Month: January 2021
-
NEWS
നിയമസഭയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ മുസ്ലിംലീഗ്
നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ മുസ്ലിംലീഗ് തയ്യാറെടുക്കുന്നതായി സൂചന. 96 ൽ ഖമറുന്നീസ അൻവറിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് മുസ്ലിംലീഗ് പ്രാധാന്യം നൽകിയിരുന്നില്ല ഇതിനെതിരെ വലിയ വിമർശനം പാർട്ടിയിൽ ഉയർന്നുവന്നിട്ടുണ്ട്. വാനിതകൾക്ക് പ്രാമുഖ്യം നൽകണമെന്ന് ആവശ്യപ്പെട്ട് വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗിന് കത്ത് നൽകിയിട്ടുണ്ട്. വിദ്യാർഥി-യുവ വനിതാ നേതാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് വനിതാ വിഭാഗമായ ഹ രിതയും രംഗത്തുണ്ട് സ്ത്രീകൾക്ക് പ്രാധാന്യം നൽകുകയാണെങ്കിൽ വനിത ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്,സംസ്ഥാന സെക്രട്ടറി പി കുൽസു എന്നിവർ സ്ഥാനാർത്ഥികളായേക്കും . തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സീറ്റ് നൽകിയത് മാറ്റങ്ങൾ കൊണ്ടു വന്നു എന്നത് ലീഗ് തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്.
Read More » -
NEWS
ഇന്നുമുതൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ, മുഴുവൻ അധ്യാപകരും സ്കൂളിൽ ഹാജരാകണം
തിങ്കളാഴ്ച മുതൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ വീതം ഇരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. 10 12 ക്ലാസുകൾ ആണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ ഒരു ക്ലാസ്സിൽ 20 കുട്ടികൾക്ക് വരെ ഇരിക്കാൻ കഴിയും. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്നതായിരുന്നു രീതി.അതിനാൽ 10 കുട്ടികളെ വീതം ഓരോ വിഷയത്തിനും കൂടുതൽ ക്ലാസ് എടുക്കുകയായിരുന്നു അധ്യാപകർ. സ്കൂൾ പ്രവർത്തനം ആരംഭിച്ചത് മുതൽ ഉള്ള കാര്യങ്ങൾ അവലോകനം ചെയ്താണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം ആയ അധ്യാപകർ ഒഴികെ മുഴുവൻ അധ്യാപകരും സ്കൂളിൽ എത്തണം. വരാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ശനിയാഴ്ച പ്രവർത്തി ദിവസമായി സർക്കാർ പ്രഖ്യാപിച്ചതിനാൽ സ്കൂളുകളിലും ഇത് പ്രാവർത്തികമാക്കണം. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…
Read More » -
Lead News
സോളാര്‍ കേസ്; ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും: ഉമ്മന്‍ചാണ്ടി
സോളാര്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടതില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സോളാര്‍ കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച ഈ കേസിനെ സിബിഐ അന്വേഷിക്കുന്നെങ്കില്‍ അന്വേഷിക്കട്ടെ. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം എന്താണ് നടപടി എന്ന കാര്യം തീരുമാനിക്കും, ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സ്ത്രീപീഡന കേസില്‍ ഉമ്മന്‍ ചാണ്ടിയെ കൂടാതെ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ ഇറക്കും. ഇത് പ്രതിപക്ഷവും ബിജെപിയും വലിയ ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ നാല്…
Read More » -
Lead News
സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും: കെസി ജോസഫ്
സംസ്ഥാന സര്‍ക്കാര്‍ 5 വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ട് നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഈ കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തതെന്ന് കെസി ജോസഫ് എംഎല്‍എ. ഇതു തികച്ചും രാഷ്ട്രീയപ്രേരിതമാണ്. പിണറായി സര്‍ക്കാരിന് ഇതു കനത്ത തിരിച്ചടി ഉണ്ടാക്കും. ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഉന്നത സംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് കേസുമായി മുന്നോട്ടുപോകാനാവില്ലെന്നു വ്യക്തമായപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തത്. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ്. സര്‍ക്കാരിന്റെ അതീവ ഗുരുതരമായ വീഴ്ചകള്‍ ഇതിലൂടെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. ലൈഫ് മിഷന്‍ കോഴയിടപാടും പെരിയ ഇരട്ടക്കൊലപാതകവും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസും സിബിഐ അന്വേഷിക്കാതിരിക്കാന്‍ കോടികള്‍ ചെലവഴിക്കുകയും സിബിഐ അന്വേഷണത്തിനെതിരേ നിയമം പാസാക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സിബിഐയുടെ പിറകെ പോകുന്നത്. സോളാര്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് നേരത്തെ രൂക്ഷമായ വിമര്‍ശനം ഉണ്ടായതാണ്.…
Read More » -
Lead News
സോളാർ കേസ്: സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സോളാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ജുഡീഷ്യൽ അന്വേഷണം മതിയെന്നും നിലപാട് എടുത്തിരുന്ന സി.പി.എമ്മും ഇടതുപക്ഷവും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലിൽ കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവർഷം ഭരിച്ചിട്ടും ഈ കേസിൽ ഒരു ചെറുവിരൽ പോലും അനക്കിയില്ല. പ്രഥമദൃഷ്ടിയാൽ തന്നെ കേസെടുക്കാൻ വകുപ്പുള്ള പീഡന കേസ് വരെ ഉണ്ടായിട്ടും പിണറായി സർക്കാർ ഒന്നും ചെയ്തില്ല. ഇപ്പോൾ കേസ് സി.ബി.ഐക്ക് വിടുന്നത് രാഷ്ട്രീയ നാടകമാണ്. യു.ഡി.എഫ്- എൽ.ഡി.എഫ് പരസ്പര സഹകരണത്തിൻ്റെ പ്രത്യക്ഷ ഉദ്ദാഹരമാണ് സോളാർ കേസ് അട്ടിമറി. ടി.പി വധക്കേസിലും ഇത്തരം രാഷ്ട്രീയ ധാരണയുണ്ടാക്കിയാണ് സി.പി.എം ഉന്നത നേതാക്കളെ ഉമ്മൻചാണ്ടി സർക്കാർ രക്ഷിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പിലും ഡോളർക്കടത്തിലും പെരിയ ഇരട്ടക്കൊലപാതക കേസിലും ലാവ്ലിൻ കേസിലും സി.ബി.ഐയെ എതിർക്കുന്ന സി.പി.എമ്മിന് സോളാർ കേസിൽ സി.ബി.ഐ വേണമെന്നത് വിചിത്രമാണ്. ഇതോടെ കേന്ദ്ര ഏജൻസികൾക്കെതിരായ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്…
Read More » -
Lead News
റഫീക്കിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കാസര്‍ഗോഡ്: യുവതിയെ പീഡിപ്പിക്കാന്‍ശ്രമിച്ചെന്നാരോപണത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. റഫീഖിന്റെ ശരീരത്തില്‍ ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ കറുന്തക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒന്ന് നാല്‍പ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയ യുവതിയെ റഫീഖ് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. യുവതി ചോദ്യംചെയ്തതോടെ റഫീഖ് ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടി. ബഹളംകേട്ടുവന്ന റോഡരികിലുണ്ടായിരുന്ന ആളുകളില്‍ ചിലര്‍ റഫീഖിനെ കയ്യേറ്റം ചെയ്തു. സിസി ടിവി ദൃശ്യങ്ങളില്‍ കഴുത്തില്‍ പിടിച്ചു തള്ളുന്നത് വ്യക്തമായി കാണാം. നുരയും പതയും വന്ന് തുടങ്ങിയ റഫീഖിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read More » -
Lead News
16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി
തിരുവനന്തപുരം കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കഠിനംകുളം പോലിസ്റ്റഷൻ പരിതിയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയായ മുപ്പത്കാരനെതിരെയാണ് പരാതി.സംഭവം പുറത്ത് അറിഞ്ഞതോടെ പ്രതിയായ സുൽഫി ഒളിവിൽ പോയതായി കഠിനംകുളം പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയിൽ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കഠിനംകുളം പോലീസ് കേസ് എടുത്തു പ്രതിയെ പിടികൂടാനുള്ള അന്യോഷണം ആരംഭിച്ചു. കുട്ടിയുടെ രഹസ്യമൊഴി മജിട്രേറ്റ് രേഖപ്പെടുത്തി.നഗ്ന ഫോട്ടോ ഉണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും പറത്തായിരുന്നു പീഡനം നടത്തി വന്നതെന്നും പരാതിയിൽ പറയുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായ 16 കാരിയെ പ്രതി ബലം പ്രയോഗിച്ചും മർദ്ദിച്ചതിനും ശേഷമായിരുന്നു പീഡനമെന്ന് പെൺകുട്ടി പോലീസിന് മൊഴി നല്കി.പീഡനവിവരം പുറത്ത് അറിഞ്ഞതോടെ പ്രതിയുടെ ചില ബന്ധുക്കൾ പെൺകുട്ടിയേയും, കുട്ടിയുടെ രക്ഷകർത്താക്കളേയും ഭീഷണിപ്പെടുത്തിയതായും പറയുന്നു.
Read More » -
Lead News
കാര്‍ഷിക നിയമത്തിനെതിരെ മുംബൈയിലും കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്. ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും മുംബൈയിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. ആയിരത്തിലധികം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിക്കുന്നത് . മുംബൈയിലെ ആസാദ് മൈദാനില്‍ മാര്‍ച്ച് അവസാനിക്കും. മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന കിസാന്‍ പരേഡിന്റെ ഭാഗമായി രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകള്‍ പരേഡ് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഡൽഹി അതിർത്തികളായ ഗാസിപൂർ, സിംകു, തിക്രി എന്നിവിടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക. പരേഡിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുമെന്ന് മറ്റൊരു കർഷക നേതാവായ ഗുറണാം സിംഗ് ചടുനി അറിയിച്ചു. ഡൽഹി അതിർത്തി പ്രദേശങ്ങളിൽ വെച്ചിരിക്കുന്ന ബാരിക്കേഡുകൾ പോലീസ് ജനുവരി 26ന് നീക്കം ചെയ്യുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമായി…
Read More » -
Lead News
സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക്
സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ ഇറക്കും. ഇത് പ്രതിപക്ഷവും ബിജെപിയും വലിയ ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ നാല് വര്‍ഷമായി ഇഴഞ്ഞു നീങ്ങുകയായിരുന്ന സോളാര്‍പീഡന കേസ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
Read More »