Month: January 2021

  • Lead News

    മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, സർക്കാരിനെ അടിക്കാൻ ആവാത്തതിനാൽ പ്രതിപക്ഷം തനിക്കെതിരെ തിരിയുന്നു

    തനിക്കെതിരെയുള്ള അവിശ്വാസപ്രമേയം അപവാദ പ്രചാരണങ്ങളുടെ ബലത്തിൽ കെട്ടിപ്പൊക്കിയതെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷം തനിക്കെതിരെ തിരിയുന്നത് സർക്കാരിനെ അടിക്കാൻ ആവാത്തതിനാൽ ആണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരപ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു സ്പീക്കർ. വസ്തുതകൾ ഇല്ലാതെ കേട്ടുകേൾവികൾ മാത്രം അടിസ്ഥാനമാക്കിയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കെ എസ് യു നേതാവിനെ പോലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നത്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മറുപടി നൽകാൻ തനിക്ക് സമയമില്ല. അതുകൊണ്ടാണ് ആരോപണങ്ങൾക്ക് മറുപടി പറയാത്തത്. നിയമസഭാ മന്ദിരത്തിൽ നിർമാണത്തിൽ അഴിമതി ഉണ്ടായിട്ടില്ലെന്നും ആരോപണങ്ങൾ തെളിയിച്ചാൽ ഈ പണി തന്നെ നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് ടെൻഡർ നൽകിയതിനെ ശ്രീരാമകൃഷ്ണൻ ന്യായീകരിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ടെൻഡർ ഒഴിവാക്കിയുള്ള നിർമ്മാണ പ്രവർത്തികൾ നടത്തിയതിന്റെ പട്ടിക അദ്ദേഹം വായിച്ചു. സാമാന്യം അന്തസ്സുള്ള കുടുംബത്തിൽ പിറന്ന ആളാണ് താൻ. വള്ളുവനാട്ടിലെ കുടിയാൻ കർഷകർക്കായി പ്രവർത്തിച്ച പിതാമഹനായ മാഞ്ചേരി രാമൻനായരുടെ സംസ്കാരത്തിന്റെ…

    Read More »
  • LIFE

    ക്യാമറ കണ്ണുകളിൽ നിന്നും ഓടിയൊളിച്ച് റിയ ചക്രവർത്തി

    ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്നു കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തിയായിരുന്നു ഇടക്കാലത്ത് വാർത്തകളിലെ താരം. റിയയുടെ കാമുകനും നടനുമായ സുശാന്തിന്റെ മരണത്തോടെയാണ് സിനിമാ മേഖലയിലെ ലഹരിമരുന്നു വ്യവസായവും അതിനു പിന്നിലുള്ള കള്ളക്കളികളും പുറത്തുവന്നത്. സുശാന്തിന്റെ മരണത്തോടെ ബോളിവുഡിലെ താരങ്ങളുടെ ലഹരി ഉപയോഗത്തെ പറ്റി വിശദമായ അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തിലാണ് റിയാ ചക്രവർത്തി ഉള്‍പ്പടെയുള്ള താരങ്ങൾ ജയിലിലേക്കു പോകുന്നത്. സുശാന്തിന്റെ മരണത്തിനുശേഷം സെപ്റ്റംബർ എട്ടിനാണ് ലഹരിമരുന്ന് ഉപയോഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയേും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തത്. റിയാ ചക്രവർത്തിയുടെ അറസ്റ്റിനു പിന്നാലെ ബോളിവുഡിലെയും കന്നഡ ഫിലിം ഇൻഡസ്ട്രിയിലെയും മറ്റു പല പ്രമുഖരുടെയും പേരുകൾ അവരോടൊപ്പം ചേർത്തു വായിക്കപ്പെട്ടു. റിയയ്ക്ക് പിന്നാലെ രാഗിണി, സഞ്ജയ് ഗൽറാണി തുടങ്ങിയ നടിമാരും ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് പോലീസിൻറെ കസ്റ്റഡിയിലായി. ഒരു മാസം ജയിലിൽ കഴിച്ചു കൂട്ടിയ റിയയ്ക്ക് ജാമ്യം കിട്ടിയത് ഒക്ടോബറിലാണ്. കടുത്ത ഉപാധികളോടെയാണ് ഹൈക്കോടതി റിയയ്ക്ക് ജാമ്യം…

    Read More »
  • Lead News

    ഔദ്യോഗിക ബഹുമതികളോടെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് വിട…

    നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സംസ്‌കാരം കഴിഞ്ഞു. പൊതുദര്‍ശനത്തിന് ശേഷം പയ്യന്നൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കായിരുന്നു സംസ്‌കാരം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന്‌ ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. ജയരാജിന്റെ ദേശാടനത്തില്‍ തുടങ്ങി പിന്നീട് മലയാളം കടന്ന് തമിഴിലും അഭിനയിച്ചു. കമല്‍ഹാസനൊപ്പം ‘പമ്മല്‍ കെ സമ്മന്തം’, രജനീകാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെയും തബുവിന്റെയും മുത്തച്ഛന്‍ വേഷത്തില്‍ ‘കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’, മലയാളസിനിമകളായ ‘രാപ്പകല്‍’, ‘കല്യാണരാമന്‍’, ‘ഒരാള്‍മാത്രം’ തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരുമകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. കോറോത്തെ പുല്ലേരി നാരായണ വാദ്ധ്യാരുടേയും ദേവകി അന്തര്‍ജനത്തിന്റേയും മകനായാണ് ജനനം. പരേതയായ ലീല അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ദേവി കൈതപ്രം, പി.വി.ഭവദാസന്‍ (റിട്ട.സീനിയര്‍ മാനേജര്‍, കര്‍ണാടക ബാങ്ക്), ജസ്റ്റിസ് പി.വി.…

    Read More »
  • Lead News

    വീട് ജപ്തിയിൽ, കെപിസിസി ജനറൽ സെക്രട്ടറിയും കുടുംബവും പ്രതിസന്ധിയിൽ

    കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വസ്തുവും വീടും പണയപ്പെടുത്തിയെടുത്ത ലോൺ കുടിശിക പെരുകിപ്പെരുകി 23.94 ലക്ഷം രൂപയുടെ ബാധ്യതയുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതിസന്ധിയില്‍. കെപിസിസി ജനറൽ സെക്രട്ടറി സി ആര്‍ മഹേഷും കുടുംബവുമാണ് ദുരിത കയത്തിലേക്ക് താണു പൊയ്ക്കൊണ്ടിരിക്കുന്നത്. വീടും പറമ്പും ഈ മാസം ജപ്തി ചെയ്യുമെന്ന് കാണിച്ചുകൊണ്ടുള്ള ബാങ്കിൻറെ നോട്ടീസ് മഹേഷിന്റെ അമ്മയുടെ പേരില്‍ ലഭിച്ചു കഴിഞ്ഞു. അമ്മയും, മഹേഷും, ഭാര്യയും, മൂന്നു കുട്ടികളും മഹേഷിന്റെ സഹോദരനും നാടകകൃത്തുമായ മനോജും, ഭാര്യയും ആണ് ഇപ്പോൾ വീട്ടിൽ താമസിക്കുന്നത്. കൊവിഡ് വന്നതോടെ നാടക പ്രവർത്തകനായ മനോജിന്റെ വരുമാനവും നിലച്ചിരിക്കുകയാണ്. പൂര്‍ണ സമയ പൊതു പ്രവര്‍ത്തകനായ മഹേഷിൻറെ കയ്യിലും കടബാധ്യത തീർക്കാനുള്ള സാമ്പത്തികമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ മത്സരിച്ച് പരാജയപ്പെട്ട മഹേഷിനെ ആ വഴിയും സാമ്പത്തിക ബാധ്യതയുണ്ട്. വായ്പ അടച്ചു തീർക്കാൻ സാവകാശം ആവശ്യപ്പെട്ടു കൊണ്ട് അധികാരികൾക്ക് കത്തെഴുതി കാത്തിരിക്കുകയാണ് ഈ പൊതുപ്രവർത്തകൻ. സഹകരണ വകുപ്പ്…

