അതിതീവ്ര കോവിഡ് വൈറസിനെ ചെറുക്കാനും വാക്സിന് നിര്‍മ്മിക്കാനൊരുങ്ങി ഓക്സ്ഫഡ്. എത്രയും പെട്ടെന്ന് വാക്സിന്റെ പുതിയ പതിപ്പുകള്‍ പുറത്തെത്തുമെന്ന് ഓക്സ്ഫഡ് ശാസ്ത്രജ്ഞര്‍ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഓക്സ്ഫഡ് സര്‍വകലാശാല, അസ്ട്രാസെനക എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകര്‍ വാക്സിനുമായി ബന്ധപ്പെട്ട സാധ്യതാ പഠനങ്ങള്‍ നടത്തിവരികയാണെന്നും വാക്സിന്റെ പ്രതിരോധ ശേഷിയില്‍ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സ്വാധീനം ശ്രദ്ധാപൂര്‍വം വിലയിരുത്തുകയാണെന്നും ഓക്സ്ഫഡ് അധികൃതര്‍ അറിയിച്ചു.
യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് വൈറസിന്റെ വാക്സിന് അനുമതി നല്കാന് തയാറാണെന്ന സൂചന കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് നല്‍കിയിരുന്നു.