Month: January 2021

  • Lead News

    പട്ടാപ്പകള്‍ 63 പവൻ കവർന്ന് മോഷ്ടാവ്

    കുടുംബാംഗങ്ങൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന് 63 പവൻ കവർന്ന് മോഷ്ടാവ്. സംഭവസമയത്ത് വീട്ടിലെ വളർത്തു നായ കുരക്കാതിരുന്നത് കൊണ്ട് മോഷണം അറിഞ്ഞില്ലെന്ന് അയൽക്കാർ. അറയ്ക്കല്‍ നെല്ലിശ്ശേരി ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോസഫും കുടുംബവും മകളുടെ വീട്ടിലേക്ക് പോയ സമയത്താണ് മോഷ്ടാവ് വീട്ടിൽ കയറിയതും വിദഗ്ധമായി മോഷണം നടത്തിയതും. പരാതിയില്‍ കേസ് എടുത്ത പോലീസ് ജോസഫിന്റെ വീടിന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. സിസിടിവി ദൃശ്യത്തിൽ അപരിചിതനായ ഒരാൾ വീടിനോടു ചേർന്ന് നിന്ന് ഫോൺ വിളിക്കുന്നതായും കുറച്ച് സമയത്തിനു ശേഷം മറ്റൊരു ബൈക്കിൽ കയറി പോകുന്നത് കണ്ടതായും പൊലീസ് പറയുന്നു. അന്വേഷണം ഊർജിതമായി ആരംഭിച്ചു. ജോസഫും കുടുംബവും മകളുടെ വീട്ടിൽ തിരുനാൾ വിരുന്നിന് പോയ സമയത്താണ് മോഷണം നടന്നത്. ജോർജിന്റെ മകൻ സെബിന്റെ ഭാര്യ റിനിയുടേയും മകള്‍ റോസ് മേരിയുടേതുമാണ് മോഷണംപോയ സ്വർണാഭരണങ്ങൾ. മോഷണ വസ്തുക്കളിൽ വജ്രമാല അടക്കം ഉൾപ്പെടുന്നതായി വീട്ടുകാര്‍ പറയുന്നു. മകളുടെ വീട്ടിൽ നിന്നും…

    Read More »
  • Lead News

    അതിതീവ്ര വൈറസിനെ ചെറുക്കാനും വാക്‌സിന്‍; നിര്‍മ്മിക്കാനൊരുങ്ങി ഓക്‌സ്ഫഡ്

    അതിതീവ്ര കോവിഡ് വൈറസിനെ ചെറുക്കാനും വാക്‌സിന്‍ നിര്‍മ്മിക്കാനൊരുങ്ങി ഓക്‌സ്ഫഡ്. എത്രയും പെട്ടെന്ന് വാക്‌സിന്റെ പുതിയ പതിപ്പുകള്‍ പുറത്തെത്തുമെന്ന് ഓക്‌സ്ഫഡ് ശാസ്ത്രജ്ഞര്‍ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഓക്‌സ്ഫഡ് സര്‍വകലാശാല, അസ്ട്രാസെനക എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകര്‍ വാക്‌സിനുമായി ബന്ധപ്പെട്ട സാധ്യതാ പഠനങ്ങള്‍ നടത്തിവരികയാണെന്നും വാക്‌സിന്റെ പ്രതിരോധ ശേഷിയില്‍ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സ്വാധീനം ശ്രദ്ധാപൂര്‍വം വിലയിരുത്തുകയാണെന്നും ഓക്‌സ്ഫഡ് അധികൃതര്‍ അറിയിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് വൈറസിന്റെ വാക്‌സിന് അനുമതി നല്‍കാന്‍ തയാറാണെന്ന സൂചന കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നല്‍കിയിരുന്നു.

    Read More »
  • LIFE

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടില്‍ ഇനി ഗരുഡയും

    റോക്കി ഭായിയെ വിറപ്പിച്ച ഗരുഡയെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. കെ.ജി.എഫ് എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ ഗരുഡ എന്ന കഥാപാത്രം അത്രത്തോളം പ്രേക്ഷക മനസ്സിലേക്ക് കയറി കൂടിയിട്ടുണ്ട്. ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്ത മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിൽ ഗരുഡ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവും അഭിനയിക്കാൻ എത്തുന്നു എന്നതാണ്. ഉദയ് കൃഷ്ണയാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ കഥയാണ് ആറാട്ട് സംസാരിക്കുന്നത്. ചിത്രത്തിലെ പ്രധാന വില്ലനായി അല്ല രാമചന്ദ്രൻ രാജു എത്തുന്നതെങ്കിലും മർമ്മപ്രധാനമായ കഥാപാത്രമാണ് അദ്ദേഹത്തിന്റേതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. മോഹന്‍ലാലും രാമചന്ദ്ര രാജുവും തമ്മിലുള്ള സംഘട്ടനം ചിത്രത്തിൻറെ ഹൈലൈറ്റ് ആകും എന്ന് സംവിധായകൻ പറഞ്ഞു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത്. നെടുമുടി വേണൂ, സായി കുമാർ, സിദ്ധിഖ്, വിജയരാഘവൻ, ജോണി…

    Read More »
  • LIFE

    സാജിദ് ഖാനെതിരെ വീണ്ടും ലൈംഗികാരോപണം; കരിഷ്മയ്ക്ക് പിന്നാലെ നടി ഷെര്‍ലിന്‍ ചോപ്രയും

    ജിയ ഖാന്റെ സഹോദരി കരിഷ്മയ്ക്ക് പിന്നാലെ സാജിദ് ഖാനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു നടി കൂടി. നടി ഷെര്‍ലിന്‍ ചോപ്രയാണ് 2005 ല്‍ തനിക്കുണ്ടായ അനുഭവം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഷെര്‍ലിന്റെ പ്രതികരണം. തന്റെ പിതാവിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ പിന്നിട്ടിരിക്കുമ്പോഴാണ് സാജിദുമായി കൂടിക്കാഴ്ച നടത്തിയതെന്നും സംസാരിക്കുന്നതിനിടെ സാജിദ് അയാളുടെ ലൈംഗിക അവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും എന്നാല്‍ താന്‍ എതിര്‍ത്തുവെന്നും ഷെര്‍ലിന്‍ പറയുന്നു. ഹൗസ് ഫുള്‍ സിനിമയുടെ റിഹേഴ്‌സലിനിടെ ജിയയോട് സാജിദ് ഖാന്‍ മോശമായി പെരുമാറിയെന്നും അര്‍ദ്ധനഗ്‌നയായി തന്റെ മുന്‍പില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു എന്നുമാണ് സഹോദരി കരിഷ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ജിയാ തിരക്കഥ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാജിദ് ഖാന്‍ അവളുടെ അടുത്തെത്തി തന്റെ ആവശ്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങും മുന്‍പ് ഇങ്ങനെയാണെങ്കില്‍ ഇനിയങ്ങോട്ട് എന്താകുമെന്ന് കരഞ്ഞുകൊണ്ട് സഹോദരി തന്നോട് ചോദിച്ചു എന്നും കരിഷ്മ വെളിപ്പെടുത്തി. സിനിമയില്‍ നിന്നും പിന്മാറിയാല്‍ ജിയക്കെതിരെ കേസ് കൊടുക്കുമെന്ന് അവള്‍ ഭയപ്പെട്ടിരുന്നു അതുകൊണ്ട്…

    Read More »
  • Lead News

    ബിജെപി കേന്ദ്രീകരിക്കുക 30 മണ്ഡലങ്ങളിൽ, മോഡി പ്രചാരണത്തിന് ?

    നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബിജെപി തീരുമാനം. ത്രികോണ മത്സരം ഉറപ്പുള്ള 30 മണ്ഡലങ്ങളാണ് ബിജെപി തെരഞ്ഞെടുക്കുക . ബിജെപി ദേശീയ നേതൃത്വം ഒരു ദേശീയ ഏജൻസിയെക്കൊണ്ട് നടത്തിയ സർവ്വേയിലാണ് 30 മണ്ഡലങ്ങളെ തിരിച്ചറിഞ്ഞത്. സർവ്വേ രണ്ട് ഘട്ടം പൂർത്തിയായിക്കഴിഞ്ഞു. താമസിയാതെ സർവ്വേ ഏജൻസി ലഭിച്ച ഫലം ദേശീയ നേതൃത്വത്തിന് കൈമാറും. അതിനു ശേഷമാകും മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ നിശ്ചയിക്കുക. നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ ആയിരിക്കും മത്സരിക്കുക എന്നാണ് വിവരം. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിച്ചേക്കും. വർക്കലയിലോ പാലക്കാടോ ശോഭ സുരേന്ദ്രൻ ആയിരിക്കും സ്ഥാനാർഥി. തിരുവന്തപുരം മണ്ഡലത്തിൽ സുരേഷ്ഗോപിയെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. വട്ടിയൂർക്കാവിൽ വി വി രാജേഷ് മത്സരിക്കും. പാലക്കാടോ മലമ്പുഴയിലോ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. എം ടി രമേശ് ചെങ്ങന്നൂരിൽ മത്സരിപ്പിക്കും. ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് ഈ മാസം അവസാനം കേരളത്തിലെത്തുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ…

    Read More »
  • Lead News

    ‘നല്ല മനുഷ്യരെ വേദനിപ്പിച്ചാല്‍ അവരിൽ പലരും ജീവിതം അവസാനിപ്പിക്കും’ എന്ന വാട്സ് ആപ് സന്ദേശമയച്ച ശേഷം യുവബിസനസുകാരന്‍ ചന്ദ്രശേഖര്‍ ഷെട്ടി ആത്മഹത്യ ചെയ്തു

    മംഗളൂരുവിലെ പ്രമുഖ യുവ ബിസിനസുകാരന്‍ ചന്ദ്രശേഖര്‍ഷെട്ടി (38) ആത്മഹത്യ ചെയ്തു. മംഗളൂരു ഹമ്പന്‍കട്ടയിലെ പൂഞ്ച ആര്‍ക്കേഡിലെ പബ്ലിസിറ്റി സ്ഥാപന ഉടമയായ ചന്ദ്രശേഖര്‍ ഷെട്ടിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ചന്ദ്രശേഖര്‍ ഷെട്ടിയെ ഓഫീസില്‍ അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഇളയ സഹോദരന്‍, ചന്ദ്രശേഖറിനെ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രശേഖരഷെട്ടിയുടെ മരണം ആത്മഹത്യയാണെന്നും ഇതിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. വൈകിട്ട് 4 മണിക്ക് അദ്ദേഹം അയച്ച വാട്സ് ആപ് സന്ദേശം പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുന്നു:’നല്ല ആളുകളെ ഒരിക്കലും പരീക്ഷിക്കരുത്. അവരെ വാക്കുകളാല്‍ വേദനിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് മറുപടി നല്‍കാന്‍ കഴിയില്ല, പകരം അവരില്‍ പലരും ജീവിതം അവസാനിപ്പിക്കും’ ഇപ്രകാരമാണ് കന്നഡഭാഷയിലെ വാട്സ് ആപ് സന്ദേശം. അവിവാഹിതനാണ് ചന്ദ്രശേഖര്‍ ഷെട്ടി. മംഗളൂരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാട്സ് ആപ് സന്ദേശത്തിൻ്റെ പൊരുൾ തേടിക്കൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം.

    Read More »
  • Lead News

    സ്പീക്കറുടെ രഹസ്യ സിംകാര്‍ഡിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യും

    സ്വര്‍ണക്കടത്ത് , ഡോളര്‍ക്കടത്ത് എന്നീ കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ച രഹസ്യ സിംകാര്‍ഡിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. മലപ്പുറം പൊന്നാനി സ്വദേശി നാസറിനോടാണ് ഇന്ന് രാവിലെ പത്തരയ്ക്കു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇവരുടെ അടുത്ത സൗഹൃത്താണ് നാസ് അബ്ദുല്ല എന്ന നാസര്‍. വിദേശത്തായിരുന്ന ഇദ്ദേഹം നാലു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. 62388 30969 എന്ന നമ്പര്‍ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സ്പീക്കറുടെ സ്വപ്‌നയുമായുളള ബന്ധം വിവാദമായതോടെ ഈ സിംകാര്‍ഡുള്ള ഫോണ്‍ ഓഫാക്കുകയായിരുന്നു.

    Read More »
  • Lead News

    പ്രധാനമന്ത്രിയും വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്‌

    ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കുന്നതെന്നാണ് വിവരം. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാനമുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് സൂചന. രണ്ടാംഘട്ടത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വാക്‌സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണാനുമതി.

    Read More »
  • LIFE

    പിറന്നാൾ ദിനത്തിൽ അന്വേഷകരെ തേടി ടൊവീനോ തോമസ്

    മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ടൊവീനോ തോമസ്. ഒരു കഥാപാത്രത്തിനു വേണ്ടി എത്രത്തോളം മാറാനും തയ്യാറുള്ള താരം കൂടിയാണ് ടോവിനോ. കഥാപാത്രങ്ങൾക്കു വേണ്ടി എത്രത്തോളം ശാരീരികമായി അധ്വാനിക്കാനും അദ്ദേഹം തയ്യാറാണ്. പലപ്പോഴും ടൊവീനോ തോമസിന്റെ വർക്കൗട്ട് വീഡിയോകളും ഫോട്ടോസും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചുകൊണ്ട് താരം വീണ്ടും ചർച്ചയാവുകയാണ്. അന്വേഷണങ്ങളുടെ കഥയല്ല മറിച്ച് അന്വേഷകരുടെ കഥയാണ് എന്ന കുറിപ്പോടെയാണ് താരം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഡാർവിൻ കുര്യാക്കോസാണ്. മാസ്റ്റേഴ്സ്, ആദംജോൺ, കടുവ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ജിനു വി എബ്രഹാമാണ് ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. തമിഴ് സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആദ്യമായി ഒരു…

    Read More »
  • LIFE

    വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം സിനിമയാവുന്നു: സംവിധാനം ആഷിക് അബു

    വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം സിനിമയാകുന്നു. പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബൻ, റീമാ ലീന രാജൻ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കി തന്നെയാണ് സിനിമ ഒരുക്കുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദ്. റെക്സ് വിജയന്‍, ബിജിബാൽ എന്നിവർ ചേർന്നാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. സൈജു ശ്രീധരൻ എഡിറ്റിങ്ങും, ജ്യോതിഷ് ശങ്കർ ആര്‍ട്ട് ഡയറക്ഷനും, സമീറ സനീഷ് കോസ്റ്റ്യൂം ഡിപ്പാർട്ട്മെൻറ് കൈകാര്യം ചെയ്യുന്നു. ചിത്രം 2021ല്‍ തിയറ്ററുകളിലെത്തുന്ന അണിയറപ്രവർത്തകർ അറിയിച്ചു.

    Read More »
Back to top button
error: