Month: January 2021

  • VIDEO

    കെ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു, കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് കെ സുധാകരൻ- വീഡിയോ

    Read More »
  • NEWS

    തിരുവനന്തപുരം വിമാനതാവള കൈമാറ്റം; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ

    തിരുവനന്തപുരം വിമാനതാവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളെന്ന് കേന്ദ്ര പാർലമെന്‍ററികാര്യ, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ലേലത്തിൽ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രിയുടേത്.സംസ്ഥാന സർക്കാർ കമ്പനിയേക്കാൾ കൂടുതൽ തുക കാണിച്ചതിനാൽ ആണ് ആദാനി ഗ്രൂപ്പിന് വിമാനതാവളം കൈമാറിയത്. 168 കോടി രൂപയായിരുന്നു അദാനി ഗ്രൂപ്പിന്‍റെ ലേല തുക. സംസ്ഥാന സർക്കാർ നിയന്ത്രത്തിലുള്ള കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്‍റ് കോർപ്പറേഷൻ 135 കോടിയാണ് മുന്നോട്ട് വച്ചിരുന്നത്. തികച്ചും സുതാര്യമായ രീതിയിലാണ് ലേല നടപടികൾ നടന്നത്. ലേലത്തിൽ പങ്കെടുത്ത സർക്കാർ കമ്പനിയുടെ പ്രൊപ്പോസൽ തയ്യാറാക്കിയത് അദാനിയുമായി ബന്ധമുള്ള ഏജൻസിയാണെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു. വിമാനതാവളം നടത്തി പരിചയം ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന പ്രധാന കമ്പനിയായ സിയാലിനെ ലേലത്തിൽ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപീകരിച്ചത് ആരുടെ താത്പര്യമായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനടക്കമുള്ളവരാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കുകയാണ് മുഖ്യമന്ത്രി…

    Read More »
  • Lead News

    റിമാന്‍ഡ് തടവുകാരന്‍ ഷെഫീക്കിന്റെ മരണം; സിബിഐ അന്വേഷണമാകാമെന്ന് മുഖ്യമന്ത്രി

    കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ കാഞ്ഞിരപ്പളളി സ്വദേശി ഷഫീക്ക് മരിച്ച സംഭവത്തില്‍ കേസ് സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണമാണെങ്കില്‍ സിബിഐ അന്വേഷണമാകാം. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷെഫീഖിന്റെ ഭാര്യ ഹൃദ്രോഗിയാണെന്നും കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമുളള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറപടി നല്‍കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ കബിളിപ്പിച്ച് 3000 രൂപയും സ്വര്‍ണക്കമ്മലും തട്ടിയെടുത്ത കേസില്‍ കാഞ്ഞിരപ്പളളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖിനെ ഉദയം പേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്‌കൂള്‍ ക്വാറന്റീന്‍ സെന്ററില്‍ പാര്‍പ്പിച്ചു. അപസ്മാരബാധയെത്തുടര്‍ന്നു കൊച്ചി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പിന്നീട് അബോധാവസ്ഥയിലായ ഷെഫീഖിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുമ്പോഴായിരുന്നു മരണം. എന്നാല്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തു…

    Read More »
  • VIDEO

    യു ഡി എഫിനു ഭരണം കിട്ടിയാൽ ഉമ്മൻ‌ചാണ്ടി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കോ?-വീഡിയോ