    Read More »
  • കെ-റെയില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി, അടിയന്തര പ്രമേയത്തിന് മറുപടി

    കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്. കെ-റെയില്‍ പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ടല്ല ഈ വികസന പദ്ധതി നടപ്പാക്കുന്നത്. പ്രമേയവതാരകന്‍ പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍. നെല്‍പ്പാടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഗ്രീന്‍ഫീല്‍ഡ് പ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ക്ക് കോട്ടം വരുത്താതെ തൂണുകള്‍ക്ക് മുകളില്‍ റെയില്‍പാളം നിര്‍മ്മിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 115 കിലോമീറ്റര്‍ പാടശേഖരങ്ങളില്‍ 88 കിലോമീറ്റര്‍ ദൂരവും ഈ രീതിയിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടും. നിര്‍ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും ബാധിക്കാത്ത രീതിയിലാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണ് ബാധിക്കുക. അവരുടെ പുനരധിവാസം ഉറപ്പാക്കും. നിര്‍ദ്ദിഷ്ട റെയില്‍പാതയുടെ ആകെ നീളമായ 530 കിലോമീറ്ററില്‍ തിരൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 220 കിലോമീറ്ററില്‍ നിര്‍ദ്ദിഷ്ട പാത നിലവിലുള്ള റെയില്‍പാതയുടെ…

    Read More »
  • VIDEO

    രഹ്ന ഫാത്തിമയും മനോജ് ശ്രീധറും വേർപിരിഞ്ഞു

    Read More »
  • Lead News

    നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷി വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്; നടപടി ദിലീപിന്റെ ഹർജിയിൽ

    കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ചലച്ചിത്ര താരം ദിലീപ് നല്‍കിയ ഹർജിയില്‍ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഹാജരാക്കാനാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. മാപ്പുസാക്ഷിയെന്ന നിലയില്‍ നടിയെ അക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാകാതെ വിപിന്‍ലാലിനെ ജയിലില്‍ നിന്ന് പുറത്തുവിട്ടതിനെ ചോദ്യം ചെയ്തായിരുന്നു ദിലീപിന്റെ ഹർജി. വിപിന്‍ലാലിനെ വിചാരണ പൂര്‍ത്തിയാകും വരെ ജയിലിലടക്കണമെന്നാണ് ദിലീപിന്റെ ഹർജിയില്‍ ആവശ്യപ്പെടുന്നത്. വിപിന്‍ലാലിനെ സാക്ഷിയായി വിസ്തരിക്കാനിരിക്കെയാണ് കോടതി നിര്‍ദേശമുണ്ടായത്. നടിയെ തട്ടിക്കൊണ്ടുപോയി അക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ റിമാണ്ടിലായ മുഖ്യപ്രതി പള്‍സര്‍ സുനിയും മറ്റൊരു കേസില്‍ റിമാണ്ടിലായ വിപിന്‍ലാലും വിയ്യൂര്‍ ജയിലില്‍ കഴിയുന്നതിനിടെ ദിലീപിനെഴുതിയ കത്തിന്റെ പേരിലാണ് വിപിന്‍ലാല്‍ മാപ്പുസാക്ഷിയാക്കപ്പെട്ടത്. പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം ജയിലില്‍ വെച്ച് വിപിന്‍ലാല്‍ ദിലീപിന് കത്തെഴുതിയിരുന്നു. നടിയെ അക്രമിച്ച കേസില്‍ അന്വേഷണസംഘം മാപ്പുസാക്ഷിയാക്കിയതോടെ വിപിന്‍ലാല്‍ ദിലീപിനെതിരെ മൊഴി നല്‍കുകയും ചെയ്തു. പിന്നീട് ജയിലില്‍ നിന്നിറങ്ങിയ വിപിന്‍ലാല്‍…

    Read More »
  • Lead News

    കോട്ടയത്ത് പത്തൊമ്പതുകാരി പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍

    കോട്ടയം: പൊളളലേറ്റ് പത്തൊമ്പതുകാരി ഗുരുതരാവസ്ഥയില്‍. കളത്തിപ്പടി ചെമ്പോല സ്വദേശിയായ കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകളായ അമ്മു എന്ന് വിളിക്കുന്ന ജീനയ്ക്കാണ് പൊള്ളലേറ്റത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

    Read More »
  • LIFE

    രഹ്ന ഫാത്തിമയും മനോജ് ശ്രീധറും വേർപിരിഞ്ഞു

    ആർട്ടിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ യും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു. മനോജ്‌ ശ്രീധർ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മനോജ്‌ ശ്രീധറിന്റെ ഫേസ്ബുക് പോസ്റ്റ്‌ – ഞാനും എൻ്റെ ജീവിത പങ്കാളിയുമായ രഹനയും വ്യക്തി ജീവിതത്തിൽ വഴിപിരിയാൻ തീരുമാനിച്ചു. 17 വർഷം മുൻപ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ കേരളം ഇന്നതിനേക്കാൾ കൂടുതൽ യാഥാസ്ഥിതികമായിരുന്നു. ലിവിംഗ് ടുഗതർ സങ്കൽപ്പത്തിൽ ജീവിതം തുടങ്ങിയ ഞങ്ങൾ ക്രമേണ ഭാര്യാ ഭർത്തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേർന്നു. കുട്ടികൾ, മാതാപിതാക്കൾ ഞങ്ങൾ ഇരുവരും ചേർന്ന ഒരു കുടുംബ പച്ഛാത്തലത്തില് നമ്മുടെ റോളുകൾ മറ്റൊന്നുമല്ല. ഈ സാമൂഹിക ഉത്തരവാദിത്വത്തം ഭംഗിയായി നിർവ്വഹിക്കുന്നിതിനടയിൽ ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ മാറ്റി വക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തില് അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്. മനുഷ്യരത് ജീവിതത്തിൽ എപ്പോഴെങ്കിലും അത് തിരിച്ചറിഞ്ഞ് അവരവരോട് തന്നെ നീതി പുലർത്തനം. സന്തുഷ്ടരായ മാതാ പിതാക്കൾക്കേ കുട്ടികളോടും നീതിപൂർവ്വം പെരുമാറാൻ സാധിക്കൂ. ഞാൻ മുകളിൽ പറഞ്ഞതു…

    Read More »
  • Lead News

    സ്വപ്ന സുരേഷിന് പ്രതിക്ഷ നേതാവിന്റെ ക്ഷണം: ആരോപണവുമായി എസ് ശർമ

    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആരോപണവുമായി എസ് ശർമ രംഗത്ത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ ഇഫ്താർ വിരുന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്ഷണിച്ചിരുന്നുവെന്ന് എസ് ശർമ. എസ് ശർമയുടെ ആരോപണം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് നടത്തിയ ഇഫ്താർ പാർട്ടിയിൽ കോൺസൽ ജനറലി നെയാണ് ക്ഷണിച്ചതെന്നും സ്വപ്നയെ ക്ഷണിച്ചെന്ന ശർമയുടെ പരാമർശം തെറ്റാണെന്നും രമേശ് ചെന്നിത്തല മറുപടിയായി പറഞ്ഞു. പ്രതിപക്ഷം സ്പീക്കറെ അവിശ്വസിക്കുകയും സ്വർണക്കടത്ത് കേസിലെ പ്രതിയെ വിശ്വസിക്കുകയും ചെയ്യുകയാണെന്ന് എസ് ശർമ കൂട്ടിച്ചേർത്തു.

    Read More »
Back to top button
error: