Month: January 2021
-
Lead News
ഹരിപ്പാടിൽ സിപിഎം/സിപിഐ.?
എല്‍.ഡി.എഫില്‍ സീറ്റുകള്‍ വെച്ചു മാറാൻ സാധ്യത. ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ഉൾപ്പെടെ വെച്ച് മാറുമെന്ന് സൂചനകൾ. ഇതോടെ ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ട്വിസ്റ്റ് സംഭവിക്കാം. അരൂരും നാട്ടികയുമൊക്കെ വെച്ചു മാറാൻ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നിയമസഭാതിരഞ്ഞെടുപ്പിലും ജയിക്കണം എന്നുള്ളതാണ് ലക്ഷ്യം. അതെ സമയം പരാജയത്തിൻറെ രുചി അറിഞ്ഞ കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പത്തംഗ സമിതി തിരഞ്ഞെടുപ്പ് വിജയിക്കാൻ വേണ്ട മാർഗ്ഗങ്ങൾ അണിയറയിൽ ഒരുക്കുമ്പോൾ പ്രതിപക്ഷ നേതാവിനെ എന്തുവിലകൊടുത്തും ഹരിപ്പാട് തോൽപ്പിക്കുമെന്ന വാശി പ്രാദേശിക നേതൃത്വത്തിനുണ്ട്. തദ്ദേശ സ്ഥാപ നങ്ങളിലേക്കുള്ള ഇലക്ഷനിൽ വലിയ വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസം തെല്ലൊന്നുമല്ല വർധിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം 18,621 വോട്ടുകൾക്ക് കൈവിട്ടുപോയ ഹരിപ്പാട് പിടിക്കുവാനുള്ള വാശിയിലാണ് പ്രാദേശിക നേതൃത്വം.സിപിഐയുടെ സ്ഥാനാർഥി പി പ്രസാദിനെ ആണ് രമേശ് ചെന്നിത്തല കഴിഞ്ഞ…
Read More » -
Lead News
ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ചൈന
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡൊണള്‍ഡ് ട്രംപ് പടിയിറങ്ങിയതിന്റെ പിന്നാലെ ഇപ്പോഴിതാ ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈന ഉപരോധം ഏര്‍പ്പെടുത്തി. ട്രംപ് ഭരണകൂടത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക് പോംപെയോയും പട്ടികയില്‍ ഉള്‍പ്പെടുന്നു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടെന്നതാണ് കാരണം. അതേസമയം,തീരുമാനത്തില്‍ ബൈഡന്‍ ഭരണകൂടം പ്രതിഷേധമറിയിച്ചു. ചൈനയില്‍ ഉയിഗുര്‍ വംശജര്‍ക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന് ട്രംപ് ഭരണകൂടം അധികാരത്തില്‍ നിന്നൊഴിയാന്‍ മണിക്കൂറുകള്‍ ശേഷിക്കെ മൈക്ക് പോംപെയോ പ്രതികരിച്ചിരുന്നു. ചൈന ഉയിഗുര്‍ വംശജര്‍ക്കും മറ്റ് മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വംശഹത്യ നടത്തിയെന്ന പോംപെയോയുടെ ആരോപണത്തിനു പിന്നാലെയാണ് ചൈന ഉപരോധം ഏര്‍പ്പെടുത്തിയത്.
Read More » -
NEWS
ദേശീയ നൂതനാശയ സൂചികയിൽ കേരളത്തിന് അഞ്ചാം സ്ഥാനം
നാഷണൽ ഇന്നവേഷൻ ഇൻഡക്സില്‍ കഴിഞ്ഞ വർഷത്തെ ആറാം സ്ഥാനത്തിൽ നിന്നും ഒരുപടി ഉയർന്ന് കേരളം നിലവിൽ അഞ്ചാം സ്ഥാനത്ത്. നീതി ആയോഗ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നൂതനാശയ സൂചികയിൽ കേരളം അഞ്ചാം സ്ഥാനത്ത് എത്തിയത്. നൂറിൽ 30.58 ആണ് കേരളത്തിനു ലഭിച്ച സ്കോർ. ദേശീയ നൂതനാശയ സൂചികയിൽ 42.50 നേടി കര്‍ണാടയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന എന്നിവയാണ് കര്‍ണാടകയ്ക്ക് പിന്നിലുള്ള സംസ്ഥാനങ്ങൾ. പട്ടികയിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ബീഹാർ ആണ്. ഗ്ലോബള്‍ ഇന്നവേഷന്‍ മാതൃകയിലാണ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് നീതി ആയോഗ് ചെയർമാൻ ഡോക്ടർ രാജീവ് കുമാർ പറഞ്ഞു. പട്ടികയിൽ ഒന്നാമതെത്താൻ വിദേശ നിക്ഷേപങ്ങളുടെ വരവും, വിവരസാങ്കേതിക വിദ്യയുടെ കയറ്റുമതിയും, വലിയ സാമ്പത്തിക നിക്ഷേപങ്ങളും കർണാടകയെ സഹായിച്ചിട്ടുണ്ട്. രാജ്യ പുരോഗതിയിലും ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും നൂതന ആശയങ്ങൾ എത്രത്തോളം നടപ്പാക്കിയിട്ടുണ്ട് എന്നുള്ളതിന് അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാക്കിയത്.
Read More » -
Lead News
സ്പീക്കര്‍ക്കെതിരായ പ്രമേയ അവതരണം; ഡയസ്സില്‍ നിന്നിറങ്ങി ശ്രീരാമകൃഷ്ണന്‍
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് പി. ശ്രീരാമകൃഷണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയാണ് സഭ നിയന്ത്രിക്കുന്നത്. പ്രമേയത്തിന് മുന്നോടിയായി സ്പീക്കര്‍ ഡയസ്സില്‍ നിന്നിറങ്ങി ഇരിപ്പിടം മാറി. ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലാണ് സ്പീക്കര്‍ ഇരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എം. ഉമ്മര്‍ എംഎല്‍എ പ്രമേയം അവതരിപ്പിക്കും. ചോദ്യോത്തര വേള കഴിഞ്ഞതിന് ശേഷം ഉമ്മറിന്റെ നോട്ടീസ് സഭ പരിഗണിക്കും. ചര്‍ച്ചയ്ക്കൊടുവില്‍ വോട്ടെടുപ്പ് നടത്തും. എന്നാല്‍ സഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പരാജയപ്പെടും. കേരള നിയമസഭയുടെ ചരിത്രത്തില്‍ മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നത്.
Read More » -
Lead News
വനിതാ ഡോക്ടറുടെ ഒന്നരക്കോടി രൂപ തട്ടിയ സംഭവം: ബിഹാർ സ്വദേശി അറസ്റ്റിൽ
ആധുനിക സൗകര്യമുള്ള മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുവാൻ വിദേശ ധനസഹായം വാഗ്ദാനം ചെയ്ത വനിത ഡോക്ടറുടെ കയ്യിൽ നിന്നും ഒന്നര കോടി രൂപ തട്ടിയ പ്രതി അറസ്റ്റിൽ. തലസ്ഥാനനഗരിയിൽ ആണ് സംഭവം അരങ്ങേറിയത്. ബീഹാർ സ്വദേശിയായ നിർമ്മൽ ചൗധരിയാണ് അറസ്റ്റിലായത്. നിർമ്മൽ ചൗധരിക്കൊപ്പം പ്രാദേശിക ഭാഷ സംസാരിക്കുന്ന ഗോവ സ്വദേശിയായ കൂട്ടാളിയേയും ഡൽഹിയിൽനിന്ന് സിറ്റി സൈബർ ക്രൈം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന അന്വേഷണങ്ങൾക്കൊടുവിലാണ് ഇവരെ പൊലീസ് പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന ഇരകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ കയ്യിൽ നിന്നും തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് വിവിധ ബാങ്കുകളിൽ അക്കൗണ്ട് തുറന്നാണ് തട്ടിപ്പ് നടത്തുന്നത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്യാം ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിർമ്മൽ ചൗധരിയെയും കൂട്ടരെയും അറസ്റ്റ് ചെയ്തത്.
Read More » -
NEWS
അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സിന്‍ എടുക്കരുത്
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴും വാക്‌സിന്‍ എടുക്കുന്നതിന് മുമ്പായി എന്തൊക്കെ മുന്‍കരുതല്‍ എടുക്കണമെന്നതിനെപ്പറ്റി ജനങ്ങളില്‍ നല്ലൊരു ശതമാനം പേരിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ വാക്‌സിന്‍ ആര്‍ക്കൊക്കെ സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം എന്നതിനെപ്പറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. അതില്‍ പ്രധാനമായി അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. കോവിഷീല്‍ഡിന്റേയും കോവാക്‌സീന്റേയും കമ്പനികള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഗുരുതര അലര്‍ജിയുള്ളവര്‍ കുത്തിവയ്‌പെടുക്കരുത് എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏതെങ്കിലും മരുന്ന്, ഭക്ഷണം, വാക്‌സിന്‍ എന്നിവയോട് അലര്‍ജിയുള്ളവര്‍ക്കായാണ് മുന്‍കരുതല്‍ നിര്‍ദേശം. അനാഫിലാസിസ് പോലുള്ള ഗുരുതര അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സിന്‍ എടുക്കരുത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പുറമെ ഗര്‍ഭം ധരിക്കാന്‍ പദ്ധതിയിടുന്നവരും കോവീഷില്‍ഡ് സ്വീകരിക്കുന്നതിന് മുന്‍പ് വാക്‌സിനേറ്ററുടെ അഭിപ്രായം തേടണമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ മുന്നോട്ട് വെയ്ക്കുന്നത്. കീമോതെറാപ്പി ചെയ്യുന്ന കാന്‍സര്‍ രോഗികള്‍, എച്ച്‌ഐവി പോസറ്റീവ് ആയ രോഗികള്‍ എന്നിവരാണ് ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരും കോവാക്‌സിന്‍ എടുക്കരുത്.
Read More » -
Lead News
കെ.എസ്.ആർ.ടി.സി ബസ്സിൽ കണ്ടക്ടർമാർ ഇനി ഒറ്റയ്ക്ക്
പുതിയ പരിഷ്കാരണത്തിന് ഒരുങ്ങി കെഎസ്ആർടിസി. യാത്രക്കാരുമായി പങ്കുവയ്ക്കുന്ന കണ്ടക്ടര്‍ സീറ്റ് മാറ്റി പകരം കണ്ടക്ടർക്ക് തനിച്ച് സീറ്റ് നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം ഡ്രൈവറുടെ കാബിനും ഒഴിവാക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കണ്ടക്ടർ സീറ്റില്‍ മറ്റൊരാൾ ഇരിക്കുന്നത് അപകടം വിളിച്ചു വരുത്തും എന്ന നിഗമനത്തിലാണ് പുതിയ പരിഷ്കാരം നടപ്പാക്കാൻ ഒരുങ്ങുന്നത്. നേരത്തെ തന്നെ കണ്ടക്ടർമാരുടെ സീറ്റിൽ ഒപ്പം യാത്ര ചെയ്യുന്നവരിൽ നിന്നും ബുദ്ധിമുട്ടുകൾ നേരിടുന്നതായി വനിതാ കണ്ടക്ടർമാർ പരാതി നൽകിയിരുന്നു. കണ്ടക്ടര്‍മാരുടെ സീറ്റ് സിംഗിൾ ആകുന്നതോടെ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകുമെന്നാണ് വിശ്വസിക്കുന്നത്. കേരളത്തിലെ മിക്ക ഡിപ്പോകളിലും ഇതിനു വേണ്ട നടപടി ക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
Read More » -
LIFE
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഉയർന്നു കേൾക്കുക വഞ്ചിപ്പാട്ട് -വീഡിയോ
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഉയർന്നു കേൾക്കുക വഞ്ചിപ്പാട്ട്. കേരളത്തിന്റെ എൻ സി സി കേഡറ്റുകളുടെ മാർച്ചിന്റെ താളം വഞ്ചിപ്പാട്ടാണ്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ 82,000 ത്തോളം കേഡറ്റുകളെ പ്രതിനിധീകരിച്ച് 26 പേരാണ് ഡൽഹിയിൽ പരിശീലനം നടത്തുന്നത്. പരേഡ് ഗാനമായി വഞ്ചിപ്പാട്ട് കൂടി ഉൾപ്പെടുത്തിയത് കേഡറ്റുകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 3 മണി മുതൽ 2 ബാച്ചുകൾ ആയാണ് പരിശീലനം. തിരുവനന്തപുരം, കോട്ടയം, കൊല്ലം,എറണാകുളം, കോഴിക്കോട് ഗ്രൂപ്പുകളാണ് കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ ഉള്ളത്. രാഷ്ട്രപതി ഭവന് മുന്നിൽ നിന്നു തുടങ്ങി ഇന്ത്യാഗേറ്റിൽ അവസാനിക്കുന്ന രാജ്പഥിലൂടെ 26 ന് ഇവർ മാർച്ച് ചെയ്യും.