    Read More »
  • VIDEO

    കോൺഗ്രസ് നേതാവ് കെ വി തോമസ് പുറത്തേക്ക്? എൽഡിഎഫ് സഖ്യം തള്ളാതെ കെവി തോമസ്-Video

    Read More »
  • NEWS

    പടിയിറങ്ങുന്നതിന് മുമ്പ് ട്രംപിന്റെ മകളുടെ വിവാഹനിശ്ചയം

    യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് മുമ്പ് ഡൊണള്‍ഡ് ട്രംപിന്റെ മകളുടെ വിവാഹനിശ്ചയം. മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. വൈറ്റ് ഹൗസിലെ വരാന്തയില്‍ കാമുകന്‍ മൈക്കിള്‍ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് ടിഫാനി തന്നെയാണ് വിവാഹനിശ്ചയ വിവരം പുറത്തുവിട്ടത്. ട്രംപിന്റെ രണ്ടാം ഭാര്യ മാര്‍ല മേപ്പിള്‍സിലുണ്ടായ ഏക മകളാണ് 27കാരിയായ ടിഫാനി. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയുടെ ലോ സ്‌കൂളില്‍നിന്നു ബിരുദമെടുത്തയാളാണ് ടിഫാനി. മൈക്കിള്‍ ബൗലസ് നൈജീരിയന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശിയാണ്.ലാഗോസില്‍ വളര്‍ന്ന ബൗലസ് ലണ്ടനിലാണ് കോളജ് പഠനം പൂര്‍ത്തിയാക്കിയത്. 2018 ജനുവരിയില്‍ ഇരുവരും ലണ്ടനില്‍ ഒരുമിച്ചുള്ളതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ്‌തേസമയം, ഇന്ന് അതിരാവിലെ ട്രമ്പ് വൈറ്റ് ഹൗസ് വിടുമെന്നാണ് ലഭിച്ച വിവരം. ഫ്‌ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോര്‍ട്ടിലേക്ക് ആണ് ട്രംപ് കുടുംബസമേതം മാറുക. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് സത്യപ്രതിജ്ഞ ചടങ്ങിന് എത്തുക പതിവാണ് അമേരിക്കയില്‍. എന്നാല്‍ സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാര കൈമാറ്റത്തിന് എത്തില്ല എന്നത് ഈ ചടങ്ങിന്റെ…

    Read More »
  • Lead News

    കെ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു, കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് കെ സുധാകരൻ

    കെ സുധാകരനെ കോൺഗ്രസ്‌ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. കെപിസിസി പ്രസിഡണ്ടായി കെ സുധാകരനെ അവരോധിക്കാൻ സാധ്യതയുണ്ട് എന്ന് അഭ്യൂഹങ്ങൾക്കിടെയാണ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് കെ സുധാകരൻ വ്യക്തമാക്കി. എന്നാൽ തനിക്ക് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പാർട്ടിയെ നയിക്കാൻ ഉള്ള കഴിവും ആത്മവിശ്വാസം തനിക്കുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി. രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കെ സുധാകരൻ പ്രതികരിച്ചു. കെ വി തോമസിനെ കോൺഗ്രസ് നഷ്ടപ്പെടുത്തില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

    Read More »
  • Lead News

    ആരോഗ്യപ്രവർത്തകർ വാക്സിനോട് മുഖം തിരിക്കുന്നുവോ.?

    കോവിഡിനെതിരെ നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷമാണ് രാജ്യത്ത് വാക്സിൻ വിതരണം കഴിഞ്ഞാഴ്ച ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയിട്ടാണ് വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആദ്യ രണ്ടു ദിവസങ്ങളിൽ വാക്സിൻ സ്വീകരിക്കുന്നതിനോട് ആരോഗ്യപ്രവർത്തകർ താത്പര്യം പ്രകടിപ്പിച്ചപ്പോൾ മൂന്നാം ദിവസത്തിന് ശേഷം കോട്ടയം ജില്ലയിൽ ആരോഗ്യ പ്രവർത്തകർ വാക്സിന്‍ സ്വീകരിക്കുന്നതിനോട് വിമുഖത കാണിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ വാക്സിൻ സ്വീകരിക്കാൻ 900 പേർ രജിസ്റ്റർ ചെയ്തെങ്കിലും ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 580 മാത്രമാണ്. കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നതിനെപ്പറ്റി ആരോഗ്യ വകുപ്പ് പരിശോധിക്കും. ആരോഗ്യ പ്രവർത്തകർക്കിടയിൽ ചിലര്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്നുണ്ട് എന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോക്ടർ ജേക്കബ് വർഗീസ് പറഞ്ഞു. ഈ വിഷയത്തെ പറ്റി അധികൃതരുമായും ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്യുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകർ എത്താത്ത സാഹചര്യത്തിൽ…

    Read More »
  • Lead News

    പി.സി. ജോര്‍ജ് എം.എല്‍.എ.യെ ശാസിക്കാന്‍ ശുപാര്‍ശ

    തിരുവനന്തപുരം: പി.സി. ജോര്‍ജ് എം.എല്‍.എ.യെ ശാസിക്കാന്‍ ശുപാര്‍ശ. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നടപടി. നിയമസഭ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയാണ് പി.സി. ജോര്‍ജിനെതിരായ നടപടിക്ക് ശുപാര്‍ശ നല്‍കിയത്. കമ്മിറ്റിയുടെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടായാണ് പി.സി. ജോര്‍ജിനെതിരായ പരാതി സഭയില്‍വെച്ചത്. വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അടക്കമുള്ളവരും പരാതി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുന്നതരത്തില്‍ എം.എല്‍.എ. പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. ഇക്കാര്യം കമ്മിറ്റി പരിശോധിക്കുകയും എം.എല്‍.എ.യുടെ പരാമര്‍ശങ്ങള്‍ അതിരുകടന്നതാണെന്നും വിലയിരുത്തി. തുടര്‍ന്നാണ് എം.എല്‍.എ.യെ ശാസിക്കാന്‍ ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    Read More »
  • Lead News

    കടയ്ക്കാവൂർ കേസിൽ അമ്മ കുറ്റക്കാരിയെന്ന് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു

    ലൈംഗികപരമായി പീഡിപ്പിച്ചു എന്ന പേരിൽ അറസ്റ്റിലായ അമ്മ കുറ്റക്കാരി എന്ന് തെളിയിക്കുന്ന സൂചനകള്‍ ലഭിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേരള മനസാക്ഷി ഞെട്ടലോടെയാണ് കടയ്ക്കാവൂർ സംഭവത്തിന്റെ വാർത്ത കേട്ടത്. സ്വന്തം അമ്മ തന്നെ പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ സംഭവമാണ് കടയ്ക്കാവൂരില്‍ അരങ്ങേറിയത്. എന്നാല്‍ കേസിൽ നിർണായക ട്വിസ്റ്റുകൾ ആണ് പിന്നീട് സംഭവിച്ചത്. ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് സമ്മതിക്കാതിരുന്ന ഭാര്യയോടുള്ള പ്രതികാരം തീർക്കുവാൻ അച്ഛൻ തന്നെ മകനെ കൂട്ടുപിടിച്ച് അമ്മയ്ക്കെതിരെ കൃത്രിമമായി കേസ് കെട്ടിച്ചമച്ചതാണെന്ന് രണ്ടാമത്തെ മകൻ വെളിപ്പെടുത്തിയിരുന്നു. രണ്ടാമത്തെ മകന്റെ വെളിപ്പെടുത്തൽ വിവാദമായതോടെ സംഭവത്തിൽ പ്രതി എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ പെൺകുട്ടിക്ക് വേണ്ടി വാദിക്കാനും ഒരുപാടുപേർ രംഗത്തെത്തി. സംഭവത്തില്‍ പെൺകുട്ടി നിരപരാധിയാണെന്ന് മാതാപിതാക്കൾ ആവർത്തിച്ചു. എന്നാല്‍ ഇപ്പോൾ കേസിൽ അറസ്റ്റിലായ അമ്മ കുറ്റക്കാരിയാണെന്ന് തെളിയിക്കുന്ന വ്യക്തമായ സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള നിലപാട് മാതൃത്വത്തിന് എതിരായ വെല്ലുവിളിയെന്ന് അമ്മ പറഞ്ഞു. സർക്കാരിന്റേത് ഹീനമായ…

    Read More »
Back to top button
error: