Lead NewsNEWS

‘നല്ല മനുഷ്യരെ വേദനിപ്പിച്ചാല്‍ അവരിൽ പലരും ജീവിതം അവസാനിപ്പിക്കും’ എന്ന വാട്സ് ആപ് സന്ദേശമയച്ച ശേഷം യുവബിസനസുകാരന്‍ ചന്ദ്രശേഖര്‍ ഷെട്ടി ആത്മഹത്യ ചെയ്തു

മംഗളൂരുവിലെ പ്രമുഖ യുവ ബിസിനസുകാരന്‍ ചന്ദ്രശേഖര്‍ഷെട്ടി (38) ആത്മഹത്യ ചെയ്തു. മംഗളൂരു ഹമ്പന്‍കട്ടയിലെ പൂഞ്ച ആര്‍ക്കേഡിലെ പബ്ലിസിറ്റി സ്ഥാപന ഉടമയായ ചന്ദ്രശേഖര്‍ ഷെട്ടിയാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് ചന്ദ്രശേഖര്‍ ഷെട്ടിയെ ഓഫീസില്‍ അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഇളയ സഹോദരന്‍, ചന്ദ്രശേഖറിനെ ആശുപത്രിയി
ലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രശേഖരഷെട്ടിയുടെ മരണം ആത്മഹത്യയാണെന്നും ഇതിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

വൈകിട്ട് 4 മണിക്ക് അദ്ദേഹം അയച്ച വാട്സ് ആപ് സന്ദേശം പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുന്നു:’നല്ല ആളുകളെ ഒരിക്കലും പരീക്ഷിക്കരുത്. അവരെ വാക്കുകളാല്‍ വേദനിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് മറുപടി നല്‍കാന്‍ കഴിയില്ല, പകരം അവരില്‍ പലരും ജീവിതം അവസാനിപ്പിക്കും’ ഇപ്രകാരമാണ് കന്നഡഭാഷയിലെ വാട്സ് ആപ് സന്ദേശം. അവിവാഹിതനാണ് ചന്ദ്രശേഖര്‍ ഷെട്ടി. മംഗളൂരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാട്സ് ആപ് സന്ദേശത്തിൻ്റെ പൊരുൾ തേടിക്കൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം.

Back to top button
error: