷാദ്, കലാഭവൻ റഹ്മാൻ തുടങ്ങിയവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് ലാൽ ആണ്.

ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

Back to top button
error: