Month: January 2021
-
NEWS
സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഇനി പരാക്രം ദിവസ് എന്ന പേരിൽ ആചരിക്കാൻ കേന്ദ്ര സർക്കാർ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുഖ്യ പങ്കാളിയായ സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇനി പരാക്രം ദിവസ് എന്ന പേരിൽ ആചരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആര്‍ക്ക് മുൻപിലും കീഴടങ്ങാത്ത ആദർശധീരനായ നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി ട്ടാണ് അദ്ദേഹത്തിൻറെ ജന്മദിനം ഇങ്ങനെ ആഘോഷിക്കാൻ തീരുമാനിച്ചത്. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിൻറെ നിസ്വാർത്ഥമായ സേവനം എല്ലാവരും ഓർമിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ജനുവരി 23 പരാക്രം ദിവസായി ആചരിക്കാൻ തീരുമാനിച്ചതെന്ന് സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി.
Read More » -
Lead News
ഇനി ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം, 2026 ലെ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടൽ എൽഡിഎഫും എൻ ഡി എയും തമ്മിൽ ആകുമെന്ന് കണക്കുകൂട്ടൽ
സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ തുടർഭരണം വരികയാണ് നല്ലതെന്ന കണക്കുമായി ബിജെപി. അങ്ങനെ വന്നാൽ സംസ്ഥാനത്ത് കോൺഗ്രസ് ഇല്ലാതെയാവും. അധികാരമില്ലാത്ത കോൺഗ്രസ് പ്രവർത്തകർക്ക് ഇനിയും പിടിച്ചുനിൽക്കാനാകില്ല എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.തുടർന്ന് യുഡിഎഫ് ഇല്ലാതാകുകയും ചില ഘടകകക്ഷികൾ എൻഡിഎയിൽ ചേക്കേറുകയും ചെയ്യും. ഇത് മുന്നിൽ കണ്ട് വേണം പ്രവർത്തനം എന്നാണ് ബിജെപി താഴെ ഘടകങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ബിജെപിയുടെ പഠന ശിബിരങ്ങൾ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്നുണ്ട്. പഠന ശീബിരങ്ങളിൽ ആണ് സംസ്ഥാന- ജില്ലാ നേതാക്കൾ ഈ സന്ദേശം അണികളിലേയ്ക്ക് എത്തിക്കുന്നത്. കർണാടക, ത്രിപുര,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ അണികളോട് സംവദിക്കുന്നത്. ഇവിടങ്ങളിൽ കോൺഗ്രസ് ദുർബലമായപ്പോൾ ബിജെപി വലുതായി. കേരളം ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമായിരുന്നു ബിജെപിയുടെത്.കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും ഒരുപോലെ എതിർക്കപ്പെടണം എന്നായിരുന്നു ബിജെപിയുടെ ലൈൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോടും യുഡിഎഫിനോടും ഒപ്പം വോട്ടിന്റെ കാര്യത്തിൽ അടുക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു.…
Read More » -
Lead News
നഗ്നപാദനായി പ്രാക്ടീസ്, ആദ്യ പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചു വിക്കറ്റ് നേട്ടം, സിറാജ് നടന്നുകയറിയത് ദാരിദ്ര്യത്തിൽ നിന്ന് വിജയത്തിന്റെ കൊടുമുടിയിലേക്ക്
പ്രഥമ ടെസ്റ്റ് സീരീസിൽ തന്നെ മുഹമ്മദ് സിറാജ് എന്ന 27 കാരൻ ക്രിക്കറ്റ് വിദഗ്ധരുടെയും കളിക്കാരുടെയും കയ്യടി നേടി. ഒറ്റ സീരിസിൽ തന്നെ സിറാജ് നിരവധി റെക്കോർഡുകൾ തകർത്തു. ഹൈദരാബാദിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മയും സഹോദരനും സുഹൃത്തുക്കളും നിറ കണ്ണീരോടെയാണ് സിറാജിനെ സ്വീകരിച്ചത്.2-1 എന്ന നിലയ്ക്ക് ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ സിറാജിന്റെ പങ്ക് ചെറുതല്ല. അതിൽ സെക്കൻഡ് ഇന്നിംഗ്സിലെ അഞ്ചു വിക്കറ്റ് നേട്ടവും ഉണ്ട്. ഗാബയിൽ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബൗളറാണ് സിറാജ്. ബോർഡർ- ഗവാസ്കർ സീരീസിൽ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യൻ ബൗളർമാരുടെ പട്ടികയിലും മുന്നിൽ സിറാജ് ഉണ്ട്. മൂന്നു മാച്ചുകളിൽ നിന്നായി 13 വിക്കറ്റാണ് സിറാജ് നേടിയത്. ഇനി ഒരു വർഷം മുമ്പുള്ള സിറാജിനെ കാണാം. ഹൈദരാബാദിലെ ഒരു പ്രാദേശിക മൈതാനത്തായിരുന്നു സിറാജ് ക്രിക്കറ്റ് കളിച്ചിരുന്നത്. അതും ബൂട്ട് വാങ്ങാൻ പണമില്ലാതെ നഗ്നപാദനായി. അച്ഛൻ മുഹമ്മദ് ഗൗസ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. അമ്മ വീട്ടുജോലി…
Read More » -
Lead News
തിരിച്ചടി ചെന്നിത്തലയ്ക്ക് തന്നെ, മുഖ്യമന്ത്രിപദത്തിൽ പാക്കേജ് ചർച്ചയായില്ല, ഐ ഗ്രൂപ്പ് ആശയക്കുഴപ്പത്തിൽ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ ഒന്നും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച പാക്കേജ് വിഷയമായില്ല. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പിൽ കേന്ദ്രബിന്ദു സ്ഥാനത്തേക്ക് കൊണ്ടു വരികയും ചെയ്തു. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ ആക്കിയാണ് ഉമ്മൻചാണ്ടിയുടെ പദവി ഉയർത്തിയത്. ആരാകും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്നത് സംബന്ധിച്ച് ഹൈക്കമാൻഡ് തന്ത്രപൂർവം മൗനം പാലിച്ചു. സാധാരണ അഞ്ചുവർഷം പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന വ്യക്തി ആകും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. അഞ്ചുവർഷം പ്രതിപക്ഷത്തെ നയിച്ചത് രമേശ് ചെന്നിത്തലയാണ്. എന്നാൽ നാലര വർഷത്തിനുശേഷം അടുത്ത തെരഞ്ഞെടുപ്പിന്റെ മേൽനോട്ടച്ചുമതല ഉമ്മൻചാണ്ടിക്ക് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി പങ്കിടണമെന്ന് ഒരു ചർച്ച അനൗപചാരിക തലത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ചർച്ചകൾ വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനിച്ചത്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച പാക്കേജുകൾ ഒന്നും ചർച്ച ചെയ്തില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും തെളിച്ചിട്ട വഴിയിലൂടെ സഞ്ചരിക്കാൻ…
Read More » -
LIFE
“അന്ധാ ദുൻ” മലയാളം റീമേക്കിൽ പൃഥ്വിരാജ്, ഷൂട്ട് ജനുവരി 27 മുതൽ?
“അന്ധാ ദുൻ” എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം റീമേക്കിൽ നായകൻ പൃഥ്വിരാജ്. ഈ മാസം 27 മുതൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും എന്നാണ് വിവരം. “കോൾഡ് കേസ്” എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ പൃഥ്വിരാജ് ഉള്ളത്. ആയുഷ്മാൻ ഖുറാനയുടെ റോളിലാണ് മലയാളത്തിൽ പൃഥ്വിരാജ് എത്തുന്നത്. രവി കെ ചന്ദ്രൻ ആണ് ചിത്രത്തിന്റെ മലയാളം സംവിധായകൻ. ചിത്രത്തിന്റെ ഭൂരിഭാഗവും കേരളത്തിലാണ് ഷൂട്ട് ചെയ്യുന്നത്. നായികമാരായി അഹാന കൃഷ്ണയും മമ്ത മോഹൻദാസും എത്തുമെന്നാണ് സൂചന. ആരൊക്കെ ചിത്രത്തിലുണ്ടാകും എന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ഉടൻ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടും. ശ്രീരാം രാഘവൻ സംവിധാനം ചെയ്ത് ആയുഷ്മാൻ ഖുറാന നായകനായി അഭിനയിച്ച ചിത്രമാണ് അന്ധാ ദുൻ. ചിത്രത്തിലെ നായകൻ അന്ധനായി അഭിനയിച്ച് ജീവിക്കുകയാണ്. എന്നാൽ ഒരു സിനിമാതാരത്തിന്റെ കൊലപാതകം യാദൃശ്ചികമായി നായകൻ കാണാൻ ഇടയാകുന്നു. ഇതോടെ അയാളുടെ സ്വസ്ഥ ജീവിതം അവസാനിക്കുന്നു. 2018ലെ ഈ ചിത്രം ബോക്സ് ഓഫീസിൽ തരംഗമായി. മികച്ച നടനുള്ള ദേശീയ…
Read More » -
Lead News
കഠിനമായ തീരുമാനങ്ങളെടുത്തു, കാഠിന്യമേറിയ പോരാട്ടങ്ങൾ നടത്തി, യാത്രപറഞ്ഞ് ഡൊണാൾഡ് ട്രമ്പ്
മനസ്സില്ലാമനസ്സോടെ അധികാരത്തിൽനിന്ന് വിടപറഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്. വൈറ്റ് ഹൗസ് പുറത്തുവിട്ട വിടവാങ്ങൽ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ട്രമ്പ് വികാരാധീനനായി കാണപ്പെട്ടു. ” പുതിയ ഭരണകൂടം നിലവിൽ വരികയാണ്. അമേരിക്കയിലെ സുരക്ഷിതത്വത്തിനും വിജയത്തിനും പുതിയ ഭരണകൂടം നിദാനം ആകട്ടെ എന്ന് പ്രാർത്ഥനകളോടെ ആശംസിക്കുന്നു. ” വീഡിയോയിൽ ട്രമ്പ് ഇങ്ങനെ പറയുന്നു, ” എല്ലാവിധ ആശംസകളും നേരുന്നു. ” “കഠിനമായ തീരുമാനങ്ങളെടുത്തു, കാഠിന്യമേറിയ പോരാട്ടങ്ങൾ നടത്തി. എല്ലാം അമേരിക്കയുടെ നന്മയ്ക്ക്.”ട്രമ്പ് വ്യക്തമാക്കി. എന്നാൽ തന്നെ തോൽപ്പിച്ച ജോ ബൈഡന്റെ പേര് ഒരു പ്രാവശ്യം പോലും ഉച്ചരിക്കാൻ ഡൊണാൾഡ് ട്രമ്പ് തയ്യാറായില്ല. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ 232ന് എതിരെ 306 ഇലക്ട്രൽ വോട്ടുകൾക്കാണ് ബൈഡൻ ട്രമ്പിനെ തോൽപ്പിച്ചത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ബൈഡനെ കാണാൻ ട്രമ്പ് തയ്യാറായില്ല.
Read More » -
Lead News
ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും, ഒന്നും കാണാനും കേൾക്കാനും നിൽക്കാതെ ട്രമ്പ് പുറത്തേക്ക്
അമേരിക്കയുടെ 45 ആമത് പ്രസിഡണ്ടായി 78 കാരൻ ജോ ബൈഡൻ ചുമതലയേൽക്കും. ഇന്ത്യൻ വംശജ 56 കാരി കമല ഹാരിസ് ഇന്ന് വൈസ് പ്രസിഡണ്ടായി അധികാരമേൽക്കും. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി ചുമതലയേൽക്കുന്ന പ്രസിഡണ്ടാണ് ജോ ബൈഡൻ. വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയും. അമേരിക്കൻ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ത്യൻ സമയം രാത്രി പത്തരയാണിത്. വലിയ ആഘോഷങ്ങൾ ഇല്ലാതെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ആയിരം പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. ആക്രമണഭീഷണി ഉള്ളതിനാൽ കനത്ത സുരക്ഷാ സംവിധാനത്തിൽ ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ. സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാര കൈമാറ്റത്തിന് എത്തില്ല എന്നത് ഈ ചടങ്ങിന്റെ പ്രത്യേകതയാണ്. ഇന്ന് അതിരാവിലെ ട്രമ്പ് വൈറ്റ് ഹൗസ് വിടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് സത്യപ്രതിജ്ഞ ചടങ്ങിന് എത്തുക പതിവാണ് അമേരിക്കയിൽ. ഫ്ലോറിഡയിലെ…
Read More » -
Lead News
സ്പ്രിംഗ്ലറിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, മുഖ്യമന്ത്രി ഒന്നുമറിഞ്ഞില്ല, എല്ലാത്തിനും പിന്നിൽ ശിവശങ്കർ
സ്പ്രിംഗ്ലർ തയ്യാറാക്കിയ കരാർ രേഖ ഐടി സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ ഏകപക്ഷീയമായി നടപ്പാക്കുകയായിരുന്നു എന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പഠിച്ച വിദഗ്ധ സമിതിയുടേതാണ് റിപ്പോർട്ട്. കോവിഡ് വിവരങ്ങളുടെ വിശകലനത്തിന് സ്പ്രിംഗ്ലർ കമ്പനിയെ ഉൾപ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയാണെന്നും റിപ്പോർട്ടിലുണ്ട്. പൊതുജനങ്ങളുടെ വിവരങ്ങൾക്കു മേൽ കമ്പനിക്ക് സമ്പൂർണ്ണ അവകാശം നൽകുന്നതായിരുന്നു കരാർ എന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. സ്പ്രിംഗ്ലർ സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജൻ കൊബ്രഗഡെ സമിതിയെ അറിയിച്ചു. സ്പ്രിംഗ്ലറുമായി ചർച്ച നടത്തിയ ഐടി വകുപ്പ് ഉന്നതരുടെ യോഗത്തിലെ വിവരങ്ങൾ എത്ര ചോദിച്ചിട്ടും വിദഗ്ധ സമിതിക്ക് ലഭ്യമാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്. കരാർ വ്യവസ്ഥകൾ ദുരുപയോഗ സാധ്യത ഉള്ളതാണെന്ന് വിദഗ്ദ്ധസമിതി ചൂണ്ടിക്കാണിക്കുന്നു. കാരണം കരാർ നടപ്പാക്കിയവർക്ക് സാങ്കേതിക- നിയമ വൈദഗ്ധ്യം ഇല്ല. മുഖ്യമന്ത്രി പോലുമറിയാതെ കരാർ ഒപ്പിട്ടത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കൻ…
Read More » -
Lead News
ആപ്പ് വഴി വായ്പ: തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം; നേതൃത്വം ഐ.ജിക്ക്
മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ, ക്രൈംബ്രാഞ്ച് എസ്പി മാരായ സാബു മാത്യു, എം ജെ സോജൻ, ഡിവൈഎസ്പിമാരായ പി വിക്രമൻ, കെ ആർ ബിജു, പി അനിൽകുമാർ എന്നിവർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇൻറർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം. ഓൺലൈൻ വായ്പാതട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാനും സംസ്ഥാന…
Read More » -
Lead News
ഇന്ത്യ ജയിച്ചതിനു പിന്നിൽ -സമ്പൂർണ അവലോകനം -ദേവദാസ് തളാപ്പ് – വീഡിയോ
ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ വിജയം ക്രിക്കറ്റ് ചരിത്രത്തിൽ സ്വർണ ലിപികളിൽ രേഖപ്പെടുത്തും എന്ന് തീർച്ച. വമ്പന്മാർ പുറത്തിരിക്കുമ്പോൾ ആണ് ഈ ചരിത്ര നേട്ടം എന്നത് വിജയത്തിന്റെ ശോഭ കൂട്ടുന്നു. കായിക വിദഗ്ധൻ ദേവദാസ് തളാപ്പിന്റെ അവലോകനം.
Read More »