Read More » -
NEWS
എൻസിപി കേരള ഘടകത്തിൽ തർക്കം തുടരുന്നു, ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ കേരള സന്ദർശനം മാറ്റിവച്ചു
പാലാ സീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു ശരത് പവാറിന്റെ സന്ദർശനം തീരുമാനിച്ചിരുന്നത്. പാലാ സീറ്റിനെ ചൊല്ലി ആയിരുന്നു എൻസിപിയിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡണ്ട് മാരും ഉൾപ്പെടെ 55 പേരെയാണ് അഖിലേന്ത്യാ പ്രസിഡന്റ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. മുംബൈയിൽ ചില ചടങ്ങുകളിൽ പങ്കെടുക്കേണ്ടതാണ് സന്ദർശനം മാറ്റിവക്കാൻ കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനിടെ എ കെ ശശീന്ദ്രൻ വിഭാഗം പവാറുമായി ആശയവിനിമയം നടത്താൻ, സമാന ചിന്താഗതിക്കാരുടെ അനൗപചാരിക യോഗം ഔദ്യോഗികവസതിയിൽ വിളിച്ചുചേർത്തു. 10 ജില്ലാ പ്രസിഡണ്ടുമാർ തനിക്കൊപ്പം ഉണ്ടെന്നാണ് ശശീന്ദ്രന്റെ വാദം. ഇടതുമുന്നണി വിടേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നവരാണ് ശശീന്ദ്രന്റെ ഒപ്പമുള്ളത്. എന്നാൽ പാലാ സീറ്റ് ഉൾപ്പെടെ എൻസിപിയുടെ നാലു സീറ്റുകളും വിട്ടു കൊടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന പ്രസിഡണ്ട് ടി പി പീതാംബരന്റെ നിലപാട്. സംസ്ഥാന ഘടകത്തിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം നില നിൽക്കവേ അഭിപ്രായ ശേഖരണം നടത്തുകയാണ് പവാറിന്റെ സന്ദർശന ലക്ഷ്യം. ഇക്കാര്യത്തിനായി താൻ കേരളത്തിലേക്ക്…
Read More » -
NEWS
” ഓപ്പറേഷന്‍ ജാവ ” ടീസര്‍ റിലീസ്
വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” “ഓപ്പറേഷൻ ജാവ”എന്ന ചിത്രത്തിന്റെ ടീസര്‍, പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്,കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി,മഞ്ജു വാര്യര്‍,കീര്‍ത്തി സുരേഷ്,നിമിഷ സജയന്‍ എന്നിവര്‍ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “ഓപ്പറേഷൻ ജാവ ” ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വർഷക്കാലത്തോളം നീണ്ട ഗവേഷണങ്ങകൾക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് നിർവ്വഹിക്കുന്നു.ജോയ് പോള്‍ എഴുതിയ…
Read More »