Lead NewsNEWS

പ്രധാനമന്ത്രിയും വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കുന്നതെന്നാണ് വിവരം.

പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാനമുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് സൂചന. രണ്ടാംഘട്ടത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

Signature-ad

വാക്‌സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണാനുമതി.

Back to top button
error: