LIFETRENDING

കുളിമുറിയിലെ കണ്ണാടി ക്രമീകരിച്ചിരിക്കുന്നത് പുറത്തുനിന്ന് കാണുന്ന രീതിയിൽ, കണ്ണാടി ഇളക്കിമാറ്റിയപ്പോൾ കണ്ടത് രഹസ്യമുറി, പതിനെട്ടുകാരി വാടകവീട്ടിൽ കണ്ടത് ഞെട്ടിക്കുന്ന സംഭവങ്ങൾ

അമേരിക്കയിലെ അരിസോണയിൽ പതിനെട്ടുകാരി അന്നാബെൽ മൈക്കൽസനും കുടുംബവും പുതിയ വാടക വീട്ടിലേക്ക് മാറിയിട്ട് അധികകാലമായില്ല. വീട്ടിൽ വന്നു കയറിയത് മുതൽ വീടിന് എന്തോ പ്രശ്നമുണ്ട് എന്ന തോന്നൽ ആയിരുന്നു അന്നാബെൽ മൈക്കൽസനും കുടുംബത്തിനും ഉണ്ടായിരുന്നത്.

സംശയം കൂടിയപ്പോഴാണ് വീട് ഒന്ന് പരിശോധിച്ചു നോക്കാം എന്ന് തീരുമാനിച്ചത്. ബാത്ത്റൂമിൽ ഒരു വലിയ കണ്ണാടി പിടിപ്പിച്ചിരുന്നു. ഇത് എടുത്ത് മാറ്റാൻ കഴിയാത്ത രീതിയിൽ ആയിരുന്നു ഘടിപ്പിച്ചിട്ടുള്ളത്. കണ്ണാടി ഇളക്കി മാറ്റാൻ കുടുംബം തീരുമാനിച്ചു. അന്നാബെൽ തന്നെ മൊബൈലിൽ ഇത് പകർത്താനും ആരംഭിച്ചു.

കണ്ണാടി ഇളക്കിമാറ്റി നോക്കിയപ്പോൾ കണ്ടത് അപ്പുറത്ത് ഒരു രഹസ്യ മുറി. ഒരാൾക്ക് സുഖമായി താമസിക്കാൻ കഴിയുന്ന പോലെയായിരുന്നു മുറിയുടെ ക്രമീകരണം. ഷൂട്ട് നടന്നതിന്റെ ലക്ഷണങ്ങൾ അവിടെ ഉണ്ടായിരുന്നു. ക്യാമറയിൽ ഘടിപ്പിക്കാൻ എന്നവണ്ണം വയറുകളും.

അപ്പുറത്തെ വശത്തുനിന്ന് കണ്ണാടി നോക്കിയപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന സംഭവം അറിയുന്നത്. കണ്ണാടിക്ക് പുറത്തുനിന്ന് നോക്കുമ്പോൾ ഇപ്പുറത്ത് എന്താണ് നടക്കുന്നത് എന്ന് വ്യക്തമായി കാണാം. തിരിച്ച് ആയാലോ ഒന്നും കാണുകയുമില്ല.

വീട്ടിൽ ഈ സംവിധാനം ഉണ്ടാക്കിയത് എന്തിനാണെന്ന് ഇപ്പോഴും അന്നാ ബെല്ലിനും കുടുംബത്തിനും അറിയില്ല. വിചിത്ര സംഭവം ആയതിനാൽ പൊലീസിനെ അറിയിക്കാനാണ് ഇവരുടെ തീരുമാനം. താൻ പകർത്തിയ ദൃശ്യങ്ങൾ അന്നാ ബെൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ സംഭവം വൈറലായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button