ഗൂഗിൾ ജീവനക്കാരൻ എന്ന് പറഞ്ഞു പറ്റിച്ച് അമ്പതിലേറെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച ആൾ അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശി സന്ദീപ് മിശ്രയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിളിൽ എച്ച് ആർ മാനേജർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളുമായി അടുത്തിരുന്നത്.
മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് ഇയാൾ യുവതികളുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് യുവതികളെ പറഞ്ഞ് പറ്റിച്ച് ലൈംഗികമായി ഉപയോഗിക്കും. ഇവരിൽ നിന്ന് പണവും കരസ്ഥമാക്കും. ലൈംഗിക വീഡിയോകളും ഇയാൾ ഷൂട്ട് ചെയ്ത് സൂക്ഷിക്കും. പിന്നീട് യുവതികളെ ഭീഷണിപ്പെടുത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അമ്പതിലേറെ യുവതികളെയാണ് ഇയാൾ കബളിപ്പിച്ചത് എന്ന് പോലീസ് പറയുന്നു.
വ്യത്യസ്ത പേരുകളിൽ ആയി നിരവധി പ്രൊഫൈലുകൾ ഇയാൾക്ക് ഉണ്ട്. 40 ലക്ഷം രൂപ പ്രതിവർഷം വരുമാനമുണ്ട് എന്നാണ് ഇയാളുടെ അവകാശവാദം. ഐഐഎം അഹമ്മദാബാദിലെ നാല് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഇയാൾ നിർമ്മിച്ചിരുന്നു.
30 സിംകാർഡുകൾ ഇയാൾക്ക് ഉണ്ടായിരുന്നു. 4 മൊബൈൽ ഫോണുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇവയിൽ യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഉണ്ട്